Category: Kerala

KSRTC അനാക്കൊണ്ട ബസ് കൊച്ചിയിൽ; നീളം 17 മീറ്റർ

കൊച്ചി: അനാക്കൊണ്ട എന്നറിയപ്പെടുന്ന കെ.എസ്.ആർ.ടി.സിയുടെ ‘നെടുനീളന്‍ നീല ബസ്’ കൊച്ചിയിലെത്തി. തോപ്പുംപടി-കരുനാഗപ്പള്ളി റൂട്ടിലാണ് ഈ ബസ് ഓടിത്തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിയിലേക്ക് ആദ്യ യാത്ര നടത്തിയത്. രണ്ട് ബസുകള്‍ ചേര്‍ത്ത് വച്ചതു പോലെയാണ് ബസിന്റെ ആകൃതി. ഇതിന് 17…

വംശീയ അധിക്ഷേപം ലീഗ് ശൈലിയല്ലെന്ന് സാദിഖലി തങ്ങൾ

കോഴിക്കോട്: മുൻ മന്ത്രിയും എം.എൽ.എയുമായ എം..എം. മണിയെ നിറത്തിന്റെ പേരിൽ അവഹേളിച്ച് സംസാരിച്ച പി.കെ. ബഷീർ എം.എൽ.എക്ക് മുസ്ലിം ലീഗ് താക്കീത് നൽകി. വംശീയാധിക്ഷേപം നടത്തിയത് ലീഗ് ശൈലിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളും…

ബാലഭാസ്‌കറിന്റെ മരണം; ഒരു സരിത എസ് നായര്‍ ഫോണിൽ വിളിച്ചെന്ന് പിതാവ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ് നായർ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി തന്നെ ഫോണിൽ ബന്ധപ്പെട്ടതായി ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി. ‘ഞാൻ സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങള്‍ കേസ് തോറ്റുപോകും. സി.ബി.ഐ കോടതി വിധിക്കെതിരായ അപ്പീലിൽ…

പഠനസമയങ്ങളില്‍ മറ്റ് പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പഠനസമയത്ത് കുട്ടികളെ മറ്റൊരു പരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സ്കൂൾ ലൈബ്രറികൾക്ക് സർക്കാർ 10 കോടി രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം കോട്ടണ്‍ഹില്‍…

പോക്‌സോ കോടതികൾ ശിശുസൗഹൃദമാകുന്നു

കൊച്ചി: മിക്കി മൗസ്, സ്പൈഡർമാൻ, ഛോട്ടാ ഭീം എന്നിവയെല്ലാം ചുറ്റുമുണ്ട്. ചവിട്ടാൻ ഒരു ചെറിയ സൈക്കിളും കളിക്കാൻ ഒരു ബാസ്കറ്റ്ബോൾ സ്റ്റാൻഡും. ഭക്ഷണം ചൂടാക്കാൻ ഒരു ഓവനും തണുപ്പുള്ളത് കഴിക്കാൻ ഫ്രിഡ്ജും. ഇത് കുട്ടികൾക്കുള്ള ഏതെങ്കിലും റിസോർട്ടിന്റെ ഉൾക്കാഴ്ചകളല്ല. ചെറിയ മനസ്സുകൾക്ക്…

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; റിപ്പോർട്ട് തേടി ഗതാഗതമന്ത്രി

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടി. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യൂണിയനുകളുടെ അസൗകര്യത്തെ തുടർന്ന് മന്ത്രിതല ചർച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി. മെയ് മാസത്തെ…

എന്‍ഡോസള്‍ഫാന്‍ നഷ്പരിഹാരം വൈകില്ലെന്ന് എം.വി ഗോവിന്ദന്‍

കാസര്‍ഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരെ ഒരുമിച്ച് നിർത്തി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നഷ്ടപരിഹാരം എത്രയും വേഗം നൽകുമെന്നും നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടാത്തവർക്കായി എത്രയും വേഗം ക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എൻഡോസൾഫാൻ വിഷത്തിൽ അകപ്പെട്ട് ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെ…

മലയാള ചലച്ചിത്രനടൻ വി പി ഖാലിദ് അന്തരിച്ചു.

വൈക്കം : മലയാള ചലച്ചിത്രനടൻ വി പി ഖാലിദ് അന്തരിച്ചു. ആലപ്പി തിയേറ്റേഴ്സ് അംഗവും അറിയപ്പെടുന്ന ഗായകനുമായിരുന്നു ഖാലിദ്. ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. ടൊവിനോയുടെ കൂടെ പുതിയ…

മാനസിക പീഡനം;  കൊച്ചി മെട്രോ ഉദ്യോഗസ്ഥയ്ക്ക് എതിരേ ആഭ്യന്തര അന്വേഷണം

കൊച്ചി: ജോലിസ്ഥലത്തെ മാനസിക പീഡനമെന്ന പരാതിയില്‍ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എച്ച്.ആർ. വകുപ്പിലെ ജനറൽ മാനേജർക്കെതിരെ ആഭ്യന്തര അന്വേഷണം. ഇവർക്കെതിരെ നടപടി വേണമെന്ന് കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.…

അവയവ മാറ്റ ശസ്ത്രക്രിയ, രോഗി മരിച്ച സംഭവത്തിൽ വിശദീകരണം നൽകി വകുപ്പ് മേധാവികൾ

തിരുവനന്തപുരം : അവയവ മാറ്റ ശസ്ത്രക്രിയയെ തുടർന്ന് തിരുവനന്തപുരത്ത് രോഗി മരിച്ച സംഭവത്തിൽ വകുപ്പ് മേധാവികൾ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകി. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാരുമായും മരിച്ച സുരേഷിന്റെ കുടുംബാംഗങ്ങളുമായും അഡീഷണൽ ചീഫ് സെക്രട്ടറി സംസാരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ…