Category: Health

കോഴിക്കോട് ‘എച്ച് 1 എൻ 1’ സ്ഥിരീകരിച്ചു

‍കോഴിക്കോട്: ഉള്ള്യേരി ആനവാതിൽക്കൽ പനി ബാധിച്ച് മരിച്ച 12 വയസുകാരിക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ ഇരട്ട സഹോദരിക്കും എച്ച് 1 എൻ 1 സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ പനി…

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന

രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,712 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 4,31,64,544 ആയി ഉയർന്നു. സജീവ കേസുകളുടെ എണ്ണം നിലവിൽ 19,509 ആണ്. കേന്ദ്ര ആരോഗ്യ…

യുഎഇയിൽ കോവിഡ് വർധന; 575 പുതിയ രോഗികൾ

അബുദാബി: യുഎഇയിൽ പ്രതിദിന കൊവിഡ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 575 പേർക്ക് കോവിഡ്-19 ബാധിച്ചതായും 449 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികളുടെ എണ്ണം: 9,09,222.…

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരം കടന്നത്. ബുധനാഴ്ച 1370 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1197 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. നിലവിൽ 6,462 പേരാണ്…

അവയവദാനത്തിന് പങ്കാളിയുടെ സമ്മതം വേണ്ടെന്ന് ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി: അവയവദാനത്തിൻ പങ്കാളിയുടെ സമ്മതം ആവശ്യമില്ലെന്ന് ഡൽഹി ഹൈക്കോടതി. വ്യക്തിക്ക് മാത്രമേ സ്വന്തം ശരീരത്തിൻമേൽ അവകാശമുള്ളൂവെന്ന് ഹൈക്കോടതി പറഞ്ഞു. ഡൽഹി സ്വദേശിയായ നേഹാ ദേവി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. പിതാവിൻ വൃക്ക ദാനം ചെയ്യാൻ ഭർത്താവിൻറെ അനുമതി തേടിയ ആശുപത്രി…

കേരളത്തിൽ ഇന്നും 1000 കടന്ന് കൊവിഡ്; സ്ഥിതി ഗുരുതരം

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. കൊവിഡ് ബാധയെ തുടർന്ന് ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,370 പേർക്കാണ് ഇന്ന് രോഗം ബാധിച്ചത്. നാലു മരണങ്ങളും സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.…

രാജ്യത്ത് പുതിയതായി 2,745 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി; രാജ്യത്ത് 2,745 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 43,160,832 ആയി. നിലവിൽ ആക്ടീവ് കേസുകളുടെ എണ്ണം 18,386 ആണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മൊത്തം അണുബാധയുടെ 0.04 ശതമാനം സജീവ…

‘സംസ്ഥാനത്ത് ഒമിക്രോൺ ഒഴികെയുള്ള വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല’

കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഒമിക്രോൺ ഒഴികെയുള്ള വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും കുട്ടികൾ മാസ്ക് ധരിക്കണമെന്നും കൊതുക് പ്രജനന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി…

കുരങ്ങുപനി: സമ്പര്‍ക്കത്തില്‍ വന്നാൽ 21 ദിവസം നിരീക്ഷണം

ഡല്‍ഹി: കുരങ്ങുപനി തടയാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി. രോഗബാധിതരുമായി സമ്പർക്കം പുലർത്തുക, രോഗികൾ ഉപയോഗിച്ച വസ്തുക്കളുടെ ഉപയോഗം, രോഗബാധിതരെ ഐസോലേറ്റ് ചെയ്യുക, പരിചരിക്കുമ്പോൾ പിപിഇ കിറ്റുകൾ പോലുള്ള സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ…

മങ്കിപോക്‌സ്‌; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മാര്‍ഗനിര്‍ദേശം നൽകി

ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മങ്കിപോക്സ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾക്കായി കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സംശയാസ്പദമായ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഒരു കേസും റിപ്പോർട്ട്…