Category: Kerala

കാലവർഷം കുറയാൻ കാരണം ഉത്തരേന്ത്യക്ക് മുകളിലെ വിപരീത അന്തരീക്ഷ ചുഴി

പ്രതീക്ഷിച്ചതിലും നേരത്തെ മഴ എത്തിയെങ്കിലും കേരളത്തിൽ കാലവർഷം സജീവമല്ല. ഭൂരിഭാഗം ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. പക്ഷേ, കനത്ത മഴ ഇതുവരെ പെയ്തു തുടങ്ങിയിട്ടില്ല. മൺസൂൺ കാറ്റ് ശക്തമല്ലാത്തതാണ് ഇതിന് കാരണം. ഉത്തരേന്ത്യയിൽ വിപരീതമായ അന്തരീക്ഷ ചുഴി രൂപപ്പെടുന്നതാണ് ഇതിന് കാരണം. കാസർകോട്,…

തനിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഉമാ തോമസിന് ലഭിച്ചു: എ.എന്‍. രാധാകൃഷ്ണന്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരണവുമായി എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ. തൃക്കാക്കരയിൽ തനിക്ക് ലഭിക്കേണ്ട ഭൂരിപക്ഷം വോട്ടുകളും യു.ഡി.എഫിലെ ഉമാ തോമസിനാണ് ലഭിച്ചതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ഞങ്ങൾ എല്ലാം കണക്കുകൂട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ…

സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കായംകുളത്തെ ഭക്ഷ്യവിഷബാധയിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് തേടി. വിശദാംശങ്ങൾ ഉടൻ അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കായംകുളം പുത്തൻ റോഡ് ടൗൺ യു.പി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് അസ്വസ്ഥതയും വയറുവേദനയും ഛർദ്ദിയും…

ഇഎംഎസിനെ വിമർശിച്ചും പി.ഗോവിന്ദപ്പിള്ളയെ പ്രശംസിച്ചും വി.ടി ബെൽറാം

1989 ജൂൺ നാലിന് ചൈനയിൽ നടന്ന ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയിൽ പി ഗോവിന്ദപിള്ളയുടെ നിലപാടിനെ പ്രകീർത്തിച്ചും ഇ.എം.എസിനെ വിമർശിച്ചും വി.ടി ബെൽറാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകം കണ്ട ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഭീകരതകളിലൊന്നായ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ വാർഷികമാണിതെന്ന് പറഞ്ഞാണ് പോസ്റ്റ്…

“മനഃപൂര്‍വ്വം വിവാദമുണ്ടാക്കിയത് ഇവന്റ് മാനേജ്‌മെന്റുകാര്‍”

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിൻറെ വിലയിരുത്തലാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് തൃക്കാക്കരയിലെ തോൽവിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. 100 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞില്ല എന്നത് വസ്തുതയാണെന്നും തൃക്കാക്കരയിൽ തോറ്റെങ്കിലും ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.

“ക്യാപ്റ്റനല്ല, അതില്‍ പരിഹാസമുണ്ടല്ലോ; ഞാൻ മുന്നണിപ്പോരാളി”; തിരുത്തി സതീശൻ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ തന്നെ ‘ക്യാപ്റ്റൻ’ എന്ന് വിളിച്ച അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ ക്യാപ്റ്റനല്ലെന്നും മുന്നണിപ്പോരാളി മാത്രമാണെന്നും സതീശൻ പറയുന്നു. കോൺഗ്രസിൽ ആര്‍ക്കും ഈ വിളിയോട് താല്‍പര്യമില്ല. അതിൽ പരിഹാസമുണ്ടെന്നും അദ്ദേഹം…

“സ്‌കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കും”

സ്കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വാക്സിനേഷൻ എടുക്കാത്ത കുട്ടികളുടെ എണ്ണം കണക്കാക്കാൻ ക്ലാസ് അധ്യാപകർക്ക് ചുമതല നൽകിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും വാക്സിനേഷൻ കേന്ദ്രം ക്രമീകരിക്കുക. സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മന്ത്രി നിർദേശം നൽകി. അതേസമയം,…

പാളയം മാർക്കറ്റിന്റെ ശുചീകരണത്തിന് നേരിട്ടെത്തി മേയർ

തിരുവനന്തപുരം പാളയം മാർക്കറ്റിൽ തള്ളുന്ന മാലിന്യങ്ങൾ നീക്കി ശുചീകരണം ആരംഭിക്കാൻ നേരിട്ടെത്തി കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പാളയം മാർക്കറ്റ് കേന്ദ്രീകരിച്ച് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ‘ന​ഗരസഭ മുന്നോട്ട്’ എന്ന ഹാഷ് ടാഗോടെ ആര്യ രാജേന്ദ്രൻ…

സായ് ശങ്കറിന്റെ കപ്യൂട്ടറുകളും ഫോണും തിരിച്ചു നല്‍കണമെന്ന് കോടതി

കൊച്ചി: കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട കൊലപാതക ഗൂഢാലോചന കേസിലെ പ്രതി സായ് ശങ്കറിൻറെ കമ്പ്യൂട്ടറും ഫോണും തിരികെ നൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകാൻ കോടതി നിർദ്ദേശിച്ചു. ഫോറൻസിക് പരിശോധന…

നീണ്ടകര ഹാർബറിൽ മിന്നൽ പരിശോധന; കണ്ടെത്തിയത് 500 കിലോ പഴകിയ മത്സ്യം

കൊല്ലം നീണ്ടകര ഹാർബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ മിന്നൽ പരിശോധന. മത്സ്യബന്ധന ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ മത്സ്യത്തിൻറെ സാമ്പിൾ ശേഖരിച്ചു. ബോട്ടിലെ സ്റ്റോറിലാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ ഓപ്പറേഷൻ ഫിഷിൻറെ…