Category: Kerala

കാത്തിരിപ്പിന് ഒടുവിൽ കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന്

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് ആരംഭിക്കും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആദ്യഘട്ടത്തിൽ ശമ്പളം നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു മാനേജ്മെന്റിന് നിർദേശം നൽകി. സർക്കാരിനോട് കൂടുതൽ സഹായം മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 35 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്ആർടിസിയിലെ ശമ്പളം…

ലോക കേരള സഭയിൽ പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെതിരെ വിമർശനവുമായി യൂസഫലി

തിരുവനന്തപുരം: ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നതിനെ വിമർശിച്ച് വ്യവസായി എം എ യൂസഫലി. സ്വന്തം ചെലവിലാണ് പ്രവാസികൾ പരിപാടിയ്ക്ക് എത്തിയത്. താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്? നേതാക്കൾ വിദേശത്ത് വരുമ്പോൾ, പ്രവാസികൾ താമസവും ഗതാഗതവും നൽകുന്നില്ലേ? പ്രവാസികൾ ഇവിടെ…

സ്വപ്നയുടെ അഭിഭാഷകന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് കോടതി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷക ആർ കൃഷ്ണരാജിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷൻസ് കോടതി താൽക്കാലികമായി തടഞ്ഞു. മതവിദ്വേഷം ജനിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്നാരോപിച്ച് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ…

പരിസ്ഥിതി ലോലമേഖല; നിര്‍ദേശങ്ങള്‍ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം : ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്ന് വനം മന്ത്രി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി എ കെ…

മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നേടി കൊരട്ടി പൊലീസ് സ്റ്റേഷൻ

തൃശൂർ : മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി തൃശ്ശൂർ റൂറലിലെ കൊരട്ടി സ്റ്റേഷൻ സ്വന്തമാക്കി. കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകിയത്. തിരുവനന്തപുരം നഗരത്തിലെ മെഡിക്കൽ കോളേജ് സ്റ്റേഷനും പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്റ്റേഷനുമാണ് രണ്ടാം…

‘മുഖ്യമന്ത്രിയുടെ വധശ്രമ കേസ് വ്യാജം’; ഹൈക്കോടതിയിൽ ജാമ്യഹര്‍ജിയുമായി പ്രതികൾ

കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാമ്യഹർജിയുമായി ഹൈക്കോടതിയിൽ. കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ഫർസീൻ മജീദും നവീൻ കുമാറും ഇന്ന് രാവിലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഗൺമാൻ എസ് അനിൽകുമാറിന്റെ പരാതിയിൽ പൊലീസ്…

പാഠ്യപദ്ധതി പരിഷ്കരണം; സ്കൂളുകൾക്ക് റാങ്ക് വരുന്നു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സ്കൂളുകൾക്ക് മാനദണ്ഡങ്ങളും ഗ്രേഡിംഗും ഏർപ്പെടുത്തണമെന്ന് ശുപാർശ. കരട് സംസ്ഥാന സ്കൂൾ കരിക്കുലം പരിഷ്കരണ സമീപന രേഖയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത നിലവാരമുള്ള സ്കൂളുകൾക്ക്, കോളേജുകൾക്ക് നൽകുന്ന അക്രഡിറ്റേഷന് സമാനമായ റാങ്കിങ്ങും ഇൻറേണൽ, എക്സ്റ്റേണൽ ഗ്രേഡുകൾ എന്നിവയും ഏർപ്പെടുത്തണം.…

മുൻ ജീവനക്കാരിയുടെ പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: മുൻ ജീവനക്കാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ ക്രൈം എഡിറ്റർ ടി.പി നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. എറണാകുളം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്ലീല രംഗങ്ങൾ നിർമ്മിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കേസും ഉണ്ട്. എസ്.സി/എസ്.ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

‘ക്രൈം നന്ദകുമാര്‍ മന്ത്രി വീണ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചു’

ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപ്രവർത്തക. നന്ദകുമാർ തന്നോട് പല തവണ അപമര്യാദയായി പെരുമാറിയെന്നും മന്ത്രി വീണാ ജോർജിൻ്റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ആവശ്യപ്പെട്ടെന്നും പരാതിക്കാരി വെളിപ്പെടുത്തി. “അദ്ദേഹം പല തവണ മോശമായി സംസാരിച്ചു. മന്ത്രി വീണാ ജോർജിൻ്റെ നഗ്നവീഡിയോ തയ്യാറാക്കാൻ…

കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് സുരാജിന്റെ സുഹൃത്തിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സുരാജിൻറെ ബിസിനസിനെ കുറിച്ചായിരുന്നു മൊഴിയെടുത്തത്. നടി ആക്രമിക്കപ്പെട്ട കേസിൻ്റെ ഭാഗമായാണ് നടി കാവ്യ മാധവൻറെ മൊഴി…