Category: Latest News

സ്പൈസ് ജെറ്റിനെതിരെ റാൻസംവെയർ ആക്രമണം

സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്കെതിരെ സൈബർ ആക്രമണം. ഇന്നലെ രാത്രിയാണ് വിമാനക്കമ്പനിക്ക് നേരെ റാൻസംവെയർ ആക്രമണം നടന്നത്. ഇതേതുടർന്ന് ഇന്ന് നിരവധി വിമാന സർവീസുകൾ വൈകുകയും ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമല്ല. സ്പൈസ് ജെറ്റിന്റെ കമ്പ്യൂട്ടർ ശൃംഖലയിൽ…

പി സി ജോര്‍ജിന്റെ ജാമ്യഹർജിയിൽ പ്രത്യേക സിറ്റിങ് ഇല്ല

പി സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കാൻ പ്രത്യേക സിറ്റിംഗ് നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഇന്ന് രാത്രി 9 മണിക്ക് ജസ്റ്റിസ് പി സുധാകരൻ പ്രത്യേക സിറ്റിംഗ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പതിവ് ഷെഡ്യൂൾ പ്രകാരം ജോർജിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുമെന്നാണ്…

രാഷ്ട്രപതി കേരളത്തിൽ; വനിതാ നിയമസഭാംഗങ്ങളുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും

ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് എത്തി. പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗതാഗതമന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയി തുടങ്ങിയവർ സ്വീകരിച്ചു. സതേൺ…

ആന്റിവൈറൽ മരുന്നുകൾ ഉപയോഗിച്ച് മങ്കിപോക്സിനെ ചികിത്സിക്കാം

ചില ആന്റിവൈറൽ മരുന്നുകൾ മങ്കിപോക്സ് ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും രോഗിക്ക് പകർച്ചവ്യാധിയുടെ സമയം കുറയ്ക്കുന്നതിനും സാധിക്കുമെന്ന് പഠനം. യുകെയിൽ മങ്കിപോക്സ് ബാധിച്ച ഏഴ് രോഗികളിൽ നടത്തിയ ഒരു പുതിയ റെട്രോസ്പെക്ടീവ് പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തലുകൾ.

തയ്‌വാനു സമീപം സൈനികാഭ്യാസവുമായി ചൈന

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി തയ്‌വാനു സമീപം സൈനികാഭ്യാസം നടത്തിയതായി വെളിപ്പെടുത്തി. അമേരിക്കയ്ക്കുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അഭ്യാസം നടത്തിയതെന്ന് ചൈന പറഞ്ഞു. ചൈന തയ്‌വാനെ ആക്രമിച്ചാൽ സ്വയം പ്രതിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയുടെ നീക്കം. പീപ്പിൾസ്…

അർച്ചന കവിയുടെ കേസ്; പൊലീസുകാരൻ അപമര്യാദയായി പെരുമാറി

അർച്ചന കവിയോട് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ഇതേ തുടർന്നു ഇൻസ്പെക്ടർ വി എസ് ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. അന്വേഷണ റിപ്പോർട്ട് മട്ടാഞ്ചേരി എസ്പി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. രാത്രിയിൽ പൊലീസ് വാഹനം…

വീട്ടമ്മയുടെ ‘ഭാഗ്യം’ തിളങ്ങി; ഖനിയിൽ നിന്ന് ലഭിച്ചത് വജ്രം

മധ്യപ്രദേശിലെ പന്ന ജില്ല വജ്ര ഖനികൾക്ക് പേരുകേട്ടതാണ്. ഇവിടെ ഒരു യുവതിയ്ക്ക് ഭാഗ്യം തെളിഞ്ഞത് വജ്രത്തിന്റെ രൂപത്തിലായിരുന്നു. വക്കാല ഗ്രാമത്തിലെ കർഷകനാണ് അരവിന്ദ് സിങ്. ഇയാളുടെ ഭാര്യ ചമേലി ബായിക്കാണ് പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ നിന്ന് 2.08 കാരറ്റ് വിലമതിക്കുന്ന വജ്രം ലഭിച്ചത്.…

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം

കൃഷിക്കും ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ നിയമപരമായി നശിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.എന്നാൽ വിഷബാധ, സ്ഫോടക വസ്തുക്കൾ പ്രയോഗിക്കൽ, വൈദ്യുതാഘാതം എന്നിവ ഉപയോഗിച്ച് ഇവയെ കൊല്ലാൻ പാടില്ല. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്സൺ, കോർപ്പറേഷൻ മേയർ…

അടിമാലി മരംമുറി കേസ്; മുന്‍ റേഞ്ച് ഓഫീസർ ജോജി ജോണ്‍ അറസ്റ്റില്‍

അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയായ മുൻ റേഞ്ച് ഓഫീസർ ജോജി ജോൺ അറസ്റ്റിൽ. ചോദ്യം ചെയ്യലിനു ശേഷം ഇടുക്കി വെള്ളത്തൂവൽ പൊലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് ജോജി ജോണിനെ…

കോണ്‍ഗ്രസ് വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് കപില്‍ സിബല്‍

എല്ലാവരും സ്വയം ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വിടുന്നത് പെട്ടെന്നുള്ള തീരുമാനമല്ലെന്നും കപിൽ സിബൽ പറഞ്ഞു. പാർലമെന്റിൽ ഒരു സ്വതന്ത്രശബ്ദം ഉയർത്തേണ്ട സമയമായെന്നും ഇതനുസരിച്ച് അഖിലേഷ് യാദവിനെ സമീപിക്കുകയും ചെയ്തു. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക…