Category: Kerala

റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടി ജൂണ്‍ 11ന് ആരംഭിക്കും

കാസറഗോഡ് : കേരള സ്റ്റാര്‍ട്ടപ് മിഷനും സി.പി.സി.ആര്‍.ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടിയില്‍ അന്തര്‍ദേശീയ പ്രശസ്തി നേടിയ 20 ൽ അധികം പ്രഭാഷകർ പങ്കെടുക്കും. ജൂണ്‍ 11, 12 തിയതികളില്‍ കാസര്‍കോഡ് സി.പി.സി.ആര്‍.ഐയിലാണ് ഉച്ചകോടി നടക്കുക. സാമൂഹികമായി…

സ്വപ്‌ന സുരേഷിന്റെ ആരോപണം; തുടരന്വേഷണത്തിനൊരുങ്ങി ഇഡി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ ഒരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി ഉടൻ കോടതിയെ സമീപിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി…

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾക്ക് പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നുണകൾ കെട്ടിച്ചമച്ചിട്ടും എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. നുണകൾ പ്രചരിപ്പിക്കുന്നവർ അവരുടെ നയം തുടരട്ടെ. നുണപ്രചാരണങ്ങളെ ഭയക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഞാൻ മുമ്പും നുണകൾ കേട്ടിട്ടുണ്ട്. അപ്പോഴും ജനം…

സ്വപ്‌നയ്‌ക്കെതിരേ ജലീലിന്‍റെ പരാതി; മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സ്വപ്‌നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. പരാതി നല്‍കി. തിരുവനന്തപുരം കൻറോൺമെൻറ് സ്റ്റേഷനിലാണ് പരാതി നൽകിയത്. നുണകൾ പ്രചരിപ്പിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ബി.ജെ.പിയുടെ പ്രേരണയിൽ നടന്ന ഗൂഡാലോചനയ്ക്ക് പിന്നിൽ യു.ഡി.എഫാണ്. ഇന്ധനം നിറയ്ക്കുന്നതിൻറെ അർഥമെന്താണെന്ന്…

സത്യം പുറത്തു വരും വരെ മുഖ്യമന്ത്രി രാജിവച്ചു മാറിനിൽക്കണമെന്ന് എഎപി

കൊച്ചി: ആരോപണങ്ങളിൽ നിന്ന് വ്യക്തത വരുന്നതുവരെ വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആം ആദ്മി പാർട്ടി. കേരളത്തിലെ ജനങ്ങളിൽ സൃഷ്ടിക്കുന്ന അനാദരവ് മാറ്റാൻ മുഖ്യമന്ത്രി തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി.സി സിറിയക്ക് പറഞ്ഞു.…

‘സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ്’; സ്വപ്ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെപാലക്കാട്ടെ ഫ്ളാറ്റിൽ നിന്ന് കൊണ്ടുപോയത് വിജിലൻസ് സംഘം. ബുധനാഴ്ച രാവിലെയാണ് വിജിലൻസിൻറെ പാലക്കാട് യൂണിറ്റ് സരിത്തിനെ ഫ്ലാറ്റിൽ നിന്ന് കൊണ്ടുപോയത്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സരിത്തിനെ മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിജിലൻസിൻറെ വിശദീകരണം. പ്രത്യേക അന്വേഷണ…

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധന; ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളിയതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ഉത്തരവ് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമായതിനാല്‍ റദ്ദാക്കണമെന്നാണ് ആവശ്യം. കൂടുതൽ അന്വേഷണത്തിനു മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധന അനിവാര്യമാണ്.…

മദ്യവിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കുന്ന നടപടി വേഗം പൂർത്തിയാക്കണമെന്ന് മന്ത്രി വി. ഗോവിന്ദൻ

കൊച്ചി: വെയിലിലും മഴയിലും വരി നിന്ന് മദ്യം വാങ്ങുന്ന അവസ്ഥ സംസ്ഥാനത്ത് എത്രയും വേഗം അവസാനിപ്പിക്കണമെന്നു മന്ത്രി എം. വി. ഗോവിന്ദൻ. മദ്യ വിൽപന ഔട്‌ലെറ്റുകൾ പ്രീമിയമാക്കി മാറ്റാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നു മധ്യമേഖല എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി…

പരിസ്ഥിതി ലോല മേഖലയിലെ ഉത്തരവിൽ ആശങ്കയില്ലെന്ന് വനംമന്ത്രി

പരിസ്ഥിതി ലോല മേഖലകളിൽ സുപ്രീം കോടതി വിധിക്കെതിരെ സ്വീകരിച്ച നടപടിയിൽ സർക്കാരിന് ആശയക്കുഴപ്പമില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കർഷകരെ ആശങ്കപ്പെടുത്തുന്ന ഒന്നും സർക്കാർ ഏറ്റെടുക്കില്ല. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിൽ നിന്ന് പുറത്തുകടക്കാനുള്ള…

പൊലീസ് സംരക്ഷണം വേണം; കോടതിയിൽ അപേക്ഷയുമായി സ്വപ്ന

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് തന്റെ ജീവന ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയിൽ അപേക്ഷ നൽകി. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് വിവരം. ജീവന് ഭീഷണിയുള്ളതിനാൽ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്വപ്ന…