Category: Kerala

പ്രത്യേകം വെബ്‌സൈറ്റുകളുമായി ഇരുപത് പോലീസ് ജില്ലകള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും പ്രത്യേക വെബ് സൈറ്റുകൾ സ്ഥാപിച്ചു. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ തയ്യാറാക്കിയ വെബ്സൈറ്റുകൾ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നാടിനായി സമർപ്പിച്ചു. നിലവിലുള്ള ജില്ലാതല വെബ്സൈറ്റുകൾ അവയുടെ സാങ്കേതികവിദ്യയും ഉള്ളടക്കവും മാറ്റി…

ഹർത്താൽ; വയനാട്ടിലും, ഇടുക്കിയിലും മലപ്പുറം ജില്ലയിലെ മലയോര മേഖലകളിലും ഹർത്താൽ

വയനാട് : സുപ്രീം കോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തികളിലും ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.…

വിമാനത്തിനുള്ളിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; ഫര്‍സീനെതിരെ 13 കേസുകൾ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിലെ ഒന്നാം പ്രതി ഫർസീൻ മജീദ്, റൗഡി ലിസ്റ്റിലുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇയാൾക്കെതിരെ 13 കേസുകൾ നിലവിലുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി…

കേരളത്തിൽ 3419 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3419 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് മാത്രം 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിപിആർ 16.32 ശതമാനമായി ഉയർന്നു. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി…

“സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത എത്രയുണ്ടെന്ന് അറിയില്ല”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിൻറെ സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ വിശ്വാസ്യത, എത്രയുണ്ടെന്ന് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയം ആഘോഷമാക്കൻ കോൺഗ്രസിന് താൽപ്പര്യമില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. വി.ഡി സതീശന്റെ പ്രസ്താവന, “സ്വപനയുടെ മൊഴിയിൽ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് എനിക്കറിയില്ല.…

മുഖ്യമന്ത്രിക്കെതിരെ കമന്റ്: ഫോറസ്റ്റ് വാച്ചർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ടതിന് വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിനെ സസ്പെൻഡ് ചെയ്തു. വള്ളക്കടവ് റേഞ്ചിലെ കളറിച്ചാൽ സെക്ഷൻ വാച്ചർ ആർ സുരേഷിനെയാണ് റേഞ്ച് ഓഫീസർ സസ്പെൻഡ് ചെയ്തത്. മട്ടന്നൂരിലെ അധ്യാപകനെ സസ്പെൻഡ് ചെയ്ത വാർത്ത പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേഷ്…

‘മകളുടെ ബിസിനസിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി’

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായും കുടുംബവുമായും നിരവധി തവണ ചർച്ച നടത്തിയെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി…

എംജി സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു

കോട്ടയം: നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും എംജി സർവകലാശാല മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂൺ 10ന് മാറ്റിവച്ച പരീക്ഷകൾ ജൂണ് 17ന് ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

ചെട്ടിയാര്‍ ഉൾപ്പടെ 9 സമുദായങ്ങൾ കൂടി ഒ.ബി.സി പട്ടികയിൽ

ചെട്ടിയാർ ഉൾപ്പെടെ ഒമ്പത് സമുദായങ്ങളെ കൂടി ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗുരുക്കള്‍, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടർ, വെട്ടുവ ഗൗണ്ടർ, പടയച്ചി ഗൗണ്ടർ, കവിലിയ ഗൗണ്ടർ എന്നിവരാണ് സംസ്ഥാന ഒ.ബി.സി പട്ടികയിൽ…

തകിൽ വിദ്വാൻ കരുണാമൂർത്തി അന്തരിച്ചു

വൈക്കം: തകിൽ വിദ്വാൻ കരുണാ മൂർത്തി (52) നിര്യാതനായി. വൈക്കം ചാലപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം രോഗബാധയെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 2.50 നാണ് അന്തരിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ തകിൽ…