Category: Kerala

“രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് പിന്നില്‍ ഇ.പി. ജയരാജൻ”

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ ആസൂത്രണം ചെയ്തതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ. ജൂണ്‍ 21ന് ഇ.പി ജയരാജന്‍ കല്‍പ്പറ്റയിലെത്തി ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ വേണ്ടതെല്ലാം…

വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിനെ ഈ മാസം ആദ്യം ഒഴിവാക്കിയെന്ന വാദം പൊളിഞ്ഞു

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവരിൽ ഉൾപ്പെട്ട എസ്.എഫ്.ഐ നേതാവ് കെ.ആർ അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് ഈ മാസം ആദ്യം മാറ്റിയെന്ന വാദം തെറ്റാണെന്നു തെളിഞ്ഞു. അവിഷിത്തിനെ സർവീസിൽ നിന്ന് ഒഴിവാക്കിയ പൊതുഭരണ വകുപ്പിന്റെ ഉത്തരവ്…

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധം; വൻ പ്രകടനവുമായി കോണ്‍ഗ്രസ്

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിലും കൽപ്പറ്റയിലും കൂറ്റൻ പ്രകടനവുമായി കോൺഗ്രസ്. കെ.സി. വേണുഗോപാൽ, എം.പിമാരായ കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആൻറണി, രമ്യ ഹരിദാസ്, ടി സിദ്ദിഖ്…

മന്ത്രി വീണാ ജോര്‍ജിന് നേരേ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടിൽ നിന്ന് അടൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ…

കുഞ്ഞാക്കൂവിന് അഭിനന്ദനവുമായി മന്ത്രിയും

പത്താംക്ലാസ് വിജയം ആഘോഷിക്കാൻ ഫ്ലെക്സ് സ്ഥാപിച്ച കുഞ്ഞാക്കുവിനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അഭിനന്ദിച്ചു. ജീവിതത്തിലെ ഏറ്റവും മികച്ച വിജയങ്ങൾ കുഞ്ഞാക്കു എന്ന ജിഷ്ണുവിലേക്ക് എത്തട്ടെയെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് മന്ത്രി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.…

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവം; എസ്എഫ്ഐയെ വിമർശിച്ച് സിപിഐ

തിരുവനന്തപുരം: വയനാട്ടിലെ കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ. ക്യാമ്പസുകളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിതെന്ന് സി പി ഐ അസി. സെക്രട്ടറി സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. പ്രവർത്തകരെ നിയന്ത്രിക്കേണ്ട രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ…

ഗോ ഫസ്റ്റിന് കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് നേരിട്ട് ഫ്‌ളൈറ്റ്

കൊച്ചി: അന്താരാഷ്ട്ര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് ഈ മാസം 28 മുതൽ വിമാന സർവീസുകൾ ആരംഭിക്കും. ആഴ്ചയിൽ മൂന്ന് ദിവസം നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടാകും. ആദ്യ വിമാനം കൊച്ചി അന്താരാഷ്ട്ര…

“വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ല”

വന്യജീവി സങ്കേതങ്ങളോട് ചേർന്നുള്ള സംസ്ഥാനത്തെ ജനവാസ മേഖലകളിൽ ഉരുൾപൊട്ടലിന് സാധ്യതയില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. പ്രക്യതി ദുരന്തങ്ങളുമായ് ബന്ധപ്പെട്ട് സ്വീകരിച്ച സമീപനത്തിന് വിരുദ്ധമായ നിലപാട് വനം പരിസ്ഥിതി മന്ത്രാലയത്തെ കേരളം അറിയിച്ചു. അതേസമയം ബഫർ മേഖല സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ…

വൈദ്യുതനിരക്കിൽ വര്‍ധന; യൂണിറ്റിന് 25 പൈസയാണ് വർധനവ്

തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർദ്ധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട് കണക്ടഡ് ലോജുകൾക്ക് വർധനയില്ല. 50 യൂണിറ്റ് വരെ…

രാഹുലിന്റെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു; കത്ത് പുറത്ത്‌

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വരുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി കത്തിൽ അറിയിച്ചു. കഴിഞ്ഞ…