Category: Health

ചൈനയിൽ കോവിഡ് പിടിമുറുക്കുന്നു; കേസുകളിൽ വൻ വർദ്ധന

ബെയ്ജിങ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗൺ തുടരുന്ന ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. ബുധനാഴ്ച മാത്രം 31,527 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517 പേർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് നാഷണൽ ഹെൽത്ത് ബ്യൂറോ അറിയിച്ചു. ഏപ്രിൽ 13നു ശേഷം ഇതാദ്യമായാണ് ഒരു…

രാജ്യത്ത് ഭീഷണിയായി അഞ്ചാംപനി; മലപ്പുറത്തും മുംബൈയിലും രോഗവ്യാപനം

ദില്ലി: പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയായി അഞ്ചാംപനി വീണ്ടും രാജ്യത്ത് പടരുകയാണ്. മുംബൈയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 13 പേരാണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്. കൊവിഡ് കാലത്ത് വാക്സിനേഷൻ നിലച്ചതാണ് രോഗം വീണ്ടും വരാൻ കാരണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മീസിൽസ് വൈറസ്…

രാജ്യത്ത് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വർധന

ന്യൂഡല്‍ഹി: 35 വയസ്സിന് താഴെയുള്ളവരിൽ ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയ വ്യാപകമാകുന്ന സാഹചര്യത്തിൽ, ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ വിശദാംശങ്ങൾ തേടി കേന്ദ്രസർക്കാർ. ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തി സ്ത്രീകളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ കേന്ദ്രം തീരുമാനിച്ചു. സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങളാണ്…

കുട്ടികൾക്കിടയിൽ മീസിൽസ് വ്യാപനം; കേന്ദ്രം ഉന്നതതല സമിതിയെ നിയോ​ഗിച്ചു

ന്യൂഡൽഹി: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കുട്ടികൾക്കിടയിൽ മീസിൽസ് പടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചു. റാഞ്ചി, അഹമ്മദാബാദ്, മലപ്പുറം എന്നിവിടങ്ങളിൽ മീസിൽസ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മൂന്നംഗ ഉന്നതതല സമിതിയെയാണ് നിയോഗിച്ചത്. രോഗം…

രാത്രിയില്‍ ഇടയ്ക്കിടെ ഉണരുന്ന സ്ത്രീകള്‍ക്ക് ആയുസ് കുറയാം; പുതിയ പഠനം

രാത്രിയില്‍ ഇടയ്ക്കിടെ ഉണരുന്ന സ്ത്രീകള്‍ക്ക് ആയുസ് കുറയുമെന്ന് പുതിയ പഠനം. 8000 പുരുഷന്മാരെയും സ്ത്രീകളെയും പങ്കെടുപ്പിച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ പുതിയ കണ്ടെത്തൽ. കൈകളിലും കാലുകളിലും പെട്ടെന്നുള്ള വേദന, ഏതെങ്കിലും തരത്തിലുള്ള ആഘാതം അല്ലെങ്കില്‍ ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങൾ ഉറക്കത്തില്‍…

2019ൽ രാജ്യത്തെ 6.8 ലക്ഷം ജീവനെടുത്തത് അഞ്ച് ഇനം ബാക്ടീരിയകൾ

ന്യൂഡല്‍ഹി: 2019ൽ അഞ്ച് തരം ബാക്ടീരിയകൾ ഇന്ത്യയിൽ 6,78,846 പേരുടെ ജീവൻ അപഹരിച്ചതായി മെഡിക്കൽ ജേണൽ ലാൻസെറ്റിൻ്റെ റിപ്പോർട്ട്. എഷ്ചെറിഷ്യ കോളി, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയേ, ക്ലെബ്സിയെല്ല ന്യുമോണിയേ, സ്റ്റഫൈലോകോക്കസ് ഓറിയസ്, അസിനെറ്റോ ബാക്റ്റര്‍ ബോമനി എന്നിവയാണ് ഈ കൊലയാളി ബാക്ടീരിയകൾ. 2019ൽ…

ചൈനയില്‍ 6 മാസത്തിനിടെ ആദ്യ കോവിഡ് മരണം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ബെയ്ജിങ്ങ് : ആറ് മാസത്തിനിടയിലെ ആദ്യ കോവിഡ് മരണം ചൈനയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ ചൈന കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ബെയ്ജിങ്ങിൽ അധികൃതർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്കൂളുകൾ ക്ലാസുകൾ ഓൺലൈനാക്കി. നഗരത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ ചായോങ്ങിലെ…

സ്തനാർബുദ മരുന്നിന്റെ വില കുറയ്ക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

തൃശ്ശൂർ: സ്തനാർബുദ പ്രതിരോധമരുന്നിന്റെ വില കുറയ്ക്കുന്നതിൽ കേന്ദ്രസർക്കാർ ഒളിച്ചുകളി തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഒരു മൾട്ടിനാഷണൽ കമ്പനി കുത്തകയാക്കിയ റൈബോസൈക്ലിബ് എന്ന മരുന്നിന്‍റെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. കഴുത്തിലെയും വൃക്കയിലെയും അർബുദത്തിനെതിരായ…

ഉപ്പ് അധികമാകുന്നത് മാനസിക സമ്മര്‍ദം വര്‍ദ്ധിപ്പിക്കും; പുതിയ പഠനം

ഉപ്പ് അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെയുള്ള പഠനങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഉപ്പ് അമിതമായി കഴിക്കുന്നത് മാനസിക സമ്മർദ്ദത്തിന്‍റെ അളവ് വർദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനം. കാർഡിയോ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഉപ്പ് അമിതമായി കഴിക്കുമ്പോൾ മാനസിക…

മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന് ആവശ്യം മാതാപിതാക്കളുടെ നെഞ്ചിലെ ചൂട്

മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തിന് സ്പർശനവും പരിചരണവും ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ഇൻക്യുബേറ്റർ മാർഗരേഖ പരിഷ്കരിച്ചു. 37 ആഴ്ചയ്ക്ക് മുമ്പ് ജനിക്കുന്ന രണ്ടര കിലോഗ്രാമിൽ താഴെയുള്ള കുഞ്ഞുങ്ങളെ ഇൻക്യുബേറ്റർ സംവിധാനങ്ങളിൽ സൂക്ഷിക്കുന്നതിന് പകരം മാതാവിന്റെയോ പിതാവിന്‍റെയോ നെഞ്ചിലെ…