Category: Kerala

കലക്ട്രേറ്റിൽ ഡ്രൈവറെ കണ്ടെത്താൻ ‘പഞ്ചർ’ പരീക്ഷണം

കാക്കനാട്: എറണാകുളം കളക്ടറേറ്റ് വളപ്പിൽ സ്ഥിരമായി അനധികൃത പാർക്കിംഗ് നടത്തുന്ന ടാക്സി കാറിന്റെ ഡ്രൈവറെ കണ്ടെത്താൻ ടയറിലെ കാറ്റഴിച്ചുവിട്ട് പരീക്ഷണം. പഞ്ചർ ഒട്ടിക്കാതെ ഇനി കാർ എടുക്കാൻ കഴിയില്ല. പഞ്ചർ ഒട്ടിക്കുന്ന ജോലികൾ നടക്കുമ്പോൾ ഡ്രൈവറെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് കളക്ടറേറ്റ് സുരക്ഷാ…

ഒരു സ്കൂട്ടറിൽ ‘പറന്ന’ 5 വിദ്യാർഥികൾക്കും പണികിട്ടി; ലൈസൻസ് പോയി,കൂടെ പിഴയും

ചെറുതോണി: കോളേജ് യൂണിഫോം ധരിച്ച് സ്കൂട്ടറിൽ അഞ്ച് പേർ ഒരുമിച്ച് യാത്ര ചെയ്യുന്ന വീഡിയോ വൈറലായതോടെ അധികൃതർ വാഹനമോടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്തു. അഞ്ച് പേരെയും അവരുടെ മാതാപിതാക്കളെയും ആർ.ടി.ഒ വിളിച്ചുവരുത്തി. ഉദ്യോഗസ്ഥർ കൗൺസിലിംഗും നടത്തി. വെള്ളിയാഴ്ച…

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ആരംഭിച്ചു

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയിൽ മന്ത്രിമാർ മറുപടി പറയുകയാണ്. വിവാദ വിഷയങ്ങളിൽ ഇന്നും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് നുണയാണെന്ന നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി…

‘കോവിഡ് രൂക്ഷമാകുന്നത് പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും’

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും പടരുകയാണ്. കനത്ത മഴയ്ക്കൊപ്പം പടരുന്ന വൈറൽ പനി, ഡെങ്കിപ്പനി എന്നിവയ്ക്ക് ഒപ്പമാണ് കൊവിഡ് കേസുകളുടെ വർദ്ധനവ്. ഇത് ഒരു സാധാരണ പനിയാണെന്ന് കരുതി പരിശോധന നടത്താതിരിക്കുന്നത് രോഗനിർണയം വൈകിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ…

‘താരസംഘടന സ്വകാര്യ സ്വത്താണെന്ന് ധരിക്കരുത്’

കൊച്ചി: നടൻ ഇടവേള ബാബുവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ. താരസംഘടന സ്വകാര്യ സ്വത്താണെന്ന് കരുതരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. താരസംഘടന ഒരു ക്ലബ്ബാണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നത് എന്തിനാണെന്ന് ഇടവേള ബാബു പറയണം. ആരെ സംരക്ഷിക്കാനാണ്…

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം…

മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എ.എ.റഹീം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം എം.പി. ആരോപണം ഉയർന്നയുടൻ വെബ്സൈറ്റ് അപ്രത്യക്ഷമായെന്ന മാത്യു കുഴൽനാടന്റെ നിയമസഭയിലെ പ്രസ്താവന അസംബന്ധമാണെന്നും റഹീം പറഞ്ഞു. തെറ്റായ കാര്യങ്ങൾ…

സംസ്ഥാനത്ത് ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; കാട്ടുപന്നികളിലാണ് രോഗം കണ്ടെത്തിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് മൃഗങ്ങളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു. അണുബാധ പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തൃശൂരിലെ അതിരപ്പള്ളി വനമേഖലയിലെ കാട്ടുപന്നികളിലാണ് ആന്ത്രാക്സ് ബാധ സ്ഥിരീകരിച്ചത്. അതിരപ്പള്ളി വനമേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേതുടർന്ന് ആരോഗ്യവകുപ്പും…

ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉടന്‍ ഹാജരാകേണ്ട

കാക്കനാട്: ഭൂമി ഇടപാട് കേസില്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് താൽക്കാലിക ആശ്വാസം. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയ്ക്ക് ഉടൻ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി കേസ് ഇനി പരിഗണിക്കുന്നതുവരെ കർദിനാളിന് ഹാജരാകേണ്ടി വരില്ല. മജിസ്ട്രേറ്റിന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ്…

ഓഫീസില്‍ മന്ത്രിയെ വരവേറ്റത് ഒഴിഞ്ഞുകിടന്ന കസേരകള്‍;വൈകിയ ജീവനക്കാര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിൽ മിന്നൽ പരിശോധന നടത്തിയ ഫിഷറീസ് മന്ത്രി സജി ചെറിയാനെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ സ്വീകരിച്ചു. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് വികാസ് ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ മന്ത്രി മിന്നൽ പരിശോധന നടത്തിയത്. മന്ത്രി എത്തുമ്പോൾ പതിനേഴ് ജീവനക്കാർ…