Category: Kerala

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. മുൻകൂർ ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിൽ പ്രോസിക്യൂഷന് കടുത്ത അതൃപ്തിയുണ്ട്. പ്രതി വിവാഹിതനായതിനാൽ വിവാഹവാഗ്ദാനം നൽകിയെന്ന്…

വിജയ് ബാബുവിന്റെ ജാമ്യം; അപ്പീല്‍ പോകുമെന്ന് നടിയുടെ കുടുംബം

കൊച്ചി : നടൻ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കേസിലെ പരാതിക്കാരിയായ നടിയുടെ കുടുംബം. കോടതി വിധി നിരാശാജനകമാണ്. ഇത്തരമൊരു വിധി സമൂഹത്തിന് നൽകുന്ന സന്ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. വിധി സമൂഹത്തിന് മാതൃകയല്ലെന്ന്…

ഹയര്‍സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് വിതരണം അടുത്തമാസം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ സ്കോറും ഗ്രേഡും രേഖപെടുത്തിയ സർട്ടിഫിക്കറ്റ് വിതരണം ജൂലൈയോടെ പൂർത്തിയാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസുകളുടെ പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ഇന്ന് മുതൽ അപേക്ഷിക്കാം. ഇരട്ട മൂല്യനിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്…

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നതിൽ മുസ്ലീം ലീഗ് നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് കെ എൻ എ ഖാദർ വിശദീകരണം നൽകിയിട്ടുണ്ട്. വീഡിയോ പരിശോധിച്ച് വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ…

നടൻ വിജയ് ബാബുവിന്റെ ജാമ്യം; ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്ന് കമ്മീഷണർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. താരത്തിന് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകുമെന്ന് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കേസിൽ ഇരയ്ക്കൊപ്പം പോലീസ്…

ശ്രീനാരായണഗുരു സർവകലാശാലയ്ക്ക് അംഗീകാരമായില്ല; വിദ്യാർഥികൾ ആശങ്കയിൽ

കോന്നി: ഈ അധ്യയന വർഷം കേരളത്തിലെ നാല് സർവകലാശാലകളിലെയും വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ എന്നിവയുടെ പ്രവേശനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തികൊണ്ട് ഉത്തരവിറക്കി. പ്ലസ് ടു ഫലത്തിന്റെ പശ്ചാത്തലത്തിൽ തുടർ പഠനത്തിനായി വിദ്യാർത്ഥികൾ പാരലൽ കോളേജുകളെ സമീപിക്കുന്ന സമയമാണിത്. വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ്…

പ്രവാസി സുരക്ഷാ ബില്ല് അനിവാര്യം; ഒഐസിസി

തിരുവനന്തപുരം: പ്രവാസികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച ഒസിഐ കാർഡ് ഉൾപ്പെടെയുള്ള സംരക്ഷണം പോലെ നാട്ടിലെ അവരുടെ സ്ഥാവരജംഗമ വസ്തുക്കൾക്ക് സംരക്ഷണം നൽകുന്ന പ്രവാസി സുരക്ഷാ ബിൽ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന ഒഐസിസിയുടെ ആവശ്യം മൂന്നാം ലോക കേരള സഭയിൽ ശ്രദ്ധിക്കപ്പെടുകയും മേഖലാ റിപ്പോർട്ടിംഗിൽ…

പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടെ പേര് നല്‍കും; തീരുമാനമായി

തിരുവനന്തപുരം: പാലാ ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ എം മാണിയുടെ പേര് നൽകും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ പാലാ ബൈപ്പാസ് റോഡിനും കെ എം മാണിയുടെ പേര് നൽകിയിരുന്നു. കഴിഞ്ഞ…

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്

കാസർഗോഡ്: കാസർഗോഡ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്. കേസിലെ എല്ലാ ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ പുരോഗമിക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്. തട്ടിപ്പിന് ഇരയായ എല്ലാവരുടെയും പണം തിരികെ ലഭിക്കാൻ സമരവും, നിയമപരമായ…

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റ തൂണുകൾ ബലപ്പെടുത്തും

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ തൂണുകൾ ബലപ്പെടുത്തും. നാലു മാസത്തിനകം പണി പൂർത്തിയാക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെന്നൈ ഐഐടിയുടെ മേൽനോട്ടത്തിലായിരിക്കും ശക്തിപ്പെടുത്തൽ. ബലക്ഷയം കണ്ടെത്തിയ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ 73 ശതമാനം തൂണുകളും ബലപ്പെടുത്താനാണ് തീരുമാനം.…