Category: Kerala

കേരളത്തില്‍ ഇന്ന് 2271 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ രൂക്ഷമാകുകയാണ്. ഇന്ന് ആകെ രോഗബാധിതരുടെ എണ്ണം 2000 കടന്നു. 2271 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ…

“ബിരിയാണി ചെമ്പ് കൊണ്ടു മറച്ചാലും സത്യം പുറത്തുവരും”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല രംഗത്ത്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉന്നയിച്ചതെല്ലാം സത്യമാണെന്ന് തെളിയുകയാണെന്നും രമേശ്…

“സ്വപ്‌നയുടെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ല”

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് മുൻ മന്ത്രി കെടി ജലീൽ. സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നിട്ടും വാപ്പ കളി കാണാൻ പോയില്ലെന്ന പരിഹാസത്തോടെയായിരുന്നു കെ ടി ജലീലിൻറെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…

ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ആരോപണങ്ങൾ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്നും, അത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം പഴയ കാര്യങ്ങൾ ആവർത്തിക്കാൻ കേസിലെ പ്രതിയെ പ്രേരിപ്പിക്കുകയാണെന്നും, അതിൽ വസ്തുതകളുടെ ഒരു…

ഗുണ്ടാനേതാവ് മരട് അനീഷ് മയക്കുമരുന്നുമായി പിടിയിൽ

ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ നോർത്ത് പൊലീസ് എംഡിഎംഎ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ ജന്മദിനം ഹൗസ് ബോട്ടിൽ ആഘോഷിക്കാൻ വന്നതായിരുന്നു അനീഷ്. ഡോൺ അരുൺ, കരൺ എന്നിവരും അറസ്റ്റിലായി. ഒരു ആഡംബര കാറിലാണ് മയക്കുമരുന്നുമായി പ്രതികൾ എത്തിയത്.

സ്വർണ്ണകടത്ത് ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിൻറെ ഗുരുതര ആരോപണങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചില്ല. കനത്ത പോലീസ് സുരക്ഷയാണ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. കയറുകൾ കെട്ടിയാണ് മാധ്യമപ്രവർത്തകരെ വിമാനത്താവളത്തിൽ നിന്ന് വേർപെടുത്തിയത്.…

“സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മൊഴി”

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിലെത്തി രഹസ്യമൊഴി നൽകി. കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് കള്ളക്കടത്തിന് കൂട്ട് നിന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും ഇതേക്കുറിച്ച് അറിയാമെന്നും സ്വപ്ന പറഞ്ഞു. സ്വർണക്കടത്തു…

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിൽ ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജി ദുരുദ്ദേശപരമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. സർക്കാരിൻറെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ…

സംസ്ഥാനത്ത് 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ നിന്ന് കേരള തീരത്തേക്ക് വീശുന്ന മൺസൂൺ കാറ്റിന്റെ സ്വാധീനം കാരണം അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ 11 വരെ വിവിധ ജില്ലകളിൽ യെല്ലോ…

“വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പകുതി ഫീസ് മാത്രം”

സംസ്ഥാനത്തെ ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് 50 ശതമാനം ഫീസ് ഇളവ്. ടൂറിസം വകുപ്പ് മന്ത്രി മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. മുതിർന്ന പൗരന്മാരുടെയും സംഘടനകളുടെയും അഭ്യർത്ഥന മാനിച്ചാണ് തീരുമാനം. വിനോദസഞ്ചാര കേന്ദ്രങ്ങൾ…