Category: Health

രാജ്യത്തെ സർക്കാരിന് കീഴിലെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട്

കോഴിക്കോട്: മന്ത്രിസഭയുടെ അംഗീകാരത്തോടെ കോഴിക്കോട്ടെ അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമങ്ങൾ മുന്നോട്ട്. ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് ആശുപത്രി വരിക. എന്നാൽ അതിന് മുമ്പ് തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ താത്കാലിക സൗകര്യം ഒരുക്കുന്നതും പരിഗണനയിലുണ്ട്. രാജ്യത്തെ ആദ്യത്തെ സർക്കാരിന് കീഴിലുള്ള അവയവ…

മലപ്പുറത്ത് അഞ്ചാംപനി കൂടുന്നു; വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 35 പേർക്ക്

മലപ്പുറം: വ്യാഴാഴ്ച 35 പേർക്ക് കൂടി അഞ്ചാംപനി റിപ്പോർട്ട് ചെയ്തതോടെ മലപ്പുറം കോവിഡിന് ശേഷം മറ്റൊരു പകർച്ചവ്യാധിയുടെ പിടിയിൽ. ബുധനാഴ്ച 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 239 ആയി. രണ്ടാഴ്ച മുമ്പ് കൽപകഞ്ചേരിയിൽ റിപ്പോർട്ട്…

കാൻസർ സ്ഥിരീകരിക്കപ്പെടുന്നത് പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളിൽ

പെൺകുട്ടികളേക്കാൾ ആൺകുട്ടികളിലാണ് ഇന്ത്യയിൽ ക്യാൻസർ കേസുകൾ കൂടുതലായി കണ്ടുവരുന്നതെന്ന് പഠനം. ശാരീരിക സവിശേഷതകൾ കൊണ്ടല്ല, മറിച്ച് ലിംഗവിവേചനം മൂലമാണ് പെൺകുട്ടികൾ രോഗനിർണയത്തിൽ പിന്നോട്ട് പോയത്. ലാൻസെറ്റ് ഓങ്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 19 വയസ് വരെ പ്രായമുള്ളവരെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 2005…

സംസ്ഥാനത്ത് എയ്ഡ്സ് ബാധിതർ കുറയുന്നു; രോഗം ബാധിച്ചുള്ള മരണത്തിൽ 81% കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ എയ്ഡ്സ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നു. എന്നിരുന്നാലും, പുതിയ കേസുകളിൽ ഭൂരിഭാഗവും യുവാക്കളാണെന്നത് ആശങ്കാജനകമാണ്. ഐസിഎംആറും നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനും നൽകുന്ന കണക്കുകൾ അനുസരിച്ച്,…

അൽഷിമേഴ്‌സ് ചികിത്സയിൽ മുന്നേറ്റം; പുതിയ മരുന്ന് സ്മൃതിനാശം മന്ദഗതിയിലാക്കുന്നതായി കണ്ടെത്തൽ

ലോസ് ആഞ്ജലിസ്: അൽഷിമേഴ്സ് രോഗം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് മന്ദഗതിയിലാക്കാൻ ‘ലെകാനെമാബ്’ എന്ന പുതിയ മരുന്നിന് കഴിയുമെന്ന് കണ്ടെത്തി. 18 മാസം മരുന്ന് കഴിച്ചവരിൽ ഓർമക്കുറവ് 27 ശതമാനം വരെ മന്ദഗതിയിലായിരുന്നു. അൽഷിമേഴ്സിന് നിലവിൽ ഫലപ്രദമായ ചികിത്സ ഇല്ലെന്നിരിക്കെ, പുതിയ ഫലം ഒരു…

ഭാരത് ബയോടെക്കിന്‍റെ ആദ്യ നേസൽ വാക്സിന് ഇന്ത്യയിൽ അനുമതി

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ ആദ്യ നേസൽ വാക്സിന് കേന്ദ്രം അംഗീകാരം നൽകി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) 18 വയസിന് മുകളിലുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനാണ് അനുമതി നൽകിയത്. മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ശേഷം ബിബിവി…

മങ്കിപോക്സിന് ഇനി പുതിയ പേര്; പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ലണ്ടൻ: രോഗവ്യാപനം വർദ്ധിച്ചതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്സ്. രോഗത്തിന് മങ്കിപോക്സ് എന്ന പേര് തുടരുന്നതിൽ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. മങ്കിപോക്സ് ഇനി എംപോക്സ് എന്ന് അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു. മങ്കിപോക്സ്…

കേരളത്തിൽ 30 പിന്നിട്ടവരിൽ 25% പേർക്ക് ജീവിതശൈലീരോഗങ്ങൾ

കണ്ണൂര്‍: സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ളവരിൽ 25% പേരും ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവരെന്ന് റിപ്പോർട്ട്. അഞ്ചിൽ ഒരാൾക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീരോഗനിര്‍ണയപരിശോധന 46.25 ലക്ഷം ആളുകളില്‍ പൂർത്തിയാക്കിയപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്ത് 1.69 കോടി ജനങ്ങളാണ് 30…

കുവൈത്തിൽ കോളറ സ്ഥിരീകരിച്ചു; രോഗ ബാധ ഇറാഖിൽ നിന്നെത്തിയയാൾക്ക്

കുവൈത്ത് സിറ്റി: കുവൈറ്റിൽ കോളറ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇറാഖിൽ നിന്നെത്തിയയാൾക്കാണ് രോഗം ബാധിച്ചത്. നിലവിൽ ഇറാഖിലും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. രോഗി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.…

അഞ്ചാംപനി ആഗോള ആരോഗ്യ ഭീഷണിയായേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോകമെമ്പാടും മീസിൽസ്(അഞ്ചാംപനി) കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യത്തിന് രോഗം ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, കോവിഡ് മഹാമാരിയുടെ തുടക്കം…