Category: Latest News

അബുദാബിയിൽ ഹാരി പോട്ടർ തീം പാർക്ക് തുറക്കുന്നു

അബുദാബി: വാർണർ ബ്രോസ് വേൾഡ് അബുദാബിയിൽ ഹാരി പോട്ടർ തീം പാർക്ക് തുറക്കുന്നു. ‘ദ് വിസാർഡിങ് വേൾഡ് ഓഫ് ഹാരി പോട്ടർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പാർക്ക് പുസ്തക പരമ്പരയിലെയും സിനിമകളിലെയും സന്ദർഭങ്ങളിലേക്കും ലൊക്കേഷനുകളിലേക്കും ആരാധകരെ കൊണ്ടുപോകും. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ്…

വിജയ് ഹസാരെ ട്രോഫി; കേരളത്തിന് തകർപ്പൻ ജയം

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം. ഇന്ന് അരുണാചൽ പ്രദേശിനെതിരെ 9 വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത അരുണാചലിനെ 102 റൺസിനൊതുക്കിയ കേരളം 11ആം ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.…

പൊള്ളാർഡ് ഇനി മുംബൈ ജഴ്സി അണിയില്ല; ഫ്രാഞ്ചൈസി റിലീസ് ചെയ്തത് അഞ്ച് താരങ്ങളെ

കൊല്‍ക്കത്ത: മുംബൈ ഇന്ത്യൻസിലെ സുപ്രധാന താരങ്ങളിൽ ഒരാളായ വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് ഇനി ടീമിൽ കളിക്കില്ല. വരുന്ന ഐപിഎൽ സീസണ് മുന്നോടിയായി പൊള്ളാർഡിനെ മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. പൊള്ളാർഡ് ഉൾപ്പെടെ അഞ്ച് താരങ്ങളെ മുംബൈ റിലീസ്…

കൂട്ടബലാത്സം​ഗക്കേസ്; കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സിഐ കസ്റ്റഡിയിൽ

കൊച്ചി: കൂട്ടബലാത്സം​ഗക്കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയിൽ. ബേപ്പൂർ കോസ്റ്റൽ സിഐ സുനുവാണ് അറസ്റ്റിലായത്. തൃക്കാക്കര സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മെയ് മാസം തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും…

കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക്–കിഴക്കൻ, മധ്യ–കിഴക്കൻ അറബിക്കടലിൽ വടക്കൻ കേരള തീരത്ത് ന്യൂനമർദം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൽഫലമായി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ്, മാലിദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലും കേരള തീരത്തും…

തെളിവെടുപ്പിന് കൊണ്ടുപോയ അതിജീവിതയ്ക്ക് നേരെ കയ്യേറ്റം; എഎസ്‌ഐക്കെതിരെ കേസെടുത്തു

കൽപറ്റ: വയനാട് അമ്പലവയലിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എ.എസ്.ഐ ടി.ജി ബാബുവിനെതിരെ സംസ്ഥാന എസ്.സി/എസ്.ടി കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ കമ്മീഷൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. തെളിവെടുപ്പിനിടെ എ.എസ്.ഐ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പതിനേഴുകാരിയുടെ പരാതിയിൽ…

ലിവര്‍പൂളിനെ വാങ്ങാൻ മുകേഷ് അംബാനി ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി രംഗത്തെന്ന് റിപ്പോര്‍ട്ട്. ഉടമകളായ ഫെന്‍വേ സ്പോര്‍ട്‌സ് ഗ്രൂപ്പ്, ക്ലബ്ബിനെ വില്‍പ്പനക്ക് വച്ചതിന് പിന്നാലെയാണ് അംബാനി താത്‌പര്യം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 90 ബില്യൺ പൗണ്ടിന്‍റെ ആസ്‌തിയോടെ ലോകത്തിലെ…

രാജ്യത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങൾ കാണാൻ കേരളത്തിൽ നിന്നും സ്വദേശ് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിൻ

ഐആർസിടിസി കേരളത്തിൽ നിന്നുള്ള ആദ്യത്തെ സ്വദേശ് ദർശൻ ടൂറിസ്റ്റ് ട്രെയിൻ പുറത്തിറക്കി. മണ്ഡലകാലത്ത് കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കാണ് കേരളത്തിൽ നിന്നുള്ള ആദ്യ യാത്ര. ഡിസംബർ 10ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 10 ദിവസത്തെ തീർത്ഥാടനത്തിന് ശേഷം…

സംസ്ഥാനത്ത് ജനപ്രിയ മദ്യ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമം

തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ജനപ്രിയ ബ്രാൻഡുകൾക്ക് ക്ഷാമം. വെയർഹൗസുകളിലെ മദ്യത്തിന്‍റെ സ്റ്റോക്ക് കുറഞ്ഞ് വരികയാണ്. ഇതോടെ വ്യാജമദ്യ വിൽപ്പനയ്ക്ക് സാധ്യതയുണ്ടെന്ന് എക്സൈസ് ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകി. പ്രതിദിനം 20,000 കെയ്സ് മദ്യമാണ് കേരളത്തിൽ വിൽക്കുന്നത്. നിലവിൽ വെയർഹൗസുകളിൽ രണ്ട് ലക്ഷം…

മെറ്റയും ട്വിറ്ററും പിരിച്ച് വിട്ടവർക്ക് ജോലി വാഗ്ദാനം ചെയ്ത് ഡ്രീം11 മുതലാളി

ന്യൂഡല്‍ഹി: മെറ്റയും ട്വിറ്ററും ഉൾപ്പെടെ നിരവധി കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുകയാണ്. ചെലവ് ചുരുക്കലിനായി ട്വിറ്റർ 3800 പേരെയാണ് പിരിച്ച് വിട്ടതെങ്കിൽ മെറ്റയിൽ ഇത് 11000 ആയിരുന്നു. ഓരോ ടെക് കമ്പനിയും പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം ഓരോ ആഴ്ചയും കുത്തനെ…