Category: Kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും പുറത്തും മത്സ്യബന്ധനം നിരോധിച്ചു. മൺസൂൺ കാറ്റും…

മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ല

കണ്ണൂർ: കണ്ണൂരിൽ കറുപ്പിന് നിരോധനമില്ല. കറുത്ത വസ്ത്രങ്ങൾക്കും മാസ്കുകൾക്കും നിരോധനമില്ലെന്ന് പോലീസ് പറഞ്ഞു. കനത്ത സുരക്ഷയാണ് ഇന്നും മുഖ്യമന്ത്രിക്ക് ഒരുക്കുന്നത്. തളിപ്പറമ്പ് കീല കാമ്പസിലാണ് ഇന്ന് ഉദ്ഘാടനം. കണ്ണൂരിലെ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുമ്പോൾ പൊതുജനങ്ങളുടെ കറുത്ത മാസ്ക് നീക്കം ചെയ്യില്ലെന്നും,…

ചെള്ള് പനി മരണം; ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് ചെള്ള് പനി മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പും വെറ്ററിനറി വകുപ്പും സംയുക്തമായി പരിശോധന നടത്തും. ഈ മാസം ഇതുവരെ 15 പേർക്കാണ് സംസ്ഥാനത്ത് പനി…

പരിസ്ഥിതി ലോല മേഖല വിധി; കോഴിക്കോട് മലയോര മേഖലകളിലെ ഇന്ന് ഹർത്താൽ

കോഴിക്കോട്: സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പൂർണമായി 12 പഞ്ചായത്തുകളിലും ഭാഗികമായി…

സ്വർണ്ണക്കടത്ത് വിവാദം, പ്രതിരോധം ശക്തമാക്കും; നാളെ ഇടത് മുന്നണി യോഗം

സ്വർണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് എൽ.ഡി.എഫ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ ജനകീയ പ്രചാരണം നടത്താനാണ് നീക്കം. നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും. ഈ മാസം 24 മുതൽ 26 വരെ നേതൃയോഗങ്ങൾ നടക്കും.…

ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപതാധ്യക്ഷ പദവിയിലേക്ക്; ഉടൻ ചുമതലയേൽക്കും

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ചുമതലയേൽക്കുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം ജില്ലാ കോടതി വിധി വത്തിക്കാൻ അംഗീകരിച്ചു. ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ 2018ലാണ് ജലന്ധർ രൂപത പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്.…

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സത്യാഗ്രഹം രണ്ടാംഘട്ടത്തിലേക്ക്

ട്രാൻസ്പോർട്ട് ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം രണ്ടാം ഘട്ടത്തിലേക്ക്. കെ.എസ്.ആർ.ടി.സിയിലെ ശമ്പളം എല്ലാ മാസവും അഞ്ചിന് മുമ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതാക്കൾ ഇന്ന് മുതൽ റിലേ നിരാഹാര സമരം നടത്തും. ജനറൽ സെക്രട്ടറിമാരായ ആർ…

വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായ, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും ജാമ്യാപേക്ഷ പരിഗണിക്കും. വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് ഇന്നുവരെ തുടരും. കഴിഞ്ഞ വെള്ളിയാഴ്ച ഹർജി പരിഗണിക്കാനെത്തിയപ്പോൾ, എ.ഡി.ജി.പിയുടെ അസൗകര്യം…

പ്ലസ് വൺ പരീക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് ആരംഭിക്കും. ആകെ 4,24,696 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. പരീക്ഷയെഴുതുന്നവരിൽ 2,11,904 പേർ പെൺകുട്ടികളും 2,12,792 പേർ ആൺകുട്ടികളുമാണ്. കൊവിഡ് കാരണം പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ അധ്യയന വർഷം നടത്താനിരുന്ന…

ഗൂഢാലോചന കേസ് റദ്ദാക്കൽ; സ്വപ്ന ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മുൻ മന്ത്രി കെടി ജലീലിന്റെ പരാതിയിൽ പി സി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ കന്റോണ്മെന്റ് പോലീസ് കേസെടുത്തിരുന്നു. ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ…