Category: Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി 344 കോടിയുടെ പദ്ധതി

ചെല്ലാനം : ഏറ്റവും കൂടുതൽ സുരക്ഷ ആവശ്യമുള്ള തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവനും ഉപജീവനമാർഗവും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെല്ലാനത്തെ തീരശോഷണവും കടൽക്ഷോഭവും പരിഹരിക്കുന്നതിനുള്ള ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടൽ തീരസംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും…

സ്വപ്നയുടെ കേസിൽ നിന്ന് പിന്നോട്ടില്ലെന്ന് അഭിഭാഷകൻ ആർ കൃഷ്ണരാജ്

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കേസിൽ ഹാജരാകുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് അഭിഭാഷകൻ ആർ കൃഷ്ണരാജ്. അറസ്റ്റിന്റെ പേരിൽ കേസിൽ ഹാജരാകുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിന്ത മിഥ്യാധാരണയാണെന്നും അദ്ദേഹം പറഞ്ഞു. “അത്തരം ഭീഷണികളെ ധീരതയോടെ…

‘സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം’

സ്വർണക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ വ്യാപക ശ്രമം നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് സർക്കാരിനെ താഴെയിറക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാകാതായപ്പോൾ പുതിയ തിരക്കഥ തയ്യാറാക്കുന്നുവെന്ന് കോടിയേരി വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.…

തിരുവനന്തപുരത്ത് നിന്ന് അഹമ്മദാബാദിലേക്ക് പുതിയ വിമാന സര്‍വീസ്

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക്, ഇൻഡിഗോ ഈ മാസം 16ന് പുതിയ സർവീസ് ആരംഭിക്കും. തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 5 മണിക്ക് ആരംഭിച്ച് മുംബൈ വഴി രാവിലെ 9.10ന് അഹമ്മദാബാദിലെത്തും. വൈകിട്ട് 5.25ന് തിരിച്ചെത്തി 9.35ന് തിരുവനന്തപുരത്ത്…

തന്നെ തീവ്രവാദിയെ പോലെ കണ്ട് പെരുമാറുന്നത് എന്തിന്; കരഞ്ഞ് സ്വപ്ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മാധ്യമങ്ങളെ കാണുന്നതിനിടെ കുഴഞ്ഞുവീണു. അഡ്വ.കൃഷ്ണരാജിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ആണ് സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടത്. ഇതിനിടയിൽ സ്വപ്ന പൊട്ടിക്കരഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. തനിക്ക് ചുറ്റുമുള്ളവരെ സർക്കാർ വേട്ടയാടുകയാണെന്നും വേണമെങ്കിൽ തന്നെ…

സിപിഎം-ബിജെപി ധാരണയുണ്ടെന്ന പ്രതിപക്ഷ ആരോപണം നിഷേധിച്ച് വി മുരളീധരന്‍

കൊച്ചി: സ്വർണക്കടത്ത് കേസില്‍ സി.പി.എം-ബി.ജെ.പി ധാരണയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായി നിഷേധിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്ര ഏജൻസികൾ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കള്ളക്കടത്ത് കേസിലെ ആരോപണവിധേയനായ പിണറായി വിജയൻ രാഷ്ട്രീയ ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഊരിപ്പിടിച്ച…

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനെ ന്യായീകരിച്ച് എ എ റഹീം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി. മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമാണെന്നും ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും എ.എ റഹീം പറഞ്ഞു. തീവ്രഹിന്ദുത്വ വാദികളുടെ വാദങ്ങൾ അതേപടി കോൺഗ്രസ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.…

‘കോണ്‍ഗ്രസും ആർഎസ്എസും നിലവാരമില്ലാത്ത രാഷ്ട്രീയ യുദ്ധത്തിന് മുതിരരുത്’

കോണ്‍ഗ്രസും ആർഎസ്എസും നിലവാരമില്ലാത്ത രാഷ്ട്രീയ യുദ്ധത്തിന് മുതിരരുതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഇ.പി ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനെ ചെളിവാരിയെറിഞ്ഞ്…

‘സ്വപ്ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ അസംബന്ധം’

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിജിലൻസ് മേധാവിയെ മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് മേധാവി സ്ഥാനത്ത്…

കറുത്ത മാസ്ക് ധരിക്കാൻ വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതു പരിപാടിയിൽ കറുത്ത മാസ്കുകൾക്ക് നിരോധനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. കറുത്ത മാസ്ക് ധരിക്കുന്നവരെ വിലക്കിയെന്ന മാധ്യമ വാർത്തകൾ സംബന്ധിച്ചാണു പ്രതികരണം. കറുത്ത മാസ്ക് ധരിച്ച മാധ്യമപ്രവർത്തകരോട് മാസ്ക് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും മുഖ്യമന്ത്രി പങ്കെടുത്ത…