Category: Gulf

ലോകകപ്പ് സമയത്ത് ഖത്തർ വഴിയുള്ള വിമാന യാത്രക്കാർ 70 ലക്ഷം കടന്നേക്കും

ദോഹ: ഫിഫ ലോകകപ്പ് സമയത്ത് ഖത്തർ വിമാനത്താവളങ്ങൾ വഴി കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 7 ദശലക്ഷത്തിലധികം ആകുമെന്ന് റിപ്പോർട്ട്. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ് നടക്കുക. നവംബർ-ഡിസംബർ മാസങ്ങളിൽ രാജ്യത്ത് എത്തുന്ന യാത്രക്കാരുടെ എണ്ണം, രാജ്യം…

മലബാർ മേഖലയക്ക് ആശ്വാസം ;കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് എയർ ഇന്ത്യയുടെ സർവീസ്

കണ്ണൂർ : ജൂൺ 21 മുതൽ കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് എയർ ഇന്ത്യ സർവീസ് ആരംഭിക്കും. മലബാർ മേഖലയിലെ യാത്രക്കാർക്ക് ഈ സർവീസുകൾ ഏറെ പ്രയോജനകരമാകും. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്ന് വീതം സർവീസുകൾ നടത്തുന്നതാണ്. കണ്ണൂരിൽ നിന്ന് രാത്രി…

ദുബായിൽ പുതിയ ഗ്രന്ഥശാല; 10 ലക്ഷത്തിൽ അധികം പുസ്തകങ്ങൾ

ദുബായ് : 10 ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ഒരു വലിയ ഗ്രന്ഥശാല ദുബായിൽ തുറന്നു. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.…

സൗദിയിൽ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പിൻവലിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് മുൻകരുതലുകളും പ്രതിരോധ നടപടികളും പൂർണ്ണമായും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യവും തുടർ നടപടികളും, കോവിഡ് -19 നെ നേരിടുന്നതിൽ ആരോഗ്യ മന്ത്രാലയം കൈവരിച്ച നിരവധി നേട്ടങ്ങളും, കോവിഡിനെ നേരിടാൻ ആവശ്യമായ…

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദര്‍ശിച്ചേക്കും; നടപടികള്‍ പുരോഗമിക്കുന്നു

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനത്തോടെ യുഎഇ സന്ദർശിച്ചേക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമ്മനിയിലേക്കുള്ള യാത്രാമധ്യേയാണ് മോദി യുഎഇയിലെത്തുക. ജൂൺ 26 മുതൽ 28 വരെ ബവേറിയൻ ആൽപ്സ് പർവതനിരകളിലെ ഷലോസ് എല്‍മാവുവിലാണ്…

യാത്രക്കാരുടെ ലഗേജുകൾക്ക് കേടുപാടുകൾ വന്നാൽ വിമാന കമ്പനികൾക്ക് പിഴ; സൗദി

റിയാദ് : യാത്രക്കാരുടെ ലഗേജ് വൈകുകയോ, നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ, ചെയ്താൽ വിമാനക്കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ . യാത്രക്കാർക്ക് നഷ്ടപരിഹാരമായി 6000 റിയാൽ വരെ നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകി. കുറഞ്ഞ നഷ്ടപരിഹാരം…

പ്രസിഡൻഷ്യൽ പാലസിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്ത് പ്രതികൾ

അബുദാബി: അബുദാബിയിലെ ഖസർ അൽ വതൻ എന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ പാലസിൽ അപൂർവ കൈയെഴുത്തുപ്രതികളുടെ പ്രദർശനം ആരംഭിച്ചു. പതിമൂന്നാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും യൂറോപ്യൻ പണ്ഡിതൻമാർ എഴുതിയ കൈയെഴുത്തുപ്രതികളാണ് പ്രദർശനത്തിലുള്ളത്. പ്രാചീന കാലത്തെ അറബികളുടെ സംസ്കാരം, സംഗീതം, വൈദ്യശാസ്ത്രം, സാഹിത്യം എന്നിവയുടെ ഉളളറകളിലേക്ക്…

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം: പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ്

കുവൈത്ത് സിറ്റി: പ്രവാചകനെതിരായ ബി.ജെ.പി നേതാവിന്റെ പരാമർശത്തിനെതിരെ, കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഒരു കൂട്ടം പ്രവാസികൾ ഫഹാഹീൽ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത പ്രവാസികളെ…

വിസിറ്റ് വീസയിൽ എത്തുന്നവർക്ക് സൗദിയിൽ പ്രസവ ചെലവും ഇൻഷുറൻസ് പരിരക്ഷയും

റിയാദ്: സന്ദർശക വിസയിൽ എത്തുന്നവർക്ക് പ്രസവച്ചെലവും, അടിയന്തര സാഹചര്യങ്ങളിൽ പരമാവധി 1,00,000 റിയാൽ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്ന് സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്. പോളിസി കാലയളവിൽ ഗർഭധാരണത്തിനും അടിയന്തര പ്രസവത്തിനും പരമാവധി 5,000 റിയാൽ വരെ പരിരക്ഷ ലഭിക്കും.…

പേ ആന്‍ഡ് റൈഡ് സംവിധാനവുമായി ഖത്തര്‍

ഫിഫ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനവുമായി ഖത്തർ. സ്വകാര്യ വാഹനങ്ങൾ മെട്രോ സ്റ്റേഷനുകൾക്ക് സമീപം പാർക്ക് ചെയ്യുകയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുകയും ചെയ്യുന്നതാണ് രീതി. പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തി തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ റെയിൽ പറഞ്ഞു.…