Category: Gulf

ഇറാനില്‍ ഭൂചലനം; യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം

അബുദാബി: കഴിഞ്ഞ ദിവസം തെക്കൻ ഇറാനിൽ ഉണ്ടായ ഭൂകമ്പം യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നേരിയ തോതിൽ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ ഏജൻസി അറിയിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം…

മെസ്സിയും ടീമും ദോഹയിലെത്തി; സ്വീകരിക്കാന്‍ മലയാളികളുടെ പട

ദോഹ: ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്‍റീന ടീം ദോഹയിലെത്തി. അബുദാബിയിൽ നടന്ന സൗഹൃദ മത്സരത്തിൽ യു.എ.ഇയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മെസിയും കൂട്ടരും. വ്യാഴാഴ്ച പുലർച്ചെ ദോഹ വിമാനത്താവളത്തിൽ എത്തിയ നീലപ്പടയെ സ്വീകരിക്കാൻ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ്…

സൗദി വിസ ലഭിക്കാന്‍ ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട

റിയാദ്: സൗദി അറേബ്യയിലേക്കുള്ള പുതിയ വർക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിലവിൽ ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ലെന്ന് ഇന്ത്യയിലെ സൗദി എംബസി അറിയിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത്, പൊലീസ് ക്ലിയറൻസ്…

ഖത്തറിന്റെയും ജനങ്ങളുടെയും കഥ പറയുന്ന ‘ഖത്തർ പ്ലസ്’ പുറത്തിറക്കി

ദോഹ: ഖത്തറിന്‍റെയും അവിടുത്തെ ജനങ്ങളുടെയും കഥ പറയുന്ന ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ ഖത്തർ പ്ലസ് (ക്യുഎംസി) ഖത്തർ മീഡിയ കോർപ്പറേഷൻ ആരംഭിച്ചു. ഈ പ്ലാറ്റ്ഫോം രാജ്യത്തിന്‍റെ ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും വെളിച്ചം വീശും. പ്രാദേശിക വാർത്തകൾ, കായികം, സംസ്കാരം തുടങ്ങിയ വിഷയങ്ങളുടെ വിശദമായ…

സൗദിയിൽ 12 മേഖലകളില്‍ കൂടി സ്വദേശിവൽക്കരണം; തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാൻ രാജ്യം

റിയാദ്: സൗദി അറേബ്യയിൽ 12 മേഖലകളിലേക്ക് കൂടി സ്വദേശിവൽക്കരണം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്‍ഹിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദിൽ പത്താമത് ഇക്കണോമിക് ഫോറത്തിന്‍റെ ഭാഗമായി നൂതന പ്രവർത്തന ശൈലികളെക്കുറിച്ച് സംഘടിപ്പിച്ച പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു…

ഫിഫ ലോകകപ്പ്; ആരാധകരുടെ യാത്ര സുഗമമാക്കൻ ജിദ്ദ വിമാനത്താവളം തയ്യാറായി

ജിദ്ദ: നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന ആരാധകരുടെ യാത്ര സുഗമമാക്കാൻ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങി. പതിവ് വിമാന സർവീസുകൾക്ക് പുറമെ ഖത്തറിലേക്ക് പ്രത്യേക…

പ്രമേഹ രോഗ നിയന്ത്രണത്തിൽ മുൻനിരയിൽ യുഎഇ

അബുദാബി: പ്രമേഹ രോഗ നിയന്ത്രണത്തിൽ മേഖലയിലെ മുൻനിര രാജ്യങ്ങളിലൊന്നാണ് യുഎഇ എന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സലിം അൽ ഒലാമ പറഞ്ഞു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ…

ലോകകപ്പ് പരിശീലന വേദികളിൽ മഴവിൽ നിറമുള്ള ചിഹ്നം ഉപയോഗിക്കാൻ യുഎസ്

വാഷിങ്ടൻ: ഫുട്ബോൾ ലോകകപ്പ് പരിശീലന വേദികളിൽ മഴവിൽ നിറമുള്ള ചിഹ്നം ഉപയോഗിക്കാൻ യുഎസ് സോക്കർ ഫെഡറേഷൻ തീരുമാനിച്ചു. ചുവന്ന വരകളും നീല എഴുത്തുമുള്ള ചിഹ്നം പതിവായി ഉപയോഗിക്കുന്ന യുഎസിന്‍റെ പരോക്ഷമായ പ്രതിഷേധമാണ് ഈ നീക്കം. എൽജിബിടിക്യു അംഗങ്ങളോടും പ്രവാസി തൊഴിലാളികളോടുമുള്ള ആതിഥേയ…

യുഎഇയില്‍ ഇനി സേവനമില്ലെന്ന് സൊമാറ്റോ

അബുദാബി: പ്രമുഖ ഫുഡ് ഡെലിവറി സേവന ദാതാവായ സൊമാറ്റോ യു.എ.ഇ.യിലെ സേവനം അവസാനിപ്പിക്കുന്നു. നവംബർ 24 മുതൽ സൊമാറ്റോ സർവീസ് നിർത്തലാക്കും. റെസ്റ്റോറന്‍റ് മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഭക്ഷ്യ വിതരണ മേഖലയിൽ നിന്നുള്ള സൊമാറ്റോയുടെ പിൻവാങ്ങൽ. സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു…

മഴക്ക് വേണ്ടി പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്

റിയാദ്: മഴക്ക് വേണ്ടി പ്രാർത്ഥന നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആഹ്വാനം.  വ്യാഴാഴ്ച രാജ്യത്തുടനീളം മഴയ്ക്ക് വേണ്ടി പ്രാർത്ഥന നടത്താനാണ് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആഹ്വാനം ചെയ്തത്. പശ്ചാത്താപത്തിനും ക്ഷമയ്ക്കും കാരുണ്യത്തിനും വേണ്ടി സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന്…