Category: Latest News

ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ച് വിടല്‍; അയ്യായിരത്തോളം കരാര്‍ ജീവനക്കാരെ പുറത്താക്കി

സാൻഫ്രാൻസിസ്കോ: എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത് മുതൽ ട്വിറ്ററിൽ വലിയ അഴിച്ചു പണിയാണ് നടക്കുന്നത്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കമ്പനിയിലെ 50 ശതമാനം ജീവനക്കാരെ നേരത്തെ പിരിച്ച് വിട്ടിരുന്നു. ഇപ്പോൾ 5,000 കരാർ ജീവനക്കാരെയും ട്വിറ്റർ പിരിച്ച് വിട്ടതായാണ് റിപ്പോർട്ടുകൾ.…

കത്ത് ആവശ്യമില്ലെന്ന് കണ്ട് നശിപ്പിച്ചുവെന്ന് വിജിലന്‍സിന് ഡി.ആര്‍ അനിലിന്റെ മൊഴി

തിരുവനന്തപുരം: നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് താൻ എഴുതിയ കത്ത് നശിപ്പിച്ചെന്ന് നഗരസഭാ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിന്‍റെ മൊഴി. കേസ് അന്വേഷിക്കുന്ന വിജിലൻസിനാണ് അനിൽ മൊഴി നൽകിയത്. കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് കണ്ടതിനാൽ നശിപ്പിച്ചെന്നാണ് മൊഴി. പുറത്ത്…

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നെന്ന സൂചന നല്‍കി ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന. അടുത്ത വർഷം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയോടെ വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ടോക്ക് ഷോയിൽ പങ്കെടുക്കവെയാണ് വാർണർ ഇക്കാര്യം അറിയിച്ചത്.…

തമിഴ് നടൻ കാർത്തിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു

നടൻ കാർത്തിയുടെ ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കാർത്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘കാർത്തി’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ഒരു ഗെയിം പോലെ തോന്നിക്കുന്നതാണ്. മൂന്നര മണിക്കൂർ…

തുടര്‍ച്ചയായി ഏറ്റവുമധികം കാലം മുഖ്യമന്ത്രി സ്ഥാനമെന്ന റെക്കോർഡ് നേടി പിണറായി

തിരുവനന്തപുരം: തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം കേരളത്തിന്‍റെ മുഖ്യമന്ത്രിപദം വഹിച്ച വ്യക്തി എന്ന റെക്കോർഡ് പിണറായി വിജയന്‍റെ പേരിൽ. തുടർച്ചയായി 2364 ദിവസം മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍റെ റെക്കോർഡാണ് തിരുത്തി എഴുതിയത്. അച്യുതമേനോൻ 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച്…

ഒരു കുപ്പി ബിയർ സ്വന്തമാക്കിയത് നാല് കോടി രൂപയ്ക്ക്

ചില മദ്യങ്ങൾക്ക് അന്യായ വിലയാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. ചില വൈൻ, ഷാംപെയ്ൻ, വിസ്കി, സ്കോച്ച് മുതലായവ വിലകൊണ്ട് നമ്മെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ, വില കൊണ്ട് ഞെട്ടിക്കുന്ന ബിയറിനെ കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അത്തരം ഒരു ബിയർ ഉണ്ട്. ഈ ബിയറിന്‍റെ പേര്…

‘ഓപ്പറേഷന്‍ താമര’; കൊച്ചിയില്‍ തെലങ്കാന പൊലീസിന്‍റെ അന്വേഷണം

കൊച്ചി: ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് കൊച്ചിയിൽ. കേസിൽ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്തായ സ്വാമി കൊച്ചിയിൽ ഒളിവിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് തെലങ്കാന പൊലീസ് എത്തിയത്. സ്വാമിയുമായി ബന്ധപ്പെട്ട് ഏലൂർ സ്വദേശികളായ രണ്ട് പേരെ…

സൗദി അറേബ്യയില്‍ പലയിടത്തും കനത്ത മഴ; ഒരു കുട്ടി മുങ്ങി മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും. ഹായില്‍ പ്രദേശത്ത് വെള്ളക്കെട്ടിൽ ഒരു കുട്ടി മുങ്ങിമരിച്ചു. താഴ്‌വരയിലെ ചതുപ്പുനിലത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയ കുട്ടിയെ സിവിൽ ഡിഫൻസ് സംഘം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്ക, മദീന, അൽഖസീം, ഹാഫർ അൽ…

കുഫോസിലെ വിസി നിയമനം ഹൈക്കോടതി റദ്ദാക്കി; നിർണായക വിധി ഗവർണർ–സർക്കാർ പോരിനിടെ

കൊച്ചി: ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. യു.ജി.സി ചട്ടങ്ങൾ ലംഘിച്ചാണ് വി.സിയെ നിയമിച്ചതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. യു.ജി.സി ചട്ടപ്രകാരം പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ചീഫ്…

ഐ.സി.സി ട്വന്റി 20 ലോകകപ്പ് ലോക ഇലവനെ പ്രഖ്യാപിച്ചു

സിഡ്‌നി: 2022ലെ ടി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ടൂർണമെന്‍റ് ഇലവനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട്-പാകിസ്ഥാൻ ഫൈനലിന് ശേഷമാണ് ടൂർണമെന്‍റ് ഇലവനെ പ്രഖ്യാപിച്ചത്. രണ്ട് ഇന്ത്യൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്ലി, സൂര്യകുമാർ…