Category: Kerala

സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ തള്ളി പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻ. ഷാർജ ഷെയ്ഖിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണൻ ഇക്കാര്യത്തിൽ…

കേരളത്തിൽ പടരുന്നത് ഒമിക്രോണോ?; ഓരോ ദിവസവും രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3,419 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം 1000 (1072) കടന്നു. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18,345 പേരാണ് ചികിത്സയിലുള്ളത്. പോസിറ്റിവിറ്റി…

തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം ; സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: തിക്കോടിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കോൺഗ്രസ്‌ തിക്കോടി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനും പരാതി നൽകിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം എസ്.ഡി.പി.ഐയും…

വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇൻഡിഗോ എയർലൈൻസിന്റെ കത്ത്

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത് മുഖ്യമന്ത്രിക്കെതിരെയെന്ന് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്ന സമയത്താണ് പ്രതിഷേധം നടന്നതെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കി. എയർലൈൻ പോലീസിനു നൽകിയ കത്തിൽ അത്തരത്തിൽ പറയുന്നു. മുദ്രാവാക്യം വിളികളും മോശം വാക്കുകളുമായാണ് മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞെത്തിയതെന്ന്…

സമഗ്ര പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഇന്ന് യോഗം

തിരുവനന്തപുരം : പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് സ്ഥാനത്ത് തുടക്കം കുറിക്കുന്നു. ഇതിനായി ഇന്ന് ചേരുന്ന കരിക്കുലം കമ്മിറ്റിയുടെയും കോർ കമ്മിറ്റിയുടെയും സംയുക്ത യോഗം പരിഷ്കരണ രൂപരേഖ ചർച്ച ചെയ്യും. പാഠ്യപദ്ധതി പരിഷ്കരണം ദേശീയ വിദ്യാഭ്യാസ…

പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും; യുഡിഎഫ് ഏകോപന സമിതി യോ​ഗം ഇന്ന്

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം ചേരാനിരിക്കെ സഭയിൽ സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും. ലോക…

ഉത്തരകേരളത്തിലെ ആദ്യ നാലുവരി ബൈപ്പാസ്; മൂന്ന് മാസത്തിനുള്ളിൽ തുറന്നേക്കും

വടകര: ഇനി കണ്ണൂരിലേക്കുള്ള വഴിയിൽ ‘കുപ്പി കഴുത്ത്’ ആയി നിൽക്കുന്ന മാഹിയെയും തലശ്ശേരിയെയും നമുക്ക് മറക്കാം. അഴിയൂർ മുതൽ മുഴപ്പിലങ്ങാട് വരെ 20 മിനിറ്റ് കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന മാഹി-തലശ്ശേരി ബൈപ്പാസിന്റെ പണി 90 ശതമാനം പൂർത്തിയായി. മൂന്ന് മാസത്തിനകം റോഡ്…

ലോക കേരള സഭയുടെ മൂന്നാം സമ്മേളനം ; ഇന്ന് മുതൽ ജൂൺ 18 വരെ

തിരുവനന്തപുരം : ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടാകും.…

വിമാനത്തിൽ പ്രതിഷേധിച്ച സംഭവം; പ്രതികൾ ഇന്ന് ജാമ്യാപേക്ഷ നൽകും

തിരുവനന്തപുരം : വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികൾ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകും. കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയതോടെ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളി. കോടതി മാറ്റരുതെന്ന പ്രതിഭാഗത്തിന്റെ വാദം മജിസ്ട്രേറ്റ് കോടതി തള്ളി. കേസിലെ ഒന്നാം…

കേരളത്തിൽ മഴ കനക്കുന്നു; 11 ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന്…