Category: Latest News

സുധാകരൻ്റെ പ്രസ്താവന; യുഡിഎഫിൽ തുടരണോയെന്ന് ലീഗ് പരിശോധിക്കണമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: യു.ഡി.എഫിൽ തുടരണമോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ആർ.എസ്.എസ് പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാമർശം. കെ.പി.സി.സി പ്രസിഡന്‍റ് ആർ.എസ്.എസിനെ വെള്ളപൂശാൻ ശ്രമിക്കുമ്പോൾ ലീഗ് നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു യു.ഡി.എഫിൽ…

ഗവർണർക്കെതിരായ രാജ്ഭവൻ പ്രതിരോധത്തിന് തടസമില്ലെന്ന് കെ.സുരേന്ദ്രന്റെ ഹർജിയിൽ ഹൈക്കോടതി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന രാജ്ഭവൻ പ്രതിരോധ മാർച്ചിന് തടസമില്ലെന്ന് ഹൈക്കോടതി. രാജ്ഭവൻ പ്രതിരോധത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹർജി നൽകിയ കെ സുരേന്ദ്രനെ വിമർശിച്ച ഹൈക്കോടതി…

പോക്‌സോ സമ്മതപ്രകാരമുള്ള ബന്ധങ്ങളെ കുറ്റകരമാക്കുന്നതിനല്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനാണ് പോക്സോ നിയമമെന്നും ചെറുപ്പക്കാര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധം കുറ്റകരമാക്കാനല്ലെന്നും ഡൽഹി ഹൈക്കോടതി. പതിനേഴുകാരിയായ പെൺകുട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ബലാത്സംഗക്കേസിലും പോക്സോ കേസിലും പ്രതിയായ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. “എന്‍റെ…

രാജ്യത്ത് ഇനി സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂര്‍ മെസേജുകള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന സിം തട്ടിപ്പുകൾക്ക് തടയിടാൻ കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് ഒടിപി വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ടെലികോം വകുപ്പ് പുതിയ മാർഗം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഏതെങ്കിലും കാരണത്താൽ സിം…

മുംബൈ–പൂനെ എക്സ്പ്രസ് ഹൈവേ; പൂർത്തിയായാൽ ഏഷ്യയിലെ വിസ്താരമേറിയ ടണൽ ഇന്ത്യയിൽ

മുംബൈ: പൂനെ ഹൈവേയുടെ പൂർത്തീകരണത്തിന് തടസമായിരുന്ന പദ്ധതി മഹാരാഷ്ട്ര സർക്കാർ പുനരാരംഭിച്ചു. പദ്ധതി 60 ശതമാനം പൂർത്തിയായി. പദ്ധതി ആവിഷ്കരിക്കപ്പെടുന്നതോടെ ഏഷ്യയിലെ ഏറ്റവും വിസ്താരമേറിയ തുരങ്കമെന്ന ഖ്യാതിയും ഇതിനുണ്ടാകും. വയ‍ഡക്ട് (കാലുകളുള്ള പാലം), കേബിൾ സ്റ്റെഡ് (തൂക്കുപാലം) പാലം എന്നിവ ഉൾപ്പെടെയുള്ള…

ഇന്ത്യയിൽ 474 പുതിയ കോവിഡ് കേസുകൾ; ആക്ടീവ് കേസുകൾ 7,918 ആയി കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയിൽ 474 പുതിയ കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തി. ഇത് 2020 ഏപ്രിൽ 6ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്, ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,67,398 ആയി. ആക്ടീവ് കേസുകൾ 7,918 ആയി കുറഞ്ഞു. മരണസംഖ്യ 5,30,533…

ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; ഗ്രൂപ്പ് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഇന്ത്യ

ബാലി: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയിൽ ഇന്ന് ആരംഭിക്കുന്ന ജി 20 ഉച്ചകോടിയിൽ ഗ്രൂപ്പിന്‍റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കും. ഡിസംബർ ഒന്നിനാണ് ഗ്രൂപ്പിന്‍റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കുക. ഈ വർഷത്തെ ജി 20 ഉച്ചകോടി ആരോഗ്യം, ഊർജ്ജ സുരക്ഷ, സാങ്കേതിക മാറ്റം എന്നിവയ്ക്ക്…

എൽഡിഎഫ് രാജ്ഭവൻ മാർച്ചിന് തുടക്കം; ഒരു ലക്ഷം പേർ അണിനിരക്കും

തിരുവനന്തപുരം: എൽഡിഎഫിൻ്റെ രാജ്ഭവന് മുന്നിലേക്കുള്ള പ്രകടനം ആരംഭിച്ചു. രാജ്ഭവന് ചുറ്റും ഒരു ലക്ഷം പേരെ അണിനിരത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രീയ പോർമുഖം തുറക്കാനാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. രാവിലെ 10 മണി കഴിഞ്ഞാണ് മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന്…

ചൈനയിൽ ടെസ്‌ല കാർ ഇടിച്ച് മരണം; അപകട കാരണം ഓട്ടോ പൈലറ്റോ എന്ന് അന്വേഷണം

ചൈനയിൽ ടെസ്‌ല ഇലക്ട്രിക് കാറിടിച്ച് രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ, അപകടകാരണം ഓട്ടോപൈലറ്റിന്റെ സാങ്കേതികപ്പിഴവാണോ എന്ന് അന്വേഷിക്കും. റോഡിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പായുകയായിരുന്നു. രണ്ട് സൈക്കിൾ യാത്രക്കാരെയും മൂന്ന് മോട്ടോർ…

20 വർഷത്തോളം ഇല്ലാത്ത എയർപോർട്ടിലേക്ക് വഴികാട്ടി ബോർഡ്; വഴി എത്തിക്കുക വയലിൽ

ആളുകൾക്ക് പലതരം വിചിത്രമായ പെരുമാറ്റങ്ങളും ഉണ്ട്. ഒരു മനുഷ്യൻ വിനോദത്തിനായി ചെയ്തത് ഇല്ലാത്ത ഒരു എയർപോർട്ടിൻ്റെ സൈൻ ബോർഡ് ഉണ്ടാക്കി വഴിയിൽ സ്ഥാപിച്ചതാണ്. വാസ്തവത്തിൽ, ആ ബോർഡിൽ പറയുന്ന ഒരു വിമാനത്താവളം ലോകത്ത് എവിടെയും ഇല്ല. എന്നിരുന്നാലും, ഇപ്പോൾ, 20 വർഷത്തിന്…