Category: Kerala

നിർണ്ണായക നീക്കവുമായി ദിലീപ് ഇന്ന് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻറെ ഹർജിയിൽ വിചാരണക്കോടതി 28ന് വിധി പറയും. ഹർജിയിൽ ഇരുവിഭാഗത്തിൻറെയും വാദം ഹൈക്കോടതി കേട്ടിരുന്നു. ദിലീപിൻറെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, സുഹൃത്ത് ശരത്, ഡോ.ഹൈദരാലി എന്നിവരുടെ…

സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടെ രഹസ്യമൊഴി ഇ.ഡിക്ക്

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറി. ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിച്ച കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴിയുടെ പകർപ്പ് ഇഡിക്ക് കൈമാറിയത്. അതേസമയം, ഡോളർ കടത്ത് കേസിൽ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള…

ശസ്ത്രക്രിയയിലെ വീഴ്ച: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ശസ്ത്രക്രിയ വൈകിയതിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക്…

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ശസ്ത്രക്രിയ വൈകി, രോഗി മരിച്ചു

തിരുവനന്തപുരം: വൃക്ക മാറ്റിവച്ച രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഇന്നലെ രാജഗിരി ആശുപത്രിയിൽ നിന്ന് കൊണ്ടുവന്ന വൃക്ക മാറ്റിവെച്ച രോഗിയാണ് മരിച്ചത്. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ശസ്ത്രക്രിയ വൈകാൻ കാരണം. പൊലീസ് അകമ്പടിയോടെയാണ് വൃക്ക എത്തിച്ചതെങ്കിലും ശസ്ത്രക്രിയയ്ക്ക്…

സിൽവർ ലൈൻ സർവേക്കല്ല് ഇറക്കാൻ ശ്രമം; നാട്ടുകാർ തിരിച്ചുകയറ്റി

മലപ്പുറം: മലപ്പുറത്ത് തിരുനാവായയിൽ സിൽവർ ലൈൻ സർവേക്കല്ല് ഇറക്കാൻ ശ്രമം. സർവേ കല്ല് ഇറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. തൊഴിലാളികൾ വാഹനത്തിൽ നിന്ന് ഇറക്കിയ സർവ്വേക്കല്ലുകൾ നാട്ടുകാർ തിരികെ വാഹനത്തിൽ കയറ്റി. അതേസമയം സർവേ കല്ല് സൂക്ഷിക്കാനായി കൊണ്ടുവന്നതാണെന്ന് തൊഴിലാളികൾ അറിയിച്ചെങ്കിലും…

പ്രതിഷേധ മാര്‍ച്ചില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കാഴ്ച നഷ്ടമായി

കൊച്ചി: പ്രതിഷേധ മാർച്ചിനിടെ ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവിന് കാഴ്ചശക്തി നഷ്ടപ്പെട്ടു. ചൊവ്വാഴ്ച തൊടുപുഴയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിലാൽ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ…

“ഡൽഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകും”

ഡൽഹി പോലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകുമെന്ന് എ.എ. റഹീം എം.പി പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത റഹീമിനെ ഇന്ന് പുലർച്ചെയാണ് ഡൽഹി പോലീസ് വിട്ടയച്ചത്. 10 മണിക്കൂർ കസ്റ്റഡിയിൽ വച്ച ശേഷം താൻ പ്രതിയല്ലെന്ന് അറിയിക്കുകയായിരുന്നു. എം.പി എന്ന നിലയിൽ…

രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക്; വാക്ക് പാലിച്ച് എസ്ജി

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷനിലേക്ക് പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്ന് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന വാഗ്ദാനം സുരേഷ് ഗോപി ഒരിക്കൽ കൂടി നിറവേറ്റി. ഇതുവരെ ആറ് ലക്ഷത്തോളം രൂപയാണ് സുരേഷ് ഗോപി സംഘടനയ്ക്ക് നൽകിയത്. മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ ഉന്നമനത്തിനായി…

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കണം, ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രതിഭാഗത്തിന്റെ വാദങ്ങളും കേൾക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണക്കോടതിക്കും സർക്കാരിനുമെതിരെ നടി…

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ഇന്ന് സിഐടിയു ചീഫ് ഓഫിസ് വളയും

കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഭരണപക്ഷ സംഘടനയായ സി.ഐ.ടി.യു ഇന്ന് ചീഫ് ഓഫീസ് ഉപരോധിക്കും. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് വേതനം നൽകണമെന്നും ട്രേഡ് യൂണിയനുകൾ ഒപ്പിട്ട കരാർ പാലിക്കണമെന്നുമാണ് ആവശ്യം. ടി.ഡി.എഫും ബി.എം.എസും അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.…