Category: Latest News

പ്രീമിയർ ലീഗ്; സിറ്റിയെ അട്ടിമറിച്ച് ബ്രെന്റ്ഫഡ്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. പട്ടികയിൽ 10-ാം സ്ഥാനത്ത് നിൽക്കുന്ന ബ്രെന്റ്ഫഡ് 2-1ന് ചാമ്പ്യൻമാരെ തോൽപ്പിച്ചു. ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ സ്ട്രൈക്കർ ഇവാൻ ടോണിയാണ് രണ്ട് ഗോളുകൾ നേടി ബ്രെന്റ്ഫഡിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.…

ഇന്ത്യയിൽ 734 പുതിയ കൊവിഡ് കേസുകൾ

ന്യൂഡല്‍ഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 734 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,46,66,377 ആയി. സജീവ കേസുകൾ 12,307 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ…

‘ദി ടെർമിനലി’നു പ്രചോദനം; 18 വർഷം വിമാനത്താവളത്തിൽ കഴിഞ്ഞ മെഹ്റാൻ കരീമി വിട വാങ്ങി

പാരീസ്: വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന് ‘ദി ടെർമിനൽ’ എന്ന സിനിമയൊരുക്കാൻ പ്രചോദനമായ ഇറാൻ സ്വദേശി മെഹ്റാൻ കരീമി നസേരി മരണപ്പെട്ടു. 18 വർഷം പാരിസിലെ ചാൾസ് ഡി ഗലേ വിമാനത്താവളത്തിൽ കഴിഞ്ഞ ഇദ്ദേഹം ടെർമിനൽ 2 എഫിൽ വച്ച് ഹൃദയാഘാതത്തെ…

ഔഷധ ദുരുപയോഗ നിയന്ത്രണം; ഫാർമസിസ്റ്റ് കൗൺസിലിംഗ് കേന്ദ്രങ്ങൾ തുടങ്ങാൻ നിർദേശം

മരുന്ന് എങ്ങനെ കൃത്യമായി ഉപയോഗിക്കാമെന്ന് രോഗികളെയും കൂട്ടിരിപ്പുകാരെയും ബോധവത്കരിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഫാർമസിസ്റ്റ് കൗൺസിലിംഗ് സെന്‍ററുകൾ സ്ഥാപിക്കാൻ നിര്‍ദേശം. മരുന്നിന്റെ ദുരുപയോഗം തടയുന്നതിന്‍റെ ഭാഗമായാണ് ഫാർമസി പ്രാക്ടീസ് റെഗുലേഷൻ ആക്ട് 2015 പ്രകാരം ഫാർമസിസ്റ്റുകളുടെ നേതൃത്വത്തിൽ കൗൺസിലിംഗ് സെന്‍ററുകൾ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുള്ളത്. മറ്റ്…

നാവികരുടെ ഫോണുകള്‍ സേന പിടിച്ചെടുത്തു; അന്വേഷണത്തിന്റെ ഭാഗമെന്ന് നൈജീരിയ

ഇക്വിറ്റോറിയല്‍ ഗിനിയില്‍ ബന്ദികളായ ഇന്ത്യന്‍ നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സേന പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണ് എന്നാണ് നൈജീരിയയുടെ വിശദീകരണം. കപ്പൽ നൈജീരിയയിലെ ബോണി തുറമുഖത്താണ് നങ്കൂരമിട്ടത്. കപ്പലിലുള്ള നാവികരെ സന്ദർശിക്കാൻ നൈജീരിയയിലെ ഇന്ത്യൻ അംബാസിഡർക്ക് അനുവാദം ലഭിച്ചു. കപ്പല്‍ കമ്പനിയിലെ അധികൃതരും…

ലാഭ വിഹിതം പ്രഖ്യാപിച്ച് ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനി ലിമിറ്റഡ്

ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി ലിമിറ്റഡ്, 2022-23 സാമ്പത്തിക വര്‍ഷത്തെ ജൂലൈ-ഓഗസ്റ്റ് കാലയളവിലെ സാമ്പത്തിക ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഓഹരിക്ക് 7.20 രൂപയുടെ ഇടക്കാല ലാഭ വിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ആറിനോ അതിന് ശേഷമോ ലാഭ വിഹിതം നൽകും. ഗ്രേറ്റ് ഈസ്റ്റേൺ…

മൂന്നാർ ഉരുൾപൊട്ടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

മൂന്നാർ: മൂന്നാറിൽ ഇന്നലെ വൈകുന്നേരമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് മുത്തപ്പൻകാവ് കല്ലടവീട്ടിൽ രൂപേഷിന്‍റെ (40) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പൊലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത മഴയിൽ മൂന്നാർ-മാട്ടുപ്പെട്ടി റോഡിലുണ്ടായ ഉരുൾപൊട്ടലിൽ…

എയർ ഷോയ്ക്കിടെ അപകടം; വിമാനങ്ങൾ കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു

ടെക്‌സാസ്: ശനിയാഴ്ച ഡാലസിൽ നടന്ന എയർ ഷോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു. ഭീകരമായ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ബോയിംഗ് ബി -17 ഫ്ലയിംഗ് ഫോർട്രസും, ബെൽ പി -63 കിംഗ്‌കോബ്രയുമാണ് കൂട്ടിയിടിച്ചത്.…

ഇടക്കാല തിരഞ്ഞെടുപ്പ്; യുഎസിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി. ഫലം പ്രഖ്യാപിക്കാനിരുന്ന നെവാഡ സംസ്ഥാനത്ത് ഡെമോക്രാറ്റിക് സ്ഥാനാർഥി ജയിച്ചതോടെ ഭൂരിപക്ഷം ഉറപ്പാക്കി. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് 50-49 എന്ന നിലയിലാണ് മുൻ‌തൂക്കം. സെനറ്റിലെ 35 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.…

തനിക്കെതിരായ നീക്കത്തില്‍ വിധികര്‍ത്താവാകില്ല; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍

ന്യൂഡൽഹി: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.  നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ…