Category: Latest News

ആർഡിഒ കോടതിയിലെ കവർച്ച; സീനിയർ സൂപ്രണ്ടുമാരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിൽ നിന്ന് തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട സംഭവത്തിൽ സീനിയർ പൊലീസ് സൂപ്രണ്ടുമാർക്ക് നേരെ അന്വേഷണം. 2019ന് ശേഷമാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക അന്വേഷണത്തിന് ശേഷം ജീവനക്കാർക്കെതിരായ നടപടി തീരുമാനിക്കുമെന്ന് കളക്ടർ നവജ്യോത് ഖോസ പറഞ്ഞു. തിരുവനന്തപുരം കളക്ടറേറ്റിലെ…

19 കിലോ വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു

കൊച്ചി: എൽപിജി വാണിജ്യ സിലിണ്ടറിന് 134 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിൻറെ വില 2223.50 രൂപയായി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. മെയ് ഒന്നിന് വാണിജ്യ സിലിണ്ടറിന് 100 രൂപ വർധിപ്പിച്ചിരുന്നു. 19 കിലോ സിലിണ്ടറിൻറെ വിലയാണ് കുറച്ചത്.…

നടിയെ ആക്രമിച്ച കേസ്; സമയം തേടിയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ കൂടുതൽ സമയം നീട്ടി നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഇതും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. മെയ് 31…

വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തും; ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിനെ തുടർന്ന് വിദേശത്തേക്ക് കടന്ന് നടൻ വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തും. രാവിലെ 9.30ഓടെ കൊച്ചിയിലേക്ക് മടങ്ങുമെന്നാണ് കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നത്. തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം ലഭിച്ചതിനാൽ…

ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം

എലവെനിൽ വാളരിവൻ, രമിത, ശ്രേയ അഗർവാൾ എന്നിവരടങ്ങിയ ടീം ഫൈനലിൽ ഡെൻമാർക്കിൻറെ അന്ന നീൽസൺ, എമ്മ കോച്ച്, റിക്കി ഇബ്സെൻ എന്നിവരെ 17-5 എന്ന സ്കോറിൻ പരാജയപ്പെടുത്തി. പോളണ്ട് വെങ്കലം നേടി. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ…

കുരങ്ങുപനി: സമ്പര്‍ക്കത്തില്‍ വന്നാൽ 21 ദിവസം നിരീക്ഷണം

ഡല്‍ഹി: കുരങ്ങുപനി തടയാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി. രോഗബാധിതരുമായി സമ്പർക്കം പുലർത്തുക, രോഗികൾ ഉപയോഗിച്ച വസ്തുക്കളുടെ ഉപയോഗം, രോഗബാധിതരെ ഐസോലേറ്റ് ചെയ്യുക, പരിചരിക്കുമ്പോൾ പിപിഇ കിറ്റുകൾ പോലുള്ള സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ…

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വരുന്നു? നിയമം ഉടനെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂരിൽ ‘ഗരീബ് കൽയാണ് സംഗമ’ത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ എണ്ണ നിരോധനം; എണ്ണ വില ഉയരുന്നു

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയാണ്. ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ് റഷ്യൻ എണ്ണ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച എണ്ണവിലയിൽ വർദ്ധനവുണ്ടായത്. കൊവിഡിൻറെ…

വന്യമൃഗങ്ങളുടെ വരവ് തടയാന്‍ ഫലവൃക്ഷങ്ങള്‍; പദ്ധതിയുമായി വനംവകുപ്പ്

നെടുമങ്ങാട്: വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാൻ വനമേഖലയിൽ വ്യാപകമായി ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ വനംവകുപ്പ്. ഭക്ഷണത്തിനും വെള്ളത്തിനുമായാണ് കാട്ടാനകൾ ഉൾപ്പെടെ മനുഷ്യവാസകേന്ദ്രങ്ങളിൽ എത്തുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്ലാവ്, മാവ്, ആഞ്ഞിലി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുക. ആനകൾ, കുരങ്ങുകൾ, കാട്ടുപന്നികൾ എന്നിവ…

രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ന് തുടക്കം

രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ന് ഗുജറാത്തിൽ തുടക്കമാകും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, രാജീവ് ചന്ദ്രശേഖർ, മറ്റ് കേന്ദ്ര സഹമന്ത്രിമാർ എന്നിവർ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കും. ദേശീയ…