Category: Kerala

സ്വർണ്ണക്കടത്ത് കേസിൽ ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് സ്വപ്‌ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസിൽ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇനിയും പലതും വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. വെളിപ്പെടുത്തലിന് പിന്നിൽ ഒരു രാഷ്ട്രീയ അജണ്ടയുമില്ല. നേരത്തെ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും തുടരുകയാണെന്നും സ്വപ്ന പറഞ്ഞു. ഇതൊരു സുവർണാവസരമായി ആരും ഉപയോഗിക്കരുതെന്നും സ്വപ്ന പാലക്കാട്ട്…

കേരളത്തിൽ ഇടിമിന്നലോടെ മഴയുണ്ടാകും; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജൂൺ 11…

പരിസ്ഥിതിലോലമേഖല; സംസ്ഥാനത്തുണ്ടായത് കടുത്ത ആശയക്കുഴപ്പവും കാലതാമസവും

കോട്ടയം: സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ചുറ്റുമുള്ള പ്രദേശത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിൽ ആശയക്കുഴപ്പവും കാലതാമസവും ഉണ്ടായിട്ടുണ്ട്. 12 വർഷം നീണ്ട ചർച്ചയിൽ അന്തിമ തീരുമാനമായിട്ടില്ല. കരട് വിജ്ഞാപനം നിരവധി തവണ പുറപ്പെടുവിച്ചിട്ടുണ്ട്. പിന്നീട് കാലാവധി നീട്ടുകയും ചെയ്തു. കേരളത്തിൽ…

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുളള യാത്ര; കെഎസ്ആർടിസി ബസുകൾ റെഡി

കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ജൂൺ 11, 12 തീയതികളിൽ നടക്കുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള ബുക്കിംഗ് കൊല്ലം ഡിപ്പോയിൽ ആരംഭിച്ചു. 11-ന് രാവിലെ 5.10-ന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന യാത്ര വാഗമൺ, ഇടുക്കി, ചെറുതോണി ഡാമുകൾ വഴി മൂന്നാറിലെത്തും. അതേസമയം,…

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പദ്ധതി ‘പ്രതിഭാ പോഷൻ’

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതിഭാ പോഷണം പദ്ധതിക്ക് തുടക്കമിട്ടു. മന്ത്രി വി ശിവൻകുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അവർ വളരെയധികം സവിശേഷതകളുളള കുട്ടികളാണ്, സംസ്ഥാനത്തെ എല്ലാ…

കോഴക്കേസില്‍ സുരേന്ദ്രന് കുരുക്ക്; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: സുൽത്താൻ ബത്തേരി കോഴക്കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും. പണം സി കെ ജാനുവിന് നൽകിയെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്…

‘മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാജ്യത്തിന് നാണക്കേട്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട ആരോപണങ്ങൾ രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് ബിജെപി. ഗൂഢാലോചനക്കാരെ കുറ്റം പറഞ്ഞ് ഇനി രക്ഷപ്പെടാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. സത്യം തുറന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അന്വേഷണം നേരിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിദേശത്ത്…

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്‌ ബുധനാഴ്ച കരിദിനം ആചരിക്കും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചു. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ആറ് തവണയാണ്…

സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍;ഗൂഢാലോചനയുടെ ഭാഗമെന്ന് കോടിയേരി

സ്വപ്നയുടെ വെളിപ്പെടുത്തലുകൾ നേരത്തെ ജനം തള്ളിക്കളഞ്ഞതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ വാദങ്ങളാണ് ഉയർന്നത്. മാസങ്ങളായി പ്രചരിക്കുന്ന കള്ളക്കഥകൾ തിരികെ കൊണ്ടുവരാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പഴയ വീഞ്ഞ് ഒരു…

“മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണം”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിൽ സുതാര്യമായ അന്വേഷണം സാധ്യമാകണമെങ്കിൽ ജുഡീഷ്യൽ മേൽനോട്ടം വേണമെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വിശ്വാസം…