Category: Kerala

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം; ആഭ്യന്തര സർവീസുകൾക്കുള്ള ശ്രമം തുടരുന്നു

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയാണ്. കരിപ്പൂരിന്റെ വികസനവുമായി ബന്ധപ്പെട്ടു മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനുമായി ചർച്ച നടത്തി. എംപിമാരും എംഎൽഎമാരും അടക്കമുള്ളവരെ ഉൾപ്പെടുത്തി നടത്തിയ ചർച്ചയിൽ ഏറെ കാര്യങ്ങൾ നടപ്പിലാക്കാമെന്ന് ധാരണയിലെത്തി.

ഹൈഡ്രജൻ കാർ കേരളത്തിലെത്തി; രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജൻ കാർ

രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജൻ കാർ തിരുവനന്തപുരത്ത് എത്തി. ഒരു തവണ ഹൈഡ്രജൻ ഇന്ധനം നിറച്ചുകഴിഞ്ഞാൽ,ഈ കാറിൽ 650 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. ഹൈഡ്രജൻ കാറുകളുടെ പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുമായി സംസ്ഥാന സർക്കാരാണ് പുതിയ കാർ തലസ്ഥാനത്ത് എത്തിച്ചത്. ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക്…

ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിൽ ദേശീയ സ്മാരകം; തീരുമാനം അറിയിച്ച് കേന്ദ്രം

തിരുവനന്തപുരം: ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിൽ ദേശീയ സ്മാരകം സ്ഥാപിക്കാൻ കേന്ദ്രസർക്കാർ താൽപ്പര്യം പ്രകടിപ്പിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ സ്മാരക അതോറിറ്റിയാണ് ഈ നിർദ്ദേശം സംസ്ഥാനത്തിന് മുന്നിൽ വച്ചത്. ചെയർമാൻ തരുൺ വിജയ് ഇത് സംബന്ധിച്ച താൽപ്പര്യം ഗവർണർ ആരിഫ്…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയം; ഇടതുമുന്നണി യോഗം ചേര്‍ന്നേക്കും

തൃക്കാക്കരയിലെ തോൽവി വിശദീകരിക്കാൻ ഇടതുമുന്നണി ഇന്ന് യോഗം ചേർന്നേക്കും. പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്നും യോഗത്തിൽ പരിശോധിക്കും. യുഡിഎഫ് എറണാകുളം ജില്ലാ ചെയർമാൻ ഡൊമിനിക് രാജിവയ്ക്കണമെന്ന പുതിയ മുറവിളിയും കോൺഗ്രസിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതേസമയം, തിരഞ്ഞെടുപ്പിനു ശേഷം ബിജെപി ക്യാമ്പ് നിശബ്ദമാണ്.…

കേരളത്തില്‍ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം 1500 കടന്നു

തിരുവനന്തപുരം: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരണ നിരക്ക് 10 ശതമാനം കടന്നു. ശനിയാഴ്ച 1,544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടിപിആർ 11.39 ശതമാനം ആയി. തുടർച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. നാല് മരണങ്ങളും…

കുട്ടികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാർക്ക് സസ്‌പെൻഷൻ

കൊല്ലം: കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കല്ലുവാതുക്കലിലെ അങ്കണവാടി പ്രവർത്തകർക്കെതിരെ നടപടി. അങ്കണവാടി വർക്കർ ഉഷാകുമാരി, സഹായി സജ്ന ബീവി എന്നിവരെ സസ്പെൻഡ് ചെയ്തു. ശിശുവികസന പ്രോജക്ട് ഓഫീസറുടെ നേതൃത്വത്തിലാണ് നടപടി. കല്ലുവാതുക്കൽ അങ്കണവാടിയിലെ നാലു കുട്ടികളാണ് ചികിത്സ തേടിയത്. ഉഷയും സജ്നയും…

മുരളീധരനെ വിമർശിച്ച യുവമോർച്ച നേതാവിനെ പുറത്താക്കി പാർട്ടി

തൃശൂർ: തൃക്കാക്കര തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരനെ രൂക്ഷമായി വിമർശിച്ച് യുവമോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസ്. ട്വിറ്ററിലാണ് വി. മുരളീധരനെതിരെ രൂക്ഷമായി വിമർശിച്ചത്. മുരളീധരൻ കേരള ബി.ജെ.പിയുടെ ശാപമാണ്. കുമ്മനം മുതൽ ജേക്കബ് തോമസ്…

ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തോറ്റിട്ടില്ലെന്ന് കെ വി തോമസ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തോറ്റിട്ടില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. എൽ.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കോട്ടയായാണ് തൃക്കാക്കരയെ വിശേഷിപ്പിക്കുന്നതെന്നും ഈ കോട്ടയിൽ ഇടതുപക്ഷത്തിന് വോട്ട് വർദ്ധിച്ചത് വലിയ കാര്യമാണെന്നും തോമസ് കൂട്ടിച്ചേർത്തു. കെ വി…

കേരള ബി.ജെ.പിയുടെ ശാപമാണ് വി.മുരളീധരനെന്ന് യുവമോര്‍ച്ച

തൃശൂര്‍: കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ ആഞ്ഞടിച്ച് യുവമോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസ്. കുമ്മനം മുതൽ ജേക്കബ് തോമസ് വരെയുള്ളവരുടെ പരാജയത്തിന് ഉത്തരവാദി മുരളീധരൻ ആണെന്നും കേരള ബി.ജെ.പിയുടെ ശാപമാണ് അദ്ദേഹമെന്നും പ്രസീദ് ദാസ് പറഞ്ഞു. മുരളീധരനെ കേന്ദ്ര…

എം എം മണിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: എം എം മണിക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പി.സി ജോര്‍ജിനോട് മത്സരിക്കുന്ന എം.എം.മണിക്കുള്ള താക്കീത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. എം എം മണി മത്സരിച്ച വെണ്ണലയിൽ ഉൾപ്പെടെ വൻ ഭൂരിപക്ഷമാണ് യു…