Category: Kerala

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വീണ്ടും വാദം

നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് വിചാരണ കോടതിയിൽ തുടരും. പ്രതിഭാഗത്തിൻറെ വാദങ്ങൾ കോടതിയിൽ നടക്കും. കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിൻറെ ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. നടിയെ ആക്രമിച്ച കേസിൽ…

കേരള വിദ്യാഭ്യാസച്ചട്ടം നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ഏപ്രിലിൽ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ നടപ്പാക്കുന്നത് കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിൻറെയും 1958ലെ കേരള വിദ്യാഭ്യാസ നിയമത്തിൻറെയും ലംഘനമാണിതെന്ന ഹർജിക്കാരുടെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചാണ്…

വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ വിജയ് ബാബുവിൻറെ അറസ്റ്റ് കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. എന്നാൽ…

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ 10 വരെ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ പ്രവചനം. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

യുപിഎസ് പൊട്ടിത്തെറിച്ചു; കാലിക്കറ്റിൽ പിജി പരീക്ഷകൾ മുടങ്ങി

കാലിക്കറ്റ് സർവകലാശാലയിൽ യുപിഎസ് പൊട്ടിത്തെറിച്ച് സെർവർ നിശ്ചലമായതിനെത്തുടർന്ന് ഇന്നലെ നടക്കാനിരുന്ന വിവിധ പിജി പരീക്ഷകൾ മാറ്റിവച്ചു. ചോദ്യക്കടലാസുകൾ ഓൺലൈൻ വഴി പരീക്ഷാഭവനിൽ നിന്ന് അപ്‌ലോഡ് ചെയ്യാനാകാതെ വന്നതോടെയാണ് ഇന്നലെ നടക്കാനിരുന്ന ഒന്നാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം പരീക്ഷകൾ മാറ്റിവച്ചത്.

പത്തനംതിട്ടയിലെ ഏഴ് പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

പത്തനംതിട്ട ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ ഇന്ന് കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഹർത്താലിൻ ആഹ്വാനം ചെയ്തിരിക്കുന്നത്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റിവിഷൻ…

നബിക്കെതിരായ പരാമർശത്തെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ബിജെപി വക്താവിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ എല്ലാവരും ബഹുമാനിക്കുന്ന നമ്മുടെ രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെട്ട അവസ്ഥയിലേക്കാണ് സംഘപരിവാർ ശക്തികൾ എത്തിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.…

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 30 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആർടിസി എം.ഡി ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് തുക അനുവദിച്ചത്. ബാക്കി തുകയുടെ കാര്യത്തിൽ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മാസവും 30…

ആരോഗ്യ മന്ത്രി വീണ ജോർജിന് കോവിഡില്ല; പ്രചരിക്കുന്നത് വ്യാജവാർത്ത

തിരുവനന്തപുരം: പരിശോധനയിൽ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൈറൽ പനിയാകാമെന്നും വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പനി കാരണം ഈ ദിവസങ്ങളിൽ മന്ത്രി പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ…

കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയിൽ പറഞ്ഞുവെന്നും, നാളെ മൊഴി നൽകിയതിന് ശേഷം കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളോട് പറയുമെന്നും അവർ പറഞ്ഞു.