Category: Kerala

എകെജി സെൻ്ററിനു നേരെ ആക്രമണം; സ്ഫോടക വസ്തു എറിയുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്തെ എ.കെ.ജി സെൻററിലേക്ക് സ്ഫോടകവസ്തു എറിയുന്ന ദൃശ്യങ്ങൾ പുറത്ത്. ബൈക്കിലാണ് സ്ഫോടക വസ്തു എറിഞ്ഞയാൾ എത്തിയത്. രാത്രി 11.24 ഓടെ കുന്നുകുഴി ഭാഗത്തുനിന്നും ബൈക്കിൽ എ.കെ.ജി സെൻററിന് സമീപം എത്തിയ ഇയാൾ റോഡിൽ വാഹനം നിർത്തി സ്ഫോടക വസ്തുക്കൾ മതിലിലേക്ക്…

എകെജി സെൻ്റർ ആക്രമണം; അപലപിച്ച് മുതിർന്ന നേതാക്കൾ

തിരുവനന്തപുരം : എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിൽ മുതിർന്ന നേതാക്കൾ അപലപിച്ചു. സി.പി.എം ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം തീക്കളിയാണെന്ന് എം.എ ബേബി പറഞ്ഞു. സംഭവം അങ്ങേയറ്റം അപലപനീയവും അപലപനീയവുമാണെന്ന് പി.കെ ശ്രീമതി പറഞ്ഞു. അരാജകത്വ അന്തരീക്ഷം സൃഷ്ടിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്ന്…

എകെജി സെൻ്ററിന് നേരെ ആക്രമണം; പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം : എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് തിരുവനന്തപുരത്ത് പ്രതിഷേധം ആളിക്കത്തുന്നു. ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യു.ഡി.എഫ് നേതാക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ വഴിയിലെ കോൺഗ്രസ് ഫ്ലെക്സുകൾ വലിച്ചുകീറി. അതേസമയം, എകെജി…

എകെജി സെന്ററിന് നേരെ ബോംബാക്രണം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രണം. എകെജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ് ആക്രമണം ഉണ്ടായത്. രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്. എകെജി സെന്ററിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണം നടത്തിയത്…

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം; ധനരാജിന്റെ കടം തീര്‍ത്ത് സിപിഎം

പയ്യന്നൂര്‍: രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സി.പി.എം. ധനരാജിൻറെ സാമ്പത്തിക ബാധ്യതകൾ പാർട്ടി തീർത്തു. 9,80,000 രൂപയാണ് ധൻരാജിൻറെ അക്കൗണ്ടിൽ പാർട്ടി നിക്ഷേപിച്ചത്. പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിലാണ് ധനരാജിന് ബാധ്യതയുണ്ടായിരുന്നത്. വെള്ളിയാഴ്ച ലോക്കൽ കമ്മിറ്റിയിൽ കണക്കുകൾ അവതരിപ്പിക്കുന്നതിൻ…

“നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം; ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകും”

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകുമെന്ന് സ്‌പീക്കർ എം ബി രാജേഷ് വ്യക്തമാക്കി. പ്രതിഷേധം കാണിക്കില്ലെന്ന് റൂളിംഗിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം അനുസരിച്ച് വൈഡ്-ആംഗിൾ ഷോട്ടുകൾ കാണിക്കാമെന്നും ഇത് റൂളിംഗിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ നിയന്ത്രിച്ചുവെന്ന വാർത്ത…

തെക്കൻ കേരളത്തിൽ ജൂലൈ 10ന് ബലിപെരുന്നാൾ; മാസപ്പിറവി കണ്ടു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ മാസപ്പിറവി കണ്ടതിനാൽ തെക്കൻ കേരളത്തിൽ ജൂലൈ 10ന് ബലിപെരുന്നാൾ. ദക്ഷിണകേരള ജമായത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയാണ് പ്രഖ്യാപനം നടത്തിയത്.

പരിസ്ഥിതി ലോല മേഖലയുടെ ഉത്തരവ്; കേരളം സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകും

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ തിരുത്തൽ ഹർജി നൽകാനും വിശദമായ പരിശോധന നടത്താനും സംസ്ഥാനത്തിന്റെ നിയമസഭാ സാധ്യതകൾ പരിശോധിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല…

സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ

തിരുവനന്തപുരം: സ്വർണക്കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ട് വർഷമായി കേസിന് തെളിവോ തുമ്പോ ഇല്ലായിരുന്നെന്ന് കാനം പരിഹസിച്ചു. എല്ലാ ആരോപണങ്ങൾക്കും മുഖ്യമന്ത്രിക്ക് മറുപടി പറയാൻ കഴിയില്ലെന്നും കാനം പറഞ്ഞു.

പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം;അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: പേവിഷബാധയേറ്റ് പാലക്കാട്‌ 19കാരി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പാലക്കാട് ജില്ലാ സർവൈലൻസ് ഓഫീസറുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.…