Category: Kerala

രാഹുൽ ഗാന്ധി അനുവദിച്ച 40 ലക്ഷം വേണ്ടെന്ന് മുക്കം നഗരസഭ

കോഴിക്കോട്: മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി, രാഹുൽ ഗാന്ധി എം.പി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രാഹുൽ ഗാന്ധി അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാൻ, മെയ്…

കറവക്കാരൻ യന്ത്രവുമായി വീട്ടിലെത്തുന്ന പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കും

തിരുവനന്തപുരം: യന്ത്രവുമായി കറവക്കാരൻ വീട്ടിലെത്തുന്ന പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും. കറവക്കാരുടെ അഭാവം ക്ഷീരകർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ആലപ്പുഴ ജില്ലയിൽ മൊബൈൽ കറവ യൂണിറ്റുകൾ ആരംഭിച്ചത്. ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും…

ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ

പാലക്കാട്: ചത്ത മാനിനെ കറിവെച്ചു കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാൽ, ബീറ്റ് ഓഫീസർ എസ്.ഷാജിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥർ മാനിനെ സെക്ഷൻ ഓഫീസിൽ കൊണ്ടുപോയി ഇറച്ചിയാക്കിയെന്നാണ് വിവരം. ചുള്ളിയാമല സെക്ഷനിലാണ് സംഭവം.…

കെ.വി ശശികുമാറിനെ വീണ്ടും അറസ്റ്റ് ചെയ്തു

മലപ്പുറം: വിരമിക്കുന്നതിന് തൊട്ടുമുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ, സിപിഎം മുൻ നഗരസഭാംഗവും മുൻ അധ്യാപകനുമായ കെ.വി. ശശികുമാർ വീണ്ടും അറസ്റ്റിൽ. ഒരു പൂർവ്വ വിദ്യാർത്ഥിയുടെ പരാതിയിൽ ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ട് പോക്സോ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ്…

വി. കുഞ്ഞികൃഷ്ണന് പിന്തുണയുമായി സിപിഎം പ്രവർത്തകർ

കണ്ണൂര്‍: സി.പി.എം പയ്യന്നൂർ മേഖലയിലെ ഫണ്ട് ക്രമക്കേട് വിവാദത്തിൽ നേതൃത്വം സ്വീകരിച്ച നടപടിക്കെതിരെ ലോക്കൽ കമ്മിറ്റികൾക്കൊപ്പം സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയർന്നിരുന്നു. ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരെ പാർട്ടി സ്വീകരിച്ച നടപടി പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വാട്‌സാപ്പ്, ഫെയ്സ്ബുക്ക് എന്നിവയില്‍ കടുത്ത…

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ജാഗ്രതാ…

അഗ്നിപഥ് നിർത്തിവയ്ക്കണം; മോദിയോട് പിണറായി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രാജ്യത്തെ യുവാക്കളുടെ വികാരമാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. “രാജ്യത്തിന്റെ താൽപ്പര്യത്തിനായി, പദ്ധതി നിർത്തിവയ്ക്കുകയും യുവാക്കളുടെ ആശങ്കകൾ പരിഹരിക്കുകയും…

സംസ്ഥാനത്ത് ഇന്ന് 3376 പേർക്ക് കൊവിഡും 11 മരണവും രേഖപ്പെടുത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് (838) ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കോഴിക്കോടും എറണാകുളത്തുമായി മൂന്ന് പേർ വീതം മരിച്ചു. തിരുവനന്തപുരത്തും…

‘വിജയ് ബാബു പണം വാഗ്ദാനം ചെയ്തു’; വെളിപ്പെടുത്തലുമായി അതിജീവിത

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബു ഒളിവിലായിരുന്നപ്പോൾ പണം വാഗ്ദാനം ചെയ്തിരുന്നെന്ന് വെളിപ്പെടുത്തലുമായി പരാതിക്കാരിയായ നടി. വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ താൻ അത് നിരസിക്കുകയായിരുന്നുവെന്നും നടി പറയുന്നു. വേണമെങ്കിൽ പണം വാങ്ങി സുഖമായി…

ഭിന്നശേഷിക്കാരനെ ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചു; ആരോഗ്യ മന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരനായ 60 കാരനെ ഡോക്ടർ പരിശോധിക്കാൻ വിസമ്മതിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. മന്ത്രി പരാതിക്കാരനെ വിളിച്ച് കാര്യം തിരക്കി. ഭിന്നശേഷിക്കാരന്റെ ദുരനുഭവം ഖേദകരമാണെന്ന് മന്ത്രി…