Category: Kerala

നിലമ്പൂർ – ഷൊർണൂർ പാതയിൽ കൂടുതൽ ട്രെയിനുകൾക്ക് സാധ്യത

പെരിന്തൽമണ്ണ: നിലമ്പൂർ – ഷൊർണൂർ റെയിൽവേ പാതയിൽ ഈ മാസം 2 ട്രെയിൻ സർവീസുകൾ കൂടി പുനഃസ്ഥാപിച്ചേക്കും. ട്രെയിൻ ടൈം കൂട്ടായ്‌‍മ പാലക്കാ‌ട് ഡിവിഷൻ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ് കാലത്ത് നിർത്തിവച്ച സർവീസുകളാണ് പുനഃസ്ഥാപിക്കുന്നത്. ഇതോടെ പാതയിൽ ട്രെയിൻ…

എസ്എസ്എൽസിയിൽ ഈ വർഷവും മികച്ച വിജയമെന്ന് സൂചന

തിരുവനന്തപുരം: ഈ വർഷവും എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന വിജയശതമാനമുണ്ടാകുമെന്ന് സൂചന. കൊവിഡ് പ്രതിസന്ധിക്കിടയിലും 2021 ലെ എസ് എസ് എൽ സി വിജയശതമാനം 99.47 ആയിരുന്നു. കുട്ടികളുടെ ഏറ്റവും മികച്ച പ്രകടനം ഈ വർഷവും ഈ വിജയശതമാനത്തിനടുത്താണെന്ന്…

സ്കൂൾ കലോത്സവങ്ങളും കായികമേളയും നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തിൽ കലോൽസവം, ശാസ്ത്രോത്സവം, കായികമേള, വിദ്യാരംഭ സർഗോത്സവം എന്നിവ സമയബന്ധിതമായി സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നോർത്ത് പറവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സിലബസ് അടിസ്ഥാനമാക്കിയുള്ള…

ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ജാഗ്രതാ…

‘ലിറ്റിൽ കൈറ്റ്‌സ്’; അംഗത്വത്തിനായി എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിലെ അംഗത്വത്തിന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ജൂൺ 21 വരെ അപേക്ഷിക്കാം. ഓരോ സ്കൂളിലെയും ക്ലബ്ബുകളിലേക്ക് അപേക്ഷകരിൽ നിന്ന് നിശ്ചിത എണ്ണം അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂലൈ…

അംഗീകൃത സ്കൂളുകളിലേക്ക് മാറാൻ ടിസി വേണ്ട; സർക്കാർ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് അംഗീകൃത സർക്കാർ സ്കൂളുകളിലേക്ക് ടിസി ഇല്ലാതെ മാറാനുള്ള സർക്കാർ ഉത്തരവിറക്കി. അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അംഗീകൃത ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ തുടർപഠനം നിഷേധിക്കപ്പെടുന്ന സാഹചര്യം പരിഹരിക്കാനാണ് സർക്കാർ നീക്കം. ഇത്തരം…

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിജിലന്‍സ് മേധാവിയെ മാറ്റി

തിരുവനന്തപുരം: എം ആർ അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. സ്വപ്ന സുരേഷ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പകരം വിജിലൻസ് ഐജി എച്ച് വെങ്കിടേഷിനാണ് ചുമതല…

എൻഎസ്എസ് വൊളന്റിയേഴ്സിന് ഗ്രേസ് മാർക്ക്‌; ഹൈക്കോടതിയിൽ വിദ്യാർത്ഥികളുടെ ഹർജി

കൊച്ചി: എൻഎസ്എസ് വളണ്ടിയർമാർക്ക് പ്ലസ് ടു പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. പാലക്കാട് വല്ലപ്പുഴ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്. 2018-19 അധ്യയന വർഷം വരെ എൻഎൻഎസ് സേവനങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക്…

സ്വപ്‌ന സുരേഷിനും പി സി ജോര്‍ജിനുമെതിരായ കേസിൽ എഫ്ഐആർ സമർപ്പിച്ചു

തിരുവനന്തപുരം : സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരായ കേസിൽ എഫ്ഐആർ സമർപ്പിച്ചു. ഗൂഡാലോചന കേസിന്റെ വിശദാംശങ്ങൾ കൻറോൺമെന്റ് പൊലീസിന് കൈമാറി. കേസ് വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനാണ് കൈമാറിയത്. കേസിൽ ചോദ്യം ചെയ്യപ്പെടേണ്ടവരുടെ പട്ടിക ഉടൻ തയ്യാറാക്കും. സരിത്തിന്റെ ഫോൺ…

ഷാജ് കിരണിന്റെ ശബ്‌ദ രേഖയിലെ ആരോപണം ഗൗരവമുള്ളത്; കെ സുരേന്ദ്രൻ

തിരുവനന്തപുരം : ഷാജ് കിരണിന്റെ ശബ്ദരേഖയിൽ ഗൗരവകരമായ ആരോപണങ്ങളുണ്ടെന്ന്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇയാൾ പറഞ്ഞത് അപകീർത്തികരമാണെങ്കിൽ ഉടൻ കേസെടുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ബിജെപിക്ക് പങ്കില്ല. ഗൂഡാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,…