Category: Kerala

സിൽവർലൈൻ; സമരം കടുപ്പിക്കാൻ സമരസമിതി

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സിൽവർ ലൈൻ വിരുദ്ധ സമരസമിതി. സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും പദ്ധതി ഉപേക്ഷിക്കാതെ പിന്നോട്ടില്ലെന്നും സമരസമിതി പറഞ്ഞു. ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച രണ്ടാം വാര്‍ഷിക ദിനത്തില്‍ ഡിപിആര്‍ കത്തിച്ചാണ് പുതിയ സമരപരിപാടികള്‍ക്കു തുടക്കമിട്ടത്.…

ഇന്നലെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 1,01,131 പേർ

കൊച്ചി: പിറന്നാൾ ദിനമായ ഇന്നലെ 10,1131 പേരാണ് കൊച്ചി മെട്രോയിൽ രാത്രി 8 വരെ യാത്ര ചെയ്തത്. ഇന്നലെ ടിക്കറ്റ് നിരക്ക് 5 രൂപ മാത്രാമായിരുന്നു. കോവിഡിന് ശേഷം ഇതാദ്യമായാണ് മെട്രോയിൽ ഇത്രയധികം ആളുകൾ കയറുന്നത്. 5 വർഷത്തിനിടയിൽ രണ്ടു വട്ടം…

കെ.എസ്.ആർ.ടി.സി; ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണത്തിന്റെ ആദ്യഘട്ടം ഇന്ന് പൂർത്തിയാകും. 50 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റിന് പുറമെ 35 കോടി രൂപയുടെ അധിക സാമ്പത്തിക സഹായവും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിഐടിയു ചീഫ് ഓഫീസ് സമരത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ അനിശ്ചിതകാല സമരത്തിനാണ്…

സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അക്രഡിറ്റേഷൻ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 11 ആശുപത്രികൾക്ക് പുന: അംഗീകാരം നൽകുകയും 2 ആശുപത്രികൾക്ക് പുതിയ എൻ.ക്യു.എ.എസ് നൽകുകയും ചെയ്തു. എറണാകുളം രായമംഗലം കുടുംബാരോഗ്യകേന്ദ്രം 96…

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് സരിത

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ. ഇക്കാര്യം ആവശ്യപ്പെട്ട് സരിത എസ് നായർ കോടതിയെ സമീപിച്ചു. സ്വപ്ന സുരേഷിന്റെ മൊഴിയിൽ തന്നെക്കുറിച്ച് പരാമർശങ്ങളുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും…

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വടക്കൻ കർണാടകയിൽ നിന്ന് തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യൂനമർദ്ദവും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതുമാണ്…

അഗ്നിപഥ്; ‘പ്രതിഷേധം ഫാസിസ്റ്റ് സിംഹാസനങ്ങളുടെ അടിക്കല്ലിളക്കട്ടെ’

കോഴിക്കോട്: കരസേനയിലെ നിയമനങ്ങൾ കരാര്‍വത്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. അഗ്നിപഥത്തിനെതിരായ പ്രതിഷേധം ഫാസിസ്റ്റ് സിംഹാസനങ്ങളുടെ അടിക്കല്ലിളക്കട്ടെയെന്നും അബ്ദുറബ്ബ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ആർ.എസ്.എസിൽ…

ഉദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കിയ സംഭവം; ഹരീഷ് പേരടിയെ പിന്തുണച്ച് ജിയോ ബേബി

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പരിപാടിയിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ജിയോ ബേബി. ഹരീഷ് പേരടിക്ക് പിന്തുണ പ്രഖ്യാപിച്ച ജിയോ ബേബി, ഒഴിവാക്കാനുള്ള കാരണമായി പറഞ്ഞ പ്രത്യേക സാഹചര്യം എന്താണെന്ന് ചോദിച്ചു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ…

മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം: കുമ്മനം രാജശേഖരൻ

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിച്ചത് കുറ്റസമ്മതമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. “കേരളത്തിൽ അക്രമവും അരാജകത്വവും സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ജനങ്ങൾക്ക് പ്രതികരിക്കാൻ പോലും സ്വാതന്ത്ര്യം നൽകാത്ത ഫാസിസ്റ്റ് നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.…

കേരളത്തിൽ ഇന്ന് 3253 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3253 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7 മരണങ്ങളും റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. ജില്ലയിൽ 841 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 641 പേർക്കും കോട്ടയത്ത് 409 പേർക്കും രോഗം…