Category: Kerala

സ്‌കൂള്‍ നിലവാരം ഉയര്‍ന്നുതന്നെ; കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ മുന്നില്‍

ന്യൂഡല്‍ഹി: കോവിഡ്-19 മഹാമാരി സ്കൂളുകളുടെ ഗുണനിലവാരം നശിപ്പിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് (പിജിഐ). ക്ലാസ് മുറികൾ, അടിസ്ഥാനസൗകര്യങ്ങൾ, സ്കൂളുകളിലെ സുരക്ഷ, ഡിജിറ്റൽ വിദ്യാഭ്യാസം എന്നിവയിലെ ഫലപ്രദമായ സംവാദത്തിന്റെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിൽ രാജ്യത്തെ സ്കൂളുകളുടെ പ്രകടനം അളക്കുന്ന…

“പൊലീസിന് വീ‌ഴ്‌ച; ദേശീയ നേതാവിന്റെ ഓഫിസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഒരുക്കിയില്ല”

കൽപറ്റ: രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അക്രമത്തിൽ പൊലീസിന് ജാഗ്രതക്കുറവുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണ സംഘമാണ് എസ്.എഫ്.ഐ മാർച്ചിന് മതിയായ സുരക്ഷയൊരുക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയത്. പൊലീസിനെ മറികടന്ന് പ്രവർത്തകർ അകത്തുകയറിയ…

വിജയ് ബാബുവിനെ ആഡംബര ഫ്‌ളാറ്റില്‍ തെളിവെടുപ്പിന് എത്തിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായി ഇന്നും തെളിവെടുപ്പ് തുടരും. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലുകളിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് കൊച്ചിയിലെ ആഢംബര ഫ്ളാറ്റിൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.…

സ്വപ്‌നയുടെ മൊഴി തിരുത്താന്‍ ശ്രമമെന്ന് ഷാഫി

തിരുവനന്തപുരം: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേസ് അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും സ്വപ്നയുടെ രഹസ്യമൊഴി തിരുത്താൻ…

സിനിമയിലെ സ്ത്രീ സുരക്ഷാ പരാതികൾക്ക് പുതിയ നിരീക്ഷണ സമിതി 

കൊച്ചി: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾക്കായി മലയാള സിനിമയിൽ പുതിയ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. മലയാള സിനിമയിലെ ഒമ്പത് സംഘടനകളിൽ നിന്ന് മൂന്ന് വീതം പ്രതിനിധികളോടെയാണ് സമിതി രൂപീകരിച്ചത്. 29 അംഗ സമിതിയിൽ പുറത്തുനിന്നുള്ള രണ്ട് അഭിഭാഷകരും ഉണ്ട്. 27 സിനിമാ…

ഔദ്യോഗികവാഹനത്തില്‍ സ്വകാര്യയാത്ര; തുക തിരിച്ചടയ്ക്കണമെന്ന് ലതികാ സുഭാഷിന് നിര്‍ദേശം

കൊല്ലം: കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷും മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവയും തമ്മിലുള്ള പോര് മുറുകുന്നു. ഔദ്യോഗിക വാഹനത്തിലെ സ്വകാര്യ യാത്രകളുടെ പേരിൽ 97,140 രൂപ ലതികാ സുഭാഷിനോട് നൽകാനാണ് എംഡി ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി ഒന്നിനും ഏപ്രിൽ 30നും…

നടി അംബിക റാവു അന്തരിച്ചു

നടിയും സഹ സംവിധായികയുമായ അംബിക റാവു അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 20 വർഷമായി മലയാള സിനിമയുടെ ഭാഗമായ അവർ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷ്ണന്റെ സഹസംവിധായകയായി അരങ്ങേറ്റം കുറിച്ചു. കുമ്പളങ്ങി നൈറ്റ്സിലെ ബേബി…

ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമോ? ജാമ്യ ഹർജിയിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയിൽ വിചാരണക്കോടതി ഇന്ന് വിധി പറയും. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ തനിക്കെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന്…

മന്ത്രിയുടെ വീട്ടിലേക്ക് കുടുംബസമേതം മാര്‍ച്ചെന്ന് എഐടിയുസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ശമ്പള പ്രതിസന്ധിയിൽ സമരം ശക്തമാക്കാനാണ് ഇടത് സംഘടനയുടെ തീരുമാനം. ശമ്പളത്തിനായി കുടുംബസമേതം ഗതാഗത മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് എ.ഐ.ടി.യു.സി അറിയിച്ചു. ബുധനാഴ്ച രാവിലെ ജീവനക്കാരുമായി മാർച്ച് നടത്തും. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ്…