Category: Latest News

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി വർഗീയത പറയുന്നുവെന്ന് വി മുരളീധരൻ

വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് വർഗീയതയുടെ പേരിൽ മുഖ്യമന്ത്രി തൃക്കാക്കരയിൽ വോട്ട് തേടുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വികസനം ചർച്ച ചെയ്യുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാൽ, സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ നിർത്തലാക്കി. സിൽവർ ലൈനിനെതിരായ ജനവികാരം ഭയന്നാണ്…

‘അന്തിമ പട്ടികയില്‍ ഹോം ഉണ്ടായിരുന്നു’; ഇന്ദ്രന്‍സിന്റെ വാദം തെറ്റെന്ന് പ്രേംകുമാര്‍

‘ഹോം’ എന്ന സിനിമ ജൂറി കണ്ടിട്ടുണ്ടാവില്ലെന്ന നടൻ ഇന്ദ്രൻസിന്റെ പരാമർശത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ. ഇത്തരം അവകാശവാദങ്ങൾ തെറ്റാണെന്നും പട്ടികയിൽ ഇടം നേടിയ എല്ലാ ചിത്രങ്ങളും ജൂറി കണ്ടിട്ടുണ്ടെന്നും പ്രേം കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ ഡിജിറ്റൽ തെളിവുകൾ…

വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിന് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സൗത്ത് പൊലീസാണ് അസ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്വേഷ മുദ്രാവാക്യവുമായി…

മരണക്കിണറിൽ അഭ്യാസം നടത്തുന്ന യുവതി

ഉത്സവ പറമ്പിലും മറ്റും കാണുന്ന ഒരു സാഹസികതയാണ് മരണ കിണറിലെ അഭ്യാസം. പുരുഷന്മാർ ആണ് സാധാരണ ഈ അഭ്യാസം ചെയ്യാറുള്ളത്. എന്നാൽ ഒരു ഹെൽമറ്റ് പോലും ഇല്ലാതെ, പഴയൊരു മോഡൽ ബൈക്കിൽ കൂളായി ഇരുന്ന് സാഹസികപ്രകടനം നടത്തുകയാണ് മഹാരാഷ്ട്ര സ്വദേശിയായ കശിശ്…

ഏറ്റവും വലിയ സ്വർണ നിക്ഷേപം; ജമുയി ജില്ലയിൽ പര്യവേക്ഷണം നടത്താന്‍ ബിഹാർ സർക്കാർ

രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപമുള്ള ജമുയി ജില്ലയിൽ സ്വർണം കണ്ടെത്താൻ ഒരുങ്ങി ബീഹാർ സർക്കാർ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ പ്രകാരം രാജ്യത്തെ സ്വർണ്ണ നിക്ഷേപത്തിന്റെ 44%വും ജാമുയി ജില്ലയിലാണ്. സ്വർണ്ണ പര്യവേക്ഷണത്തിനുള്ള ധാരണാപത്രം (എം.ഒ.യു) ഒപ്പുവയ്ക്കാൻ ബീഹാർ…

എഎൻആർ ജയിച്ചാൽ അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ സുരേഷ് ഗോപിയെ രംഗത്തിറക്കി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. എഎൻ രാധാകൃഷ്ണനു വേണ്ടി വോട്ടഭ്യർത്ഥിച്ചാണ് സുരേഷ് ഗോപി മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. എഎൻആർ ജയിച്ചാൽ മണ്ഡലത്തിൽ നിന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്നും സുരേഷ് ഗോപി…

റഷ്യക്കെതിരായ ഉപരോധം; ലാഭവിഹിതം പിൻവലിക്കാനാകാതെ ഇന്ത്യൻ കമ്പനികൾ

റഷ്യൻ ആസ്തിയിൽ ഓഹരിയുള്ള ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് ലാഭവിഹിതം പിൻ‌വലിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. യുദ്ധത്തെത്തുടർന്ന് വിവിധ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിനാൽ ഇന്ത്യൻ കമ്പനികൾക്ക് ലാഭവിഹിതം ക്ലെയിം ചെയ്യാൻ കഴിയില്ലെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ കമ്പനികൾ ഈ…

എയർ ഇന്ത്യ എക്സ്പ്രസ് 23 വൈകി; താമസവും ഭക്ഷണവും ലഭിക്കാതെ യാത്രക്കാർ

അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 583 വിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് അനിശ്ചിതകാലത്തേക്ക് വൈകി. വ്യാഴാഴ്ച രാത്രി 9.10നു പുറപ്പെടേണ്ടിയിരുന്ന വിമാനം 23 മണിക്കൂർ വൈകി ഇന്നലെ രാത്രി 7.45നാണ് പറന്നുയർന്നത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി…

കാട്ടുപന്നിയെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ

കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള മാർഗനിർദേശങ്ങൾ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നിയെ ഉചിതമായ മാർഗങ്ങളിലൂടെ നശിപ്പിക്കാൻ കഴിയുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റി ചെയർമാൻ, മേയർ എന്നിവർക്കാണ് അനുമതി നൽകിയിരിക്കുന്നത്. വിഷം, സ്ഫോടക വസ്തുക്കൾ, വൈദ്യുതാഘാതം…

സേവന തടസം നേരിട്ട് എയർടെൽ വരിക്കാർ

രാജ്യത്ത് വിവിധയിടങ്ങളിൽ എയർടെൽ വരിക്കാർക്ക് സേവന തടസം നേരിട്ടു. നെറ്റ്‍വർക്ക് സിഗ്നൽ പ്രശ്നവും ഇന്‍റർനെറ്റ് ഉപയോഗത്തിലെ തടസവുമാണ് വരിക്കാർ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. കോൾ, എസ്എംഎസ് സർവിസുകളെ തടസം ബാധിച്ചു.