Category: Health

ഇന്ത്യയിൽ കോവിഡ് -19 വാക്സിൻ ഡോസുകൾ നൽകിയ ആകെ എണ്ണം 194.90 കോടി കവിഞ്ഞു

ന്യൂഡൽഹി : രാജ്യത്ത് നൽകിയ കോവിഡ് -19 വാക്സിൻ ഡോസുകളുടെ, ആകെ എണ്ണം വെള്ളിയാഴ്ചയോടെ 194.90 കോടി കവിഞ്ഞതായി, കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണി വരെ 13 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി.

മരുന്നുകൾ ഡ്രോൺ വഴി വീട്ടിലെത്തും; കൈകോർത്ത് ആസ്റ്റർ മിംസും സ്കൈ എയർ മൊബിലിറ്റിയും

കോഴിക്കോട്: രാജ്യത്തെ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ മിംസ്, ഡ്രോൺ ഡെലിവറി പരീക്ഷണങ്ങൾ തുടങ്ങി. പ്രമുഖ ഡ്രോൺ-ടെക്‌നോളജി ലോജിസ്റ്റിക്സ്, സ്ഥാപനമായ സ്കൈ എയർ മൊബിലിറ്റിയുമായി സഹകരിച്ചാണ് കേരളത്തിലെ ആരോഗ്യ മേഖലയിൽ ആദ്യമായി, ഡ്രോൺ ഡെലിവറി പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്. ഇതുവഴി മരുന്നുകൾ ഡ്രോൺ…

‘തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂർ സ്കാനിംഗ് സംവിധാനം ഉറപ്പുവരുത്തും’

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സ്കാനിംഗ് സൗകര്യം ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിൽ മൂന്ന് സിടി സ്കാനിംഗ് മെഷീനുകളും ഒരു എംആർഐ മെഷീനും 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശം. സ്കാനിംഗിനുള്ള…

രാജ്യത്ത് പുതിയതായി 7,584 കോവിഡ് കേസുകൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 7,584 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകൾ കുത്തനെ ഉയരുകയാണ്. 24 പുതിയ മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ…

കോവിഡ് കുതിപ്പിന് പിന്നിൽ ഒമിക്രോൺ; രാജ്യത്ത് ഇപ്പോഴുള്ളത് മൃദുതരംഗം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ പെട്ടെന്നുള്ള വർദ്ധനവിന് പിന്നിൽ ഒമിക്രോൺ വകഭേദങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ. കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും, അവ ഗുരുതരമല്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാധ്യതയുണ്ടാവില്ലെന്നും വിദഗ്ധർ പറയുന്നു. അടുത്തിടെ വർധിച്ചുവരുന്ന കോവിഡ് കണക്കുകളിൽ ഭൂരിഭാഗവും 48 മുതൽ 72 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചു…

കോവിഡ് ഉയരുന്നു, ഒറ്റദിവസം കൊണ്ട് വർധിച്ചത് 41%

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച 7,240 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇടപെടൽ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി…

കോവിഡ് കൂടുന്നു; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രണ്ടാം ഡോസ് വാക്സിനേഷൻ ഊർജ്ജിതമാക്കണം. 12 വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണം. 60 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ…

കൊവിഡ് കൂടുന്നു; ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ 40 ശതമാനം വർദ്ധനവാണ്…

ചെള്ള് പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: വർക്കല ചെറുന്നിയൂർ പന്ത് വിളയിൽ പത്താം ക്ലാസ് വിദ്യാർഥിനി ചെള്ള് പനി ബാധിച്ച് മരിച്ചു. അശ്വതി (15) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വർക്കല ഞെക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സിഐടിയു…

 ചെള്ളുപനി;പ്രതിരോധം ശക്തമാക്കുമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: വർക്കലയിൽ ചെള്ളുപനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഉടൻ സ്ഥലം സന്ദർശിക്കാൻ പ്രത്യേക സംഘത്തിന് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കൽ കോളേജ്, ചെറുന്നിയൂർ പ്രദേശം എന്നിവിടങ്ങൾ സന്ദർശിക്കും.…