Category: Kerala

തൊഴിലുറപ്പിലും കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും ഒന്നാമതായി കേരളം

വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുന്നിൽ. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന ദിശ യോഗത്തിലാണ് വിലയിരുത്തൽ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന്…

‘സ്വപ്നയുടെ വെളിപ്പെടുത്തൽ നാടകത്തിന് പിന്നിൽ ബിജെപിയും യുഡിഎഫും’

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ നാടകത്തിന് പിന്നിൽ ബിജെപി-യുഡിഎഫ് ഗൂഢാലോചനയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളുടെ കയ്യിലെ പാവയാണ് സ്വപ്ന. ഇതൊന്നും ഈ കേരളത്തിൽ വിലപ്പോവില്ല. വികസന പദ്ധതികൾ അട്ടിമറിക്കാനും…

എം.ആർ.അജിത് കുമാറിന് എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് സർക്കാർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതി പി.എസ്.സരിത്തിന്റെ മൊബൈൽ ഫോൺ അനധികൃതമായി പിടിച്ചെടുത്തതിനെ തുടർന്ന് വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ പുതിയ തസ്തികയിൽ നിയമിച്ചു. പൗരാവകാശ സംരക്ഷണത്തിനായി എ.ഡി.ജി.പിയുടെ എക്സ് കേഡർ തസ്തിക പുതുതായി സൃഷ്ടിച്ചാണ്…

രോഗി മരിച്ച സംഭവം; ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കെജിഎംസിടിഎ

തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയ വൈകിയെന്ന ആരോപണം തികച്ചും അസംബന്ധമാണെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. രോഗിയുടെ അവസ്ഥയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് അവ ശരിയാക്കി രാത്രി 8 മണിക്ക് ശസ്ത്രക്രിയ നടത്താനാണ് പദ്ധതിയിട്ടിരുന്നത്. രണ്ടാം തവണയും ഡയാലിസിസ് നടത്തേണ്ടതിനാൽ…

കെപിസിസി പുന:സംഘടനാ പട്ടിക തിരിച്ചയച്ചു; കേരള നേതൃത്വത്തിന് തിരിച്ചടി

തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പുനഃസംഘടനാ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ തിരിച്ചയച്ചു. ഇത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനാകെ തിരിച്ചടിയായിരിക്കുകയാണ്. ചിന്തന്‍ ശിബിരത്തിലെ തീരുമാനത്തെ അട്ടിമറിച്ചെന്നാണ് പരാതി. ഇതാണ് തിരികെ അയയ്ക്കാനുള്ള കാരണം. പട്ടികയിൽ യുവാക്കൾക്കോ സ്ത്രീകൾക്കോ മതിയായ പ്രാതിനിധ്യമില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍ ചൂണ്ടിക്കാട്ടി.…

ആലുവ-പേട്ട റൂട്ടില്‍ മെട്രോ സര്‍വീസ് സാധാരണ നിലയിൽ

കൊച്ചി: പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിൻ്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയായതോടെ ആലുവ-പത്തടിപ്പാലം റൂട്ടിൽ ഇന്ന് മുതൽ സാധാരണ പോലെ മെട്രോ സർവീസ് പുനരാരംഭിച്ചു. ഇന്ന് മുതൽ ഏഴര മിനിറ്റ് ഇടവിട്ട് ഈ റൂട്ടിൽ ട്രെയിനുകൾ ഓടും. നേരത്തെ ആലുവയ്ക്കും പത്തടി…

പ്ലസ് ടൂ റിസൾട്ടിൽ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ഈ വർഷം പുറത്തുവന്ന പ്ലസ് ടു ഫലം അതിന്റെ നല്ല ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.…

രാജ്യത്ത് ഇന്ന് 9,923 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ കേരളത്തിൽ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 9,923 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ കണക്കുകൾ ആശ്വാസകരമാണ്. നിലവിൽ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 4,33,19,396 ആയി ഉയർന്നു. നിലവിൽ 79,313…

മത്സരയോട്ടം മതി; ‘ഓപ്പറേഷന്‍ റേസ്’ ബുധനാഴ്ച മുതൽ

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങൾ മത്സരയോട്ടം നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. “പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിലാണ് മോട്ടോർ റേസ് നടത്തേണ്ടത്. സമീപ വർഷങ്ങളിൽ ഇത് സാധാരണ റോഡിൽ നടത്തി മരിക്കുന്ന…

മെമ്മറി കാർഡ് കേന്ദ്ര ലാബിൽ പരിശോധിക്കുന്നതിൽ പ്രോസിക്യൂഷന് നിലപാടറിയിക്കാൻ നിർദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് സെൻട്രൽ ലാബിൽ പരിശോധിക്കാനാകുമോ എന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി നിർദേശം നൽകി. മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് കോടതി…