Category: Kerala

അനാരോഗ്യം; ലോക കേരളസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

തിരുവനന്തപുരം : ലോക കേരള സഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം ലോക കേരള സഭയിൽ വായിക്കും. നേരിയ പനിയും ശബ്ദതടസ്സവും കാരണം ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിരുന്നു. ലോക കേരള…

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അല‍ർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

കേരളത്തിൽ ഇന്ന് മുതൽ നാല് ദിവസം ശക്തമായ മഴ സാധ്യത. ജൂൺ 20 വരെയാണ് മഴ സാധ്യത മുന്നറിയിപ്പുള്ളത്. ഇത് പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾ…

നിയമവിരുദ്ധ മത്സ്യബന്ധനം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കേരള തീരത്ത് അശാസ്ത്രീയവും നിയമവിരുദ്ധവുമായ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. അശാസ്ത്രീയമായ മത്സ്യബന്ധനം തടയുന്നതിനായി കെ.എം.എഫ്.ആർ പരിഷ്കരിക്കുകയും പുതിയ നിയമങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ നിയമങ്ങൾ അനുസരിച്ച്, ട്രോൾ വലകളുടെ കോഡ് എന്റില്‍…

കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ചാം പിറന്നാൾ; 5 രൂപ ടിക്കറ്റിന് എവിടേക്കും യാത്ര ചെയ്യാം

കൊച്ചി: കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ചാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ മെട്രോ യാത്രക്കാർക്ക് നൽകുന്ന സമ്മാനം, 5 രൂപ ടിക്കറ്റാണ്. ഇന്ന് ഒരു ദിവസം 5 രൂപയ്ക്ക് മെട്രോയിൽ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. ദൂരം പ്രശ്നമല്ല.

‘വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായത് വധശ്രമം’; നിലപാട് തിരുത്തി കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിക്ഷേധത്തിൽ നിലപാട് മാറ്റി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിക്ക് നേരെ നടന്നത് വധശ്രമമാണെന്ന് കോടിയേരി പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രി പുറത്തിറങ്ങുന്നതിന് മുമ്പായിരുന്നു പ്രതിഷേധം. ഈ മുഖ്യമന്ത്രിയെ…

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിക്ഷേധം; പരിശോധന നടത്തി പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഇൻഡിഗോ വിമാനത്തിൽ പൊലീസ് പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലുമായി ചേർന്ന് പൊലീസ് മഹസര്‍ ഒരുക്കുകയാണ്. അനിലിൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇൻഡിഗോ വിമാനത്തിലെ എല്ലാ യാത്രക്കാരുടെയും വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു.…

നാളെ 8 ജില്ലകളിൽ യെല്ലോ അലർട്ട്: അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് കോസ്റ്റല്‍ പോലീസുകാരെ മത്സ്യത്തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ രണ്ട് ഉദ്യോഗസ്ഥരെയും കോസ്റ്റ് ഗാർഡിനെയും തട്ടിക്കൊണ്ടുപോയി. അനധികൃത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം തടയാനെത്തിയവരെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് കോസ്റ്റൽ പൊലീസ് എത്തി ഉദ്യോഗസ്ഥരെ വിട്ടയച്ചു. തുമ്പ ഭാഗത്ത് നിരോധിത ട്രാപ്പ് വലകൾ ഉപയോഗിച്ച് പതിനഞ്ചോളം ബോട്ടുകൾ…

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; ഉടൻ നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂ‍ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ…

മാധവവാര്യരുമായി തര്‍ക്കമില്ലെന്ന് എച്ച്.ആര്‍.ഡി.എസ്

പാലക്കാട്: മാധവവാര്യരുമായി തർക്കമില്ലെന്ന് വ്യക്തമാക്കി എച്ച്.ആർ.ഡി.എസ്. ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ ജോയ് മാത്യു. എന്നാൽ മാധവ് വാര്യരുടെ കമ്പനിക്ക് അട്ടപ്പാടിയിൽ നിർമ്മാണ കരാർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മിച്ച 192 വീടുകളിൽ ചിലത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതാണ് പണം നൽകാത്തതിന് കാരണം.…