Category: Health

മൃഗങ്ങളിലെ കോവിഡിന് ഇന്ത്യയിൽ പ്രതിരോധ വാക്സിൻ വികസിപ്പിച്ചു

ന്യൂഡല്‍ഹി: മൃഗങ്ങൾക്കുള്ള കൊവിഡ് വാക്സിൻ ഇന്ത്യയിൽ വികസിപ്പിച്ചെടുത്തു. ഹരിയാനയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ഐസിഎആർ) കീഴിലുള്ള നാഷണൽ റിസർച്ച് സെന്റർ ഓൺ ഇക്വയിന്‍സാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ‘അനോകോവാക്സ്’ എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ…

രാജ്യത്ത് 24 മണിക്കൂറിനിടെ 8582 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8582 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. നാല് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഇന്നലെ 2.41 ശതമാനമായിരുന്ന ടിപിആർ 2.71 ശതമാനമായി ഉയർന്നു. തുടർച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കിൽ…

‘ഓരോ വലിയിലും വിഷം’; ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പുമായി കാനഡ

ടൊ​റ​ന്‍റോ: ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറാൻ കാനഡ. കനേഡിയൻ സർക്കാർ പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ ഗ്രാഫിക് ഫോട്ടോ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കി. ഇത്തരം സന്ദേശങ്ങളുടെ പുതുമയും സ്വാധീനവും കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മാനസികാരോഗ്യ…

പുരുഷ വന്ധ്യത തടയാം; സാധാരണ ശരീരഭാരം നിലനിർത്തികൊണ്ട്

ഇറ്റലി : ബാല്യത്തിലും കൗമാരത്തിലും ശരീരഭാരം ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുന്നത് പുരുഷ വന്ധ്യത തടയാൻ സഹായിക്കുമെന്ന് പഠനം. അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള കുട്ടികൾക്കും, കൗമാരപ്രായക്കാർക്കും, ഉയർന്ന അളവിൽ ഇൻസുലിൻ പ്രതിരോധം ഉള്ളവർക്കും വന്ധ്യത വരാൻ സാധ്യതയുണ്ട്. ഇറ്റലിയിലെ കറ്റാനിയ സർവകലാശാലയിലാണ് പഠനം നടന്നത്.

ആയുഷിന്റെ വിപണിയിൽ വർദ്ധനവ്

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ ആയുഷ് വിപണി പലമടങ്ങ് വർദ്ധിച്ചുവെന്നും, ഇത് ലോകമെമ്പാടും ശ്രദ്ധ നേടിയിട്ടുണ്ടെന്നും കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ. 2014 ൽ ആയുഷ് മന്ത്രാലയം രൂപീകരിച്ചതു മുതൽ ആയുർവേദം, പ്രകൃതിചികിത്സ തുടങ്ങി പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായങ്ങൾ…

ഇന്ത്യയിലെ കോവിഡ് -19 വാക്സിനേഷൻ കവറേജ്; 195 കോടി കടന്നു

ന്യൂഡൽഹി : ഇന്ത്യയിലെ കോവിഡ് -19 വാക്സിനേഷൻ കവറേജ് 195 കോടി കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്നലെ 11 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യമന്ത്രി ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. 2021 ജൂൺ 21 മുതൽ കോവിഡ് -19…

രാജ്യത്ത് കോവിഡ് പടരുന്നു; കേരളത്തിൽ വൻ കുതിപ്പ്

ന്യൂഡൽഹി: രാജ്യത്തെ 17 ജില്ലകളിൽ കോവിഡ് പടരുന്നുണ്ടെന്നും ഇതിൽ ഏഴെണ്ണം കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചെണ്ണം മിസോറാമിലാണ്. ചില ജില്ലകളിൽ മാത്രമാണ് കേസുകൾ വർദ്ധിക്കുന്നത്. കൊവിഡ് നിരക്ക് ഉയരുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. കൊവിഡിനെതിരായ…

യുഎഇയില്‍ ഇന്ന് 1,179 പേർക്ക് കോവിഡ്

അബുദാബി: യു.എ.ഇ.യിൽ പ്രതിദിന കൊവിഡ് കേസുകൾ 1,000ന് മുകളിൽ തുടരുകയാണ്. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 1,179 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ചികിത്സയിലായിരുന്ന 981 കോവിഡ് -19 രോഗികൾ…

രാജ്യത്തെ കോവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 8000 പേർക്ക് രോഗം

ന്യുഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 8000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8329 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 10 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. രോഗമുക്തി നിരക്ക് 98.69 ശതമാനമായി ആയി കുറഞ്ഞു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ…

ശ്വസിക്കുന്ന വാക്സിനുകൾ;കോവിഡ് -19ന് മികച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്നു

ശ്വസിക്കുന്ന വാക്സിനുകൾ കോവിഡ് -19ന് മികച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെന്ന് പഠനം. ശ്വസിക്കുന്ന എയറോസോൾ വാക്സിനുകൾ നേസൽ സ്പ്രേകളേക്കാൾ മികച്ച സംരക്ഷണവും ശക്തമായ പ്രതിരോധശേഷിയും നൽകുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.