Category: Kerala

അഗ്നിപഥ്; സർക്കാർ നീക്കം ദേശീയ താല്പര്യങ്ങൾക്ക് തന്നെ എതിരെന്ന് എംഎ ബേബി

തിരുവനന്തപുരം: അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ ആർമിയിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം ദേശീയ താൽപര്യങ്ങൾക്ക് എതിരാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. എന്നാൽ സൈന്യത്തിനും തൊഴിൽ രഹിതരായ യുവാക്കൾക്കും വേണ്ടി മെച്ചപ്പെട്ടതെന്തോ ചെയ്യുന്നതുപോലെയാണ് പ്രധാനമന്ത്രി…

എസ്.എസ്.എല്‍.സിയിൽ സര്‍ക്കാര്‍ ഹോമുകള്‍ക്ക് നൂറുമേനി; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമുകളിലെയും ഒബ്സർവേഷൻ ഹോമുകളിലെയും എല്ലാ വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടി. എല്ലാ വിദ്യാർത്ഥികളെയും അവരെ വിജയത്തിലേക്ക് നയിച്ച ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ശ്രീചിത്ര ഹോം,…

കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

മായനാട്: കോഴിക്കോട് മായനാട് സ്വദേശിയായ ഏഴുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. വയറിളക്കവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് പ്രതിരോധ നടപടികൾ തുടരുകയാണ്. ഇതുവരെ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.…

അനാരോഗ്യം; ലോക കേരള സഭയുടെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

തിരുവനന്തപുരം: ഇന്നത്തെ ലോക കേരളസഭയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. അനാരോഗ്യം കാരണം മുഖ്യമന്ത്രി ഒരു ദിവസത്തെ വിശ്രമത്തിലാണ്. കനകക്കുന്നിലെ നിശാഗന്ധിയിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. രാജ്യത്തിനകത്തും പുറത്തുമായി അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ലോക കേരള സഭ 18 വരെയാണ് നടക്കുന്നത്.…

വിമാനത്തിനുള്ളിലെ പ്രതിഷേധം; എയർലൈൻ മാനേജരുടെ റിപ്പോർട്ടിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് എയർലൈൻ മാനേജർ പൊലീസിൽ നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി പ്രതിപക്ഷം. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പേര് സമ്മർദ്ദത്തെ തുടർന്നാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്താതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇൻഡിഗോ സൗത്ത് ഇന്ത്യ…

വനിത ശിശുവികസന ഓഫീസുകള്‍ സ്ത്രീകളുടെ ആശ്രയകേന്ദ്രമാകണം: വീണാ ജോര്‍ജ്

വനിതാ ശിശുവികസന വകുപ്പ് ഓഫീസുകൾ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ഓഫീസുകളിൽ നിന്നും മികച്ച പെരുമാറ്റം ലഭിക്കണമെന്നും ഏറ്റവും ശ്രദ്ധയും കരുതലും ആവശ്യമുള്ള ഒരു വകുപ്പാണിതെന്നും പരാതി പറയാൻ വരുന്നവരെയും ഉള്‍ക്കൊള്ളാനാകണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക…

ഇലക്ട്രിക് ബസുകളിലേക്ക് ചുവടുമാറാൻ കെഎസ്ആർടിസി; അഞ്ച് ബസുകൾ ഉടനെത്തും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസിനായി ഇലക്ട്രിക് ബസുകൾ തിരുവനന്തപുരത്ത് എത്തുന്നു. ഹരിയാനയിലെ ഫാക്ടറിയിൽ നിന്നാണ് അഞ്ച് ബസുകൾ പുറപ്പെട്ടത്. 10 ബസുകൾ കൂടി ഉടൻ എത്തും. സിറ്റി സർക്കുലർ സർവീസ് ലാഭകരമാക്കാനാണ് ഇലക്ട്രിക് ബസുകളിലേക്കുള്ള മാറ്റം. നിലവിൽ ലോ ഫ്ലോർ…

സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന് ക്രൈംബ്രാഞ്ച്; എന്തിനെന്ന് കോടതി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ 164 മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. രഹസ്യമൊഴിയുടെ പകർപ്പ് എന്തിനാണെന്ന് വ്യക്തമാക്കാൻ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. സ്വപ്നയും പി.സി ജോർജും മുഖ്യമന്ത്രിക്കെതിരെ…

‘സ്വപ്‍ന സുരേഷിന്റെ ആരോപണത്തിൽ സർക്കാരിന് പ്രതിസന്ധിയില്ല’

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ സർക്കാരിന് പ്രതിസന്ധിയില്ലെന്ന് മന്ത്രി പി രാജീവ്. സ്വപ്ന സുരേഷിന്റെ അസംബന്ധങ്ങൾ കേരള സമൂഹം വിശ്വസിക്കില്ല. കേരളത്തിലെ മാധ്യമങ്ങൾ പുനർവിചിന്തനം നടത്താൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. 99 സീറ്റുമായി അധികാരത്തിലെത്തിയ സർക്കാർ വികസന പ്രവർത്തനങ്ങളുമായി ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണ്.…

നടിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘം കാവ്യാമാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. സംവിധായകൻ ബാലചന്ദ്രകുമാർ പതിവായി വിളിച്ച നമ്പറിന്റെ വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയത്. കാവ്യാ മാധവൻ ഈ നമ്പർ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കാവ്യാ മാധവന്റെ ബാങ്ക് അക്കൗണ്ടുകൾ…