Category: Kerala

എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയികളെ അനുമോദിച്ച് പി.കെ.അബ്ദുറബ്ബ്

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയികളെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അനുമോദിച്ചു. എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനം 99.26 ആണ്. കുട്ടികളേ, നിങ്ങൾ പൊളിയാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ട്രോളാനൊന്നും ഞാനില്ല. എല്ലാവര്‍ക്കും സുഖമല്ലേയെന്നും പി.കെ. അബ്ദുറബ്ബ് കൂട്ടിച്ചേര്‍ത്തു.…

സെക്രട്ടേറിയേറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

തൃക്കാക്കര എം.എൽ.എയായി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര എം.എൽ.എയായി, പരേതനായ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിൽ വച്ചാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. സഭാ സമ്മേളനം അല്ലാത്ത സമയമായതിനാൽ ആണ് ചേംബറിൽ സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ…

ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍ കേരളം ഏഷ്യയിൽ ഒന്നാമത്

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വര്‍ക്കും സംയുക്തമായി തയ്യാറാക്കിയ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തിൽ കേരളം ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയതായി വ്യവസായ മന്ത്രി പി രാജീവ്. ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന സ്റ്റാർട്ടപ്പ് ഹബ്ബായി…

ഇ.പി. ജയരാജനെതിരായ പരാതികൾ കൈമാറി

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ പരാതികൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. പത്തിലധികം പരാതികൾ ലഭിച്ചതായി പോലീസ് പറഞ്ഞു. വലിയതുറ പൊലീസാണ് കേസെടുക്കേണ്ടത്. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വലിയതുറ പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്…

കർക്കിടക വാവ് ബലി വിപുലമായി നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു

കൊവിഡ് പ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷമായി നിർത്തിവച്ച കർക്കിടക വാവ് ബലി വിപുലമായി നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയും ഹരിത മാനദണ്ഡങ്ങൾ പാലിച്ചും ചടങ്ങുകൾ നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രി…

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.26%

എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 99.26% ആണ്. റെഗുലർ, പ്രൈവറ്റ് സെക്ടറുകളിലായി 4,27,407 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 423303 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 99.47 % വിജയമാണ് ഉണ്ടായത്.

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ രഹസ്യമൊഴി കേന്ദ്ര ഓഫീസിന് കൈമാറി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കേന്ദ്ര ഓഫീസിന് കൈമാറി. പ്രസ്താവനയിൽ മുഖ്യമന്ത്രിക്കും, ഭാര്യയ്ക്കും, മക്കൾക്കും, കുടുംബാംഗങ്ങൾക്കും, മുൻ മന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതായാണ് സൂചന. ഈ സാഹചര്യം കണക്കിലെടുത്താണ് ഇഡി സ്വപ്നയുടെ മൊഴി കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറിയത്.…

മസ്ജിദുകളിലെ വർഗീയ പ്രചാരണത്തിനെതിരെ സർക്കുലർ; വിശദീകരണവുമായി സർക്കാർ

കണ്ണൂർ: മുസ്ലീം പള്ളികളിൽ നടത്തുന്ന മതപ്രഭാഷണങ്ങൾ വർഗീയ വിദ്വേഷം വളർത്താൻ പാടില്ലെന്ന് കാണിച്ച് മയ്യിൽ പോലീസ് പുറത്തിറക്കിയ സർക്കുലറിൽ വിശദീകരണവുമായി സർക്കാർ. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജുമാമസ്ജിദ് സെക്രട്ടറിക്ക് എസ്.എച്ച്.ഒ നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ് നടക്കുന്നതെന്ന്…

‘വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു എന്ന് ബോധ്യമുണ്ട്’

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു എന്ന് ബോധ്യമുണ്ടെന്നും സുധാകരൻ പറഞ്ഞു. സമരക്കാരുടെ ഉദ്ദേശശുദ്ധിയെ നിഷേധിക്കുന്നില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇ പി ജയരാജനെതിരായ പരാതിയുമായി മുന്നോട്ട് പോകും. ജയരാജനാണ് തള്ളിയിട്ടത്.…