Category: Health

കോവിഡ്, ഡെങ്കിപ്പനി, എലിപ്പനി; എറണാകുളം ജില്ലയിൽ പ്രത്യേക കരുതൽ ആവശ്യം

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ ആകെ 115 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് ജില്ലയിൽ ഇന്നലെ 5 മരണം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 8267 ആയി. 28 ഡെങ്കിപ്പനിയും 3 എലിപ്പനി കേസുകളും ഇന്നലെ…

പ്രമേഹ ചികിത്സയ്ക്കായി പാൻക്രിയാറ്റിക് ബീറ്റാ-സെൽ കോശങ്ങൾ; പുതിയ പഠനം

ഒഹായോ: എലികളിൽ നടത്തിയ പഠനത്തിൽ പാൻക്രിയാറ്റിക് ബീറ്റ-സെൽ, ടാർഗെറ്റ്-സ്പെസിഫിക്, ചിമെറിക് ആന്റിജൻ-റിസപ്റ്റർ റെഗുലേറ്ററി ടി സെല്ലുകൾ എന്നിവ ടൈപ്പ് 1 പ്രമേഹത്തെ ചികിത്സിക്കാൻ സഹായിക്കുന്നു. മനുഷ്യനിലെ പ്രമേഹത്തെ ചികിത്സിക്കാൻ സഹായിക്കുന്ന പഠനത്തിന് നേതൃത്വം നൽകിയത് ഒഹായോയിലെ ടോളിഡോ സർവകലാശാലയിലെ ഗവേഷകരാണ്.

രാജ്യത്ത് ജനന സമയത്തെ ആയുർദൈർഘ്യത്തിൽ വർധനവ്; ശരാശരി ആയുർദൈർഘ്യം 72.6 ആയി

ഡൽഹി: ജനനസമയത്തെ ആയുർദൈർഘ്യം രാജ്യത്ത് വർദ്ധിച്ചു. 2015-19 ൽ ആയുർ ദൈർഘ്യം 69.7 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ, ആഗോള ശരാശരി ആയുർദൈർഘ്യം 72.6 ആയിരുന്നു. ഏകദേശം പത്ത് വർഷത്തോളം എടുത്താണ് ഇന്ത്യയിലെ ജനന സമയത്തെ ആയുർദൈർഘ്യത്തിൽ രണ്ട് വർഷത്തെ വർധനവ്…

ആലപ്പുഴയിൽ എലിപ്പനി; ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഈ മാസം ഇതുവരെ 10 പേർക്ക് എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എലിപ്പനി തടയുന്നതിനും ഡോക്സി സൈക്ലിൻ ഗുളികകൾ കഴിക്കാനും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. എലിപ്പനിയുടെ അണുക്കൾ കെട്ടിക്കിടക്കുന്ന വെള്ളത്തിലും…

കോവിഡിന്റെ വരവ് മാനസിക പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും

അമേരിക്ക : യുഎസിലെ ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച്, കോവിഡ് -19 അണുബാധയ്ക്ക് മാസങ്ങൾക്ക് ശേഷം രോഗികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി. ഗവേഷകർ പറയുന്നതനുസരിച്ച്, കോവിഡ് അണുബാധ ബാധിച്ചവരില്‍ രോഗബാധയ്ക്ക് നാല് മാസങ്ങള്‍ക്കു ശേഷം മാനസിക രോഗങ്ങള്‍…

തുടർച്ചായ മൂന്നാം ദിനവും രാജ്യത്ത് എണ്ണായിരത്തിലേറെ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

ദില്ലി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് എണ്ണായിരത്തിലധികം കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,084 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളി, ഞായർ ദിവസങ്ങളിലും 8,000 ലധികം പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ രാജ്യത്ത് കോവിഡ്-19 ബാധിതരുടെ…

ചെള്ള് പനി മരണം; ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് ചെള്ള് പനി മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പും വെറ്ററിനറി വകുപ്പും സംയുക്തമായി പരിശോധന നടത്തും. ഈ മാസം ഇതുവരെ 15 പേർക്കാണ് സംസ്ഥാനത്ത് പനി…

സംസ്ഥാനത്ത് 1995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,995 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് (571). തിരുവനന്തപുരത്ത് 336 പേർക്കും കോട്ടയത്ത് 201 പേർക്കും രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 12,007 പേരാണ്…

പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുനല്‍കി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തൃശൂർ: തൃശൂരിൽ പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകിയ സംഭവത്തിൽ, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വീഴ്ചയുണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി യൂസഫിന്റെ (46)…

വിസിറ്റ് വീസയിൽ എത്തുന്നവർക്ക് സൗദിയിൽ പ്രസവ ചെലവും ഇൻഷുറൻസ് പരിരക്ഷയും

റിയാദ്: സന്ദർശക വിസയിൽ എത്തുന്നവർക്ക് പ്രസവച്ചെലവും, അടിയന്തര സാഹചര്യങ്ങളിൽ പരമാവധി 1,00,000 റിയാൽ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്ന് സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്. പോളിസി കാലയളവിൽ ഗർഭധാരണത്തിനും അടിയന്തര പ്രസവത്തിനും പരമാവധി 5,000 റിയാൽ വരെ പരിരക്ഷ ലഭിക്കും.…