Category: Latest News

രാജീവ് ഗാന്ധി കൊലക്കേസ്; ജയിലിൽ നിന്ന് മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും. മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെയാണ് ശ്രീലങ്കയിലേക്ക് നാടുകടത്തുക. 10 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് തിരുച്ചിറപ്പള്ളി ജില്ലാ കളക്ടർ പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളും 30…

രാഷ്ട്രപതിക്കെതിരായ ബംഗാൾ മന്ത്രിയുടെ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് മമത ബാനർജി

കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ ബംഗാൾ മന്ത്രി അഖിൽ ഗിരി അപകീർത്തികരമായ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നത് തന്റെ പാർട്ടിയുടെ സംസ്കാരമല്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് മന്ത്രി അഖിൽ ഗിരി…

കെ സുധാകരൻ കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നെഹ്റുവിനെ ചാരി തന്‍റെ വർഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി പ്രസിഡന്‍റ് കോൺഗ്രസിന്‍റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ തയാറായ വലിയ ഹൃദയമാണ് ജവഹർലാൽ നെഹ്റുവിന്റേതെന്ന കെ സുധാകരന്‍റെ പ്രസ്താവനയോട്…

5% കോവിഡ് മുക്തരായ രോഗികളും പ്രമേഹ രോഗികളാകുന്നതായി റിപ്പോർട്ട്

എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുമ്പോൾ, കോവിഡ് രോഗമുക്തി നേടിയ രോഗികളിൽ 5% പേർ പ്രമേഹരോഗികളാകുന്നുവെന്ന് റിപ്പോർട്ട്. അവർക്ക് സ്ഥിരമായ പരിചരണവും മരുന്നും ആവശ്യമാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. പാൻക്രിയാസിലെ കോവിഡ് അണുബാധയാണ് സ്വാഭാവികമായ ഇൻസുലിൻ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നതെന്ന്…

യുഎഇയിൽ 5ൽ ഒരാൾക്ക് വൃക്കരോഗം; കണ്ടെത്തൽ 4 ലക്ഷം പേരിൽ നടത്തിയ പഠനത്തിൽ

അബുദാബി: യു.എ.ഇ.യിൽ അഞ്ചിൽ ഒരാൾക്ക് വൃക്കരോഗമുള്ളതായി റിപ്പോർട്ട്. രണ്ട് വർഷത്തിനിടെ 4 ലക്ഷത്തിലധികം രോഗികളിൽ നടത്തിയ പഠനത്തിൽ വൃക്കരോഗം ഭയാനകമായ നിലയിലേക്ക് ഉയർന്നതായി കണ്ടെത്തി. 2019 ഡിസംബർ മുതൽ 2021 ഡിസംബർ വരെ അബുദാബി ആരോഗ്യ സേവന വകുപ്പായ സേഹ നടത്തിയ…

കെ.സുധാകരന്റെ വിവാദ പരാമർശം; യുഡിഎഫ് നിലപാട് വ്യക്തമാക്കണം, വിമർശിച്ച് സിപിഎം

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കി മാറ്റാനുള്ള ആശയപരിസരം സൃഷ്ടിക്കുകയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ചെയ്യുന്നതെന്ന് സിപിഎം. സുധാകരൻ തന്‍റെ ആർഎസ്എസ് അനുകൂല പ്രസ്താവന തിരുത്തുന്നതിനു പകരം അതിനെ ന്യായീകരിക്കുകയാണെന്ന് സിപിഎം വിമർശിച്ചു. കോൺഗ്രസിനെ ആർ.എസ്.എസിന്‍റെ കൂടാരത്തിലേക്ക് കൊണ്ടുവരാൻ സുധാകരൻ അച്ചാരം…

‘ഗോള്‍ഡ്’ ഡിസംബറിൽ എത്തും; അപ്ഡേറ്റുമായി നടൻ ബാബുരാജ്

അൽഫോൺസ് പുത്രന്‍റെ ഗോൾഡ് പോലെ പ്രേക്ഷകർ ഇത്രമേൽ കാത്തിരിക്കുന്ന ചിത്രം വേറെ ഉണ്ടാകില്ല. പ്രേമത്തിന്‍റെ വൻ വിജയത്തിന് ശേഷം അൽഫോൺസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. ഓണത്തിന് എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് പോസ്റ്റ് പ്രൊഡക്ഷൻ നീണ്ടുപോയതിനാല്‍ വൈകുകയായിരുന്നു. സിനിമ എപ്പോൾ കാണാനാവും…

എസ്എഫ്ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; 11 പ്രതികൾക്ക് ജീവപര്യന്തം

തിരുവനന്തപുരം: നെയ്യാറ്റിൻകര ആനാവൂർ നാരായണൻ നായർ വധക്കേസിൽ 11 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തം തടവിന് പുറമെ ഒന്നും രണ്ടും നാലും പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും മൂന്നും അഞ്ചും പ്രതികൾക്ക് 50,000 രൂപ വീതം…

പെട്രോള്‍ പമ്പിൽ തർക്കം; ഇടപെട്ട് മടങ്ങിയ യുവാവിന് ക്രൂരമര്‍ദനം

ആലപ്പുഴ: പാതിരപ്പള്ളി പെട്രോൾ പമ്പിൽ യുവാവിന് ക്രൂര മർദ്ദനം. തുമ്പോളി സ്വദേശി മുകേഷിനാണ് മർദ്ദനമേറ്റത്. കളപ്പുഴ സ്വദേശി ശ്രീരാഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസെന്ന വ്യാജേനയാണ് ശ്രീരാഗ് മുകേഷിനെ ആക്രമിച്ചത്. പമ്പ് ജീവനക്കാരുമായുള്ള തർക്കത്തിൽ മുകേഷ് ഇടപെട്ടതാണ് കാരണം. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ…

നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയെ ബാധിക്കും: സുപ്രീം കോടതി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവമേറിയ വിഷയമാണെന്നും രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം. മതം മാറാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു. എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്താനുള്ള അവകാശം ആർക്കും നൽകുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിർബന്ധിത മതപരിവർത്തനം തടയാൻ സ്വീകരിച്ച…