Category: Health

എലിപ്പനി രോഗനിര്‍ണത്തിന് 6 ലാബുകൾ

തിരുവനന്തപുരം : എലിപ്പനി വേഗത്തിൽ കണ്ടെത്താൻ സംസ്ഥാനത്തെ ആറ് ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലും തൃശ്ശൂർ മെഡിക്കൽ കോളേജിലും ഈ സൗകര്യം ലഭ്യമാണ്.…

രാജ്യത്ത് പുതിയതായി 7,240 പേർക്ക് കോവിഡ്

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 7,240 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 40 ശതമാനം വർദ്ധനവും രേഖപ്പെടുത്തി. ബുധനാഴ്ച 5,233 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയും പ്രതിദിന കേസുകളിൽ 40 ശതമാനം…

സംസ്ഥാനത്ത് കോവിഡ് രണ്ടായിരം കടന്നു; ജാ​ഗ്രത പാലിക്കണം

തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകൾ 2,000 കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന എറണാകുളം ജില്ലയിലാണ് ആശങ്ക വർദ്ധിക്കുന്നത്. റിപ്പോർട്ട് ചെയ്ത അഞ്ച് മരണങ്ങളിൽ ഒന്ന് എറണാകുളത്താണ്. പുതുതായി റിപ്പോർട്ട് ചെയ്ത 2193 കോവിഡ്…

51 പേര്‍ക്ക് എലിപ്പനി; വയനാട്‌ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം

കല്പറ്റ: വയനാട് ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. മക്കിയാട് പാലേരി കോളനിയിലെ 40 വയസുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഈ വർഷം എലിപ്പനി ബാധിച്ച് നാലുപേർ മരിച്ചു. 51 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.…

ഖത്തറിൽ കോവിഡ് കൂടുന്നു; നിലവിൽ 1,863 പേർക്ക് കോവിഡ്

ദോഹ: ഖത്തറിൽ കോവിഡ്-19 പോസിറ്റീവ് കേസുകളിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 1,863 പേർ പോസിറ്റീവ് ആണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വാരാന്ത്യ റിപ്പോർട്ടിലാണ് കണക്കുകൾ വിശദീകരിച്ചിരിക്കുന്നത്. മെയ് 30 മുതൽ ജൂണ് 5 വരെയുള്ള കണക്കാണിത്. പ്രതിദിനം ശരാശരി 223 പേർക്കും…

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 41% വർധനവ്

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് കേസുകളിൽ 41% വർദ്ധനവുണ്ടായി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5233 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴ് പുതിയ മരണങ്ങളും…

5233 പേർക്ക് കോവിഡ്; രാജ്യത്തെ കോവിഡ് കുതിപ്പ് 41%

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 5233 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 41 ശതമാനം കൂടുതൽ പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനമാണ്.…

ഡോക്ടർമാർക്ക് പുതിയ ധാർമിക മാർഗരേഖയുമായി ദേശീയ മെഡിക്കൽ കമ്മീഷൻ

പാലക്കാട്: ദേശീയ മെഡിക്കൽ കമ്മീഷൻ ഡോക്ടർമാർക്കായി പുതിയ ധാർമ്മിക മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. എൻഎംസി പുറത്തിറക്കിയ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ കരട് ചട്ടങ്ങൾ 2022 ന്റെ ഭാഗമായാണ് പുതിയ എത്തിക്സ് കോഡ് പുറത്തിറക്കിയത്. സഹാനുഭൂതി, സത്യസന്ധത, നീതി തുടങ്ങിയ ധാർമ്മിക തത്വങ്ങൾ ഡോക്ടർമാർ…

150 ശ​ത​മാ​നം ഉയർന്ന് ഇന്ത്യയിലെ പ്രമേഹ രോഗികൾ

ന്യൂ​ഡ​ൽ​ഹി: കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ 150 ശതമാനം വർദ്ധനവുണ്ടായതായി പുതിയ പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്തുവിട്ട ഒരു പഠനമനുസരിച്ച്, നഗര, ഗ്രാമീണ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ, 25 നും 34 നും…

കേരളത്തില്‍ ഇന്ന് 2271 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ രൂക്ഷമാകുകയാണ്. ഇന്ന് ആകെ രോഗബാധിതരുടെ എണ്ണം 2000 കടന്നു. 2271 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ…