Category: Kerala

‘വികസനത്തെക്കുറിച്ച് പറയാന്‍ എല്‍ഡിഎഫിന് അവകാശമില്ല’

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യാൻ സിപിഎമ്മിനു ധൈര്യമില്ലെന്നു ഉമ്മൻചാണ്ടി. എറണാകുളം ജില്ലയിലെ വികസനത്തെക്കുറിച്ച് സംസാരിക്കാൻ എൽഡിഎഫിന് അവകാശമില്ലെന്നു പറഞ്ഞ ഉമ്മൻചാണ്ടി, ജില്ലയിൽ എല്ലാ വികസനവും കൊണ്ടുവന്നത് ഞങ്ങൾ ആണെന്ന് പറഞ്ഞു. എൽഡിഎഫ് വികസനം കൊണ്ടുവന്നില്ലെന്ന് മാത്രമല്ല, യുഡിഎഫ് കൊണ്ടുവന്ന…

കെ വി തോമസിന്റെ പോസ്റ്റര്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കത്തിച്ചു

തൃക്കാക്കരയിൽ യുഡിഎഫ് പ്രവർത്തകർ കെ.വി തോമസിന്റെ പോസ്റ്ററുകൾ കത്തിച്ചു. ഉമാ തോമസ് വിജയിച്ച സമയത്ത് കെ.വി തോമസിന്റെ വീടിനു മുന്നിലും യുഡിഎഫ് പ്രതിഷേധം നടത്തി. യുഡിഎഫ് പ്രവർത്തകർ യുഡിഎഫിനു ജയ് വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി വിലക്കിയിട്ടും…

തൃക്കാക്കര ഫലം; മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെ.സുധാകരന്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “ക്യാപ്റ്റൻ നിലത്തു വീണു. ഓരോ റൗണ്ട് വോട്ടെണ്ണൽ നടക്കുമ്പോഴും ഇടതുപക്ഷ…

കോട്ട കാത്ത് യുഡിഎഫ് : തൃക്കാക്കരയിൽ പിടിയുടെ പിൻഗാമി ഉമാ തോമസ്

അഭിമാന പോരാട്ടത്തിനൊടുവിൽ തൃക്കാക്കര നിലനിർത്തി യുഡിഎഫിന് കരുത്തുറ്റ വിജയം. 25,112 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വിജയിച്ചത്. എല്ലാ റൗണ്ടിലും ലീഡ് നിലനിർത്തിയ ഉമ തോമസ്,പി ടി തോമസിനേക്കാൾ ഭൂരിപക്ഷം നേടി. 45,834 വോട്ടുകളുമായി എൽഡിഎഫ് സ്ഥാനാർഥി ജോ…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; തോൽവിയുടെ കാരണം പരിശോധിക്കുമെന്നു ജോ ജോസഫ്

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയം വ്യക്തിപരമല്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ്. തോൽവിയുടെ കാരണം പരിശോധിക്കുമെന്നും പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ടുവച്ച നിലപാടുകളുമായാണ് രാഷ്ട്രീയ പോരാട്ടം നടന്നത്. ആത്മാർ ത്ഥമായി പ്രവർത്തിച്ചു. ഹൃദയത്തിന്റെ ഭാഷയിൽ…

‘തെറ്റു തിരുത്താനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞത് ജനം കേട്ടു’

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. തെറ്റ് തിരുത്താനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞത് ജനം കേട്ടതായി വി.ടി. ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റ് തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജനം…

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു. ഇന്നലെ പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 400 രൂപയുടെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ നിലവിലെ വിപണി വില 38,480 രൂപയായി ഉയർന്നു. ജൂൺ ആദ്യം…

‘ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാണെങ്കിൽ ഭരണം വളരെ മോശം’

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാണെങ്കിൽ ഭരണം വളരെ മോശമാണെന്ന പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. മണ്ഡലത്തിൽ യു.ഡി.എഫ് തരംഗമുണ്ടെന്നാണ് ഉമാ തോമസിന്റെ മുന്നേറ്റം സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ നഗരപ്രദേശങ്ങൾ പൂർണ്ണമായും യു.ഡി.എഫിനൊപ്പമാണെന്നാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടിനല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി. ഒന്നര മാസത്തേക്കാണ് സമയം നീട്ടിയത്. തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം 30ന് അവസാനിച്ച സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്. വിചാരണക്കോടതിയിൽ നടിയെ ആക്രമിച്ചതിൻന്റെ ദൃശ്യങ്ങൾ…

കേരളത്തിൽ അടുത്ത 5 ദിവസം മഴ; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ നിന്ന് കേരള തീരത്തേക്ക് വീശിയടിക്കുന്ന മൺസൂൺ കാറ്റിന്റെ സ്വാധീനം മൂലം, അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.