Category: Kerala

സ്വർണ്ണക്കടത്ത് കേസിൽ മാധ്യമങ്ങളെ പരിഹസിച്ച് കെ ടി ജലീല്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് റിപ്പോർട്ട് ചെയ്ത മലയാളത്തിലെ മാധ്യമങ്ങളെ പരിഹസിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. യു.എ.ഇ.യിൽ വിലക്ക് ഭയന്ന് ഗൾഫ് ഭരണാധികാരികളെക്കുറിച്ച് സംഘികൾ എഴുതിയ കഥയ്ക്കും തിരക്കഥയ്ക്കും പശ്ചാത്തല സംഗീതം നൽകി മലയാള പത്രങ്ങളും ചാനലുകളും വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണം…

വി ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി കവി സച്ചിദാനന്ദൻ

തിരുവനന്തപുരം: സാംസ്കാരിക നേതാക്കൾ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി കവി സച്ചിദാനന്ദൻ. എഴുത്തുകാർ എല്ലാ കാര്യത്തിലും അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരിക്കാത്തതിന് പിന്നിൽ ഒരു രാഷ്ട്രീയ ചായ്‌വ് ഉണ്ടായിരിക്കാം. തനിക്ക്…

സ്വപ്‌ന നൽകിയ രഹസ്യമൊഴി ഇഡി ഡല്‍ഹി ഓഫിസ് പരിശോധിക്കും; തുടർന്ന് നോട്ടിസ് നല്‍കും

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡൽഹി ഓഫീസ് നേരിട്ട് പരിശോധിക്കും. സ്വപ്നയെ ചോദ്യം ചെയ്ത ശേഷം രഹസ്യമൊഴിയിൽ പേരുള്ളവർക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ ഏജൻസിയുടെ തീരുമാനം. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയാൽ…

കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എസ്പ്രസ് വിമാനം വൈകുന്നു; ബുദ്ധിമുട്ടിലായി യാത്രക്കാർ

​സുഹാർ: കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് മൂലം കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലാവുന്നു. മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് ശനിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എസ്പ്രസ് വിമാനമാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ…

ബന്ദ് പ്രചാരണം; പോലീസിനോട് സജ്ജമായിരിക്കാന്‍ ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: അഗ്നിപഥ് വിഷയത്തിൽ ചില സംഘടനകൾ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാപകമായ വാർത്ത പടർന്നിരുന്നു. ഇതിനെ തുടർന്ന് സജ്ജരായിരിക്കാൻ ഡിജിപി അനിൽ കാന്ത് പോലീസിന് നിർദേശം നൽകി. പൊതുജനങ്ങൾക്കെതിരായ അക്രമവും പൊതുമുതൽ നശിപ്പിക്കലും കർശനമായി നേരിടുമെന്ന് സംസ്ഥാന പൊലീസ്…

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ അഴിച്ചുപണിയില്ല

തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ്‌ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി ഉണ്ടാകില്ലെന്ന് എഐസിസി. എഐസിസി കേരളത്തിലെ ഈ ഫോർമുല അംഗീകരിക്കും. 14 ജില്ലാ പ്രസിഡന്റുമാരും അധ്യക്ഷ സ്ഥാനത്ത് തുടരും. കെ സുധാകരൻ അധ്യക്ഷനായി തുടരുന്ന സമവായമാണ് എഐസിസി അംഗീകരിക്കുക. സമവായത്തിലൂടെ കേരള ഘടകം…

പാർലമെന്റിലേക്ക് നടത്തിയ ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിനിടെ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എം എ റഹീം എംപി അടക്കമുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് നടപടിക്കിടെ മാധ്യമപ്രവർത്തകർക്ക്…

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണ കേസിലെ തുടരന്വേഷണ ഹര്‍ജിയില്‍ വിധി 30ന്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം പൂർത്തിയായി. ജൂൺ 30ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ മാതാപിതാക്കളായ ശാന്തകുമാരി, ഉണ്ണി, നടൻ…

മോന്‍സണ്‍ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി : പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മോൺസൺ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു. വിയ്യൂർ ജയിലിൽ നിന്ന് മോൺസൺ മാവുങ്കലിനെ കൊച്ചിയിലെത്തിച്ചാണ് ചോദ്യം ചെയ്തത്. അനിത പുല്ലയിലിനെയും ഇഡി ചോദ്യം ചെയ്തേക്കും. നിലവിൽ റിമാൻഡിൽ കഴിയുന്ന മോൺസൺ മാവുങ്കലിനെ…

ബഫർസോൺ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് കേരളം

തിരുവനന്തപുരം: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫര്‍സോണ്‍ വേണമെന്ന നിബന്ധനയിൽ ഇളവ് നൽകാൻ സംസ്ഥാന വനം വകുപ്പ് കേന്ദ്ര വനം മന്ത്രി അശ്വനി കുമാർ ചൗബെയോട് ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥിതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവലോകന യോഗത്തിൽ…