Category: Kerala

രാഹുല്‍ ഗാന്ധി ഈ മാസം 30-ന് വയനാട് സന്ദർശിക്കും

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണം മോദിയെയും സംഘപരിവാറിനെയും പ്രീതിപ്പെടുത്താനാണെന്ന് കോണ്‍ഗ്രസ്. ഭരണപക്ഷത്തിന്റെ രണ്ടാമത്തെ കലാപ ആഹ്വാനമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയെ കൊല്ലാൻ രണ്ട് കുട്ടികൾ ശ്രമിച്ചെന്ന തരത്തിൽ വ്യാപകമായ പ്രചാരണമാണ്…

ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മത്സ്യം പിടിച്ചു; എത്തിച്ചത് തമിഴ്‌നാട്ടിൽ നിന്ന്

കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനിൽക്കെ കേരളത്തിലേക്ക് വൻതോതിൽ തമിഴ്നാട്ടിൽ നിന്ന് പഴകിയ മത്സ്യം എത്തിക്കുന്നു. കൊല്ലം ആര്യങ്കാവിൽ 10,750 കിലോ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. മൂന്ന് ലോറികളിലായി കൊണ്ടുവന്ന ചൂരയാണ് പിടികൂടിയത്. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ…

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ വീഴ്ചയുണ്ടായെന്നു കെ.എന്‍.എ ഖാദര്‍

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ വീഴ്ചയുണ്ടായെന്ന് മുസ്ലീം ലീഗ് മുൻ എംഎൽഎ കെ.എൻ.എ ഖാദർ. കേസരി മന്ദിരത്തിൽ നടന്ന സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലും ഖാദർ പങ്കെടുത്തത് വിവാദമായതോടെയാണ് അദ്ദേഹം ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകിയത്. വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ ഖാദറിനെതിരെ ലീഗിന്റെ…

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം:എസ്എഫ്‌ഐ ജില്ല പ്രസിഡന്റ് അടക്കം 19 പേര്‍ അറസ്റ്റില്‍

കല്‍പറ്റ: കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയും മൂന്ന് ജീവനക്കാർക്ക് നേരെയും ഉണ്ടായ ആക്രമണത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 19 എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി…

കെഎസ്ആർടിസി ആസ്ഥാനം മാറ്റാനുള്ള നീക്കം;വ്യാപക പ്രതിഷേധം

മലപ്പുറം: കെഎസ്ആർടിസി ആസ്ഥാനം മലപ്പുറത്തു നിന്ന് പെരിന്തൽമണ്ണയിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. 4 ഡിപ്പോകളും ഉൾപ്പെടുത്തി രൂപീകരിക്കുന്ന ക്ലസ്റ്റർ സംവിധാനത്തിനെതിരെയാണ് പ്രതിഷേധം. മലപ്പുറം കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സ് നിർമാണം പാതിവഴിയിലാക്കിയാണ് പെരിന്തൽമണ്ണയെ പുതിയ ക്ലസ്റ്ററാക്കുന്നത്.

സിപിഐഎം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും

എസ്എഫ്ഐ ഓഫീസ് ആക്രമണം വിവാദമായിരിക്കെ ദ്വിദിന സിപിഐ(എം) സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും. എസ്.എഫ്.ഐക്കെതിരെ വിമർശനത്തിന് സാധ്യതയുണ്ട്. തൃക്കാക്കരയിലെ തോൽവി അന്വേഷിക്കാൻ കമ്മീഷനെ നിയമിക്കുന്ന കാര്യവും ചർച്ചയിൽ വരും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാന സമിതി ചേരുന്നത്.…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ്- തീരങ്ങളില്‍ 28ാം തീയതി വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്

സില്‍വര്‍ലൈന്‍ പാത; തൂണിലൂടെയുള്ള ദൂരം കൂട്ടാമെന്ന് കെ-റെയില്‍

തൃശ്ശൂര്‍: നിലവിൽ നിശ്ചയിച്ചിരിക്കുന്നതിനെക്കാള്‍ കൂടുതൽ ദൂരം തൂണിലൂടെ സിൽവർ ലൈൻ പാത പരിഗണിക്കാമെന്ന് കെ-റെയിൽ. തൂണിലൂടെ 88 കിലോമീറ്റർ ദൂരം നിർമിക്കാനാണ് നിലവിലെ നിർദ്ദേശം. പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ കെ-റെയിൽ നടത്തിയ വിശദീകരണ പരിപാടിയായ ജനസമക്ഷത്തില്‍ പങ്കെടുത്ത കെ-റെയിൽ എംഡി വി.…

തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവീസിന് ഇനി ഇലക്ട്രിക് ബസുകൾ

തിരുവനന്തപുരം : തിരുവനന്തപുരത്തെ പ്രധാന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ആരംഭിച്ച സിറ്റി സർക്കുലർ സർവീസിന് ഇനി ഇലക്ട്രിക് ബസുകൾ ലഭ്യമാകും. ഇതിനായി കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്തെത്തി. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ…

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം തള്ളിപ്പറഞ്ഞ് എസ്എഫ്ഐ

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ തള്ളി എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിന് സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഇല്ലെന്ന് എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി. എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധവും…