Category: Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ യോഗാദിന പരിപാടികള്‍ക്ക് കേന്ദ്രമന്ത്രി നേതൃത്വം നല്‍കും

ന്യൂഡല്‍ഹി: എട്ടാമത് ആഗോള യോഗദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടികളിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നേതൃത്വം നല്‍കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് പരിപാടി. യോഗാദിനാഘോഷങ്ങൾക്കായി കേന്ദ്രസർക്കാർ പ്രത്യേകം തിരഞ്ഞെടുത്ത 75 സ്ഥലങ്ങളിൽ ഒന്നാണ് ഇത്. ജൂൺ 21ന് രാവിലെ…

വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് സസ്പെൻഷൻ. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു. കാരക്കോണം…

കെഎസ്‌ഐഎൻസിയുടെ അമൃത ഓയിൽ ബാർജ് സജ്ജമായി

കൊച്ചി: കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ പുതിയ സംരംഭമായ അമൃത ഓയിൽ ബാർജ് സേവനത്തിന് ഒരുങ്ങി. അമൃത ഓയിൽ ബാർജിന് 300 മെട്രിക് ടൺ ശേഷിയുണ്ട്. കൊച്ചിയിൽ നിന്ന് കേരള മിനറൽസ് ആൻഡ് മെറ്റൽസിലേക്ക് ഫർണസ് ഓയിൽ എത്തിക്കുക…

ലൈഫ് മിഷൻ കേസിൽ വീണ്ടും സരിത്തിന് വിജിലൻസ് നോട്ടിസ്

കൊച്ചി : ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സരിത്തിന് വിജിലൻസ് വീണ്ടും നോട്ടീസ് നൽകി. ഈ മാസം 25ന് ഹാജരാകാനാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥർ നേരിട്ടാണ് നോട്ടീസ് കൈമാറിയത്. പിടിച്ചെടുത്ത ഫോണിന്റെ പരിശോധനയ്ക്കും സരിത്തിന്റെ സാന്നിദ്ധ്യം ആവശ്യമാണ്.…

തമിഴ്‌നാടിന് ശിരുവാണിയിൽ നിന്ന് ജലം നൽകും; സ്റ്റാലിന് ഉറപ്പ് നൽകി പിണറായി

തിരുവനന്തപുരം: ശിരുവാണി അണക്കെട്ടിൽ നിന്ന് തമിഴ്നാടിന് പരമാവധി വെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അയച്ച കത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. ശിരുവാണി അണക്കെട്ടിന്റെ സംഭരണശേഷിയുടെ പരമാവധി വെള്ളം സംഭരിച്ച് തമിഴ്നാടിന്…

27 മണിക്കൂർ നീണ്ട ദുരിതം; കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് നാടണഞ്ഞു

മസ്കത്ത്​: എയർ ഇന്ത്യ എക്സ്പ്രസിൽ കണ്ണൂരിലേക്ക് യാത്ര ചെയ്ത യാത്രക്കാർ തുടർച്ചയായ 27 മണിക്കൂറിന്റെ ദുരിതത്തിനൊടുവിൽ നാടണഞ്ഞു. ശനിയാഴ്ച രാത്രി 10 മണിക്ക് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു ദിവസം വൈകി തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് യാത്ര ആരംഭിച്ചത്.…

ഓഗസ്റ്റിൽ അല്ല നെഹ്റു ട്രോഫി വള്ളംകളി; ഇത്തവണ സെപ്റ്റംബർ നാലിന്

ആലപ്പുഴ: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സെപ്റ്റംബർ നാലിന് നെഹ്റു ട്രോഫി വള്ളംകളി നടത്താൻ തീരുമാനമായി. തിങ്കളാഴ്ച ചേർന്ന ഡിടിപിസി യോഗത്തിലാണ് തീയതി നിശ്ചയിച്ചത്. ഈ തീയതി ഇനി സർക്കാർ അംഗീകരിക്കണം. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ഇത്തവണ വള്ളംകളി…

“സംഘര്‍ഷം ഒഴിവാക്കും, സമവായത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും”

ന്യൂഡൽഹി: കെ.പി.സി.സി പുനഃസംഘടന സമവായത്തിലൂടെ പൂർത്തിയാക്കാനാണ് പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രവർത്തകർ തമ്മിലുള്ള സംഘർഷം ഒഴിവാക്കുക എന്നതാണ് സമവായത്തിലെത്താനുള്ള മാർഗം. കഴിഞ്ഞ 30 വർഷമായി ഏകീകരണത്തിന്റെ പാതയാണ് താൻ സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി…

ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് പൊലീസ് അകമ്പടിയോടെ ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച വ്യക്ക, യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം നടത്താത്തതിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിയിൽ അന്വേഷണം…

സിൽവർലൈനിൽ ഓൺലൈൻ സംവാദം; ഫെയ്സ്ബുക്ക്, യൂട്യൂബ് വഴി ചോദ്യങ്ങൾ ചോദിക്കാം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി ഒരു ഓൺലൈൻ സംവാദവുമായി കെറെയിൽ. ‘ജനസമക്ഷം സിൽവർ ലൈൻ’ എന്ന തത്സമയ സംവാദത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകും. കെ റെയിലിന്റെ ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റുകളായി ചോദ്യങ്ങൾ ചോദിക്കാം. പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനുള്ള നീക്കത്തിന്റെ…