Category: Kerala

അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി

അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രൻ നേരത്തെ കോടതിയിൽ നൽകിയ മൊഴി നിഷേധിച്ചു. പ്രതികൾ മധുവിനെ ആക്രമിക്കുന്നത് കണ്ടതായി ചന്ദ്രൻ നേരത്തെ മൊഴി നൽകിയിരുന്നു. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും ചന്ദ്രൻ…

സംസ്ഥാനത്ത് ജൂൺ 13 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ജൂൺ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ ദൃശ്യമല്ലെന്ന കാരണത്താൽ മുൻകരുതൽ സ്വീകരിക്കാതിരിക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ തുറസ്സായ സ്ഥലത്ത് നിൽക്കുന്നത്…

ചെള്ള് പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: വർക്കല ചെറുന്നിയൂർ പന്ത് വിളയിൽ പത്താം ക്ലാസ് വിദ്യാർഥിനി ചെള്ള് പനി ബാധിച്ച് മരിച്ചു. അശ്വതി (15) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വർക്കല ഞെക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സിഐടിയു…

എംജി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അട്ടപ്പാടി മധുകേസിൽ സാക്ഷി വീണ്ടും കൂറുമാറി

തിരുവനന്തപുരം: അട്ടപ്പാടി മധു കേസിലെ സാക്ഷി വീണ്ടും കൂറുമാറി. പതിനൊന്നാം സാക്ഷിയായ ചന്ദ്രൻ എന്നയാളാണ് കൂറുമാറിയത്. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും ഇയാൾ മാറ്റം വരുത്തി. പൊലീസിന്റെ ഭീഷണിയെ തുടർന്നാണ് ആദ്യം മൊഴി നൽകിയതെന്ന് ചന്ദ്രൻ കോടതിയിൽ പറഞ്ഞു. ഇതോടെ രണ്ട് പ്രോസിക്യൂഷൻ…

 ചെള്ളുപനി;പ്രതിരോധം ശക്തമാക്കുമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: വർക്കലയിൽ ചെള്ളുപനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഉടൻ സ്ഥലം സന്ദർശിക്കാൻ പ്രത്യേക സംഘത്തിന് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കൽ കോളേജ്, ചെറുന്നിയൂർ പ്രദേശം എന്നിവിടങ്ങൾ സന്ദർശിക്കും.…

എലിപ്പനി രോഗനിര്‍ണത്തിന് 6 ലാബുകൾ

തിരുവനന്തപുരം : എലിപ്പനി വേഗത്തിൽ കണ്ടെത്താൻ സംസ്ഥാനത്തെ ആറ് ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലും തൃശ്ശൂർ മെഡിക്കൽ കോളേജിലും ഈ സൗകര്യം ലഭ്യമാണ്.…

‘സ്വപ്‌നക്കും പി.സിക്കുമെതിരായ കേസ് കേട്ടുകേള്‍വിയില്ലാത്ത നടപടി’

സ്വപ്ന കുറ്റസമ്മത മൊഴി നൽകിയതോടെ സർക്കാർ പരിഭ്രാന്തിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വപ്നയ്ക്കും പി.സി ജോർജിനുമെതിരെ എടുത്ത നടപടി കേട്ടുകേൾവിയില്ലാത്തതാണെന്നും മുഖ്യമന്ത്രി ചെയ്യുന്നത് കേരളത്തിലെ ജനങ്ങളെ അത്ഭുതപ്പെടുത്തുന്നതാണെന്നും വി.ഡി സതീശൻ പറഞ്ഞു. ഈ അന്വേഷണവുമായി ബന്ധമില്ലാത്ത പാലക്കാട്ടെ വിജിലൻസ് കള്ളക്കടത്ത്…

സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: മുൻ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ, സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. സ്വപ്നയ്ക്കെതിരായ കുറ്റങ്ങൾ ജാമ്യാർഹമാണെന്ന് സർക്കാർ അറിയിച്ചതോടെ, ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അറസ്റ്റിന് സാധ്യതയില്ലാത്തതിനാൽ…

തിരുവനന്തപുരം വെങ്ങാനൂർ സ്കൂളിൽ അരിയിൽ നിന്നും പുഴുവിനെ ലഭിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വെങ്ങാനൂർ ഗവൺമെന്റ് സ്‌കൂളിലെ അരിയിൽ നിന്നും പുഴുവിനെ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പുഴുവിനെ കണ്ടെത്തിയത്. കുട്ടികൾക്ക് നൽകേണ്ട അരി ചാക്കിലാക്കിയാണ് സൂക്ഷിച്ചിരുന്നത്.ഇതിൽ നിന്നുമാണ് പുഴുവിനെ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, വെങ്ങാനൂർ, കോവളം പ്രദേശങ്ങളിലെ…