Category: Gulf

ലോ​ക​ക​പ്പ്​ ടി​ക്ക​റ്റ്; മൂന്നാം ഘട്ടത്തിൽ ഫസ്റ്റ് കം ഫസ്റ്റ്

ദോ​ഹ: ആദ്യ രണ്ട് ഘട്ടങ്ങളിലും ലോകകപ്പിനുള്ള ടിക്കറ്റ് ലഭിക്കാത്ത ആരാധകർ നിരാശരാകേണ്ടെന്ന് ഫിഫ. ടിക്കറ്റ് ലഭിക്കാത്തവർക്കായി വിൽപ്പനയുടെ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ഫിഫ വെബ്സൈറ്റിൽ അറിയിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിലായി റാൻഡം നറുക്കെടുപ്പിലൂടെയും മൂന്നാം ഘട്ടത്തിൽ ആദ്യം വരുന്നവർക്ക് ആദ്യം…

മി​ക​ച്ച എ​യ​ര്‍പോ​ര്‍ട്ട് സ്റ്റാ​ഫ് അ​വാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി മസ്‌കത്ത് വിമാനത്താവളം

മ​സ്ക​ത്ത്​: മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട് സ്റ്റാഫ് അവാർഡ് മസ്കറ്റ് ഇൻറർനാഷണൽ എയർപോർട്ടിന് ലഭിച്ചു. സ്‌​കൈ​ട്രാ​ക്‌​സ്​ സ്റ്റാർ റേറ്റിംങ്ങിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. പാരീസിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. തങ്ങളുടെ ജീവനക്കാർ നൽകുന്ന മികച്ച തൊഴിൽ…

ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കി കുവൈറ്റ്

കുവൈറ്റ്‌ : കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് കുവൈറ്റ്‌ മാസ്ക് നിർബന്ധമാക്കി. രോഗവ്യാപനം വർധിച്ചാൽ അടച്ചിട്ട മുറികളിൽ മാസ്ക് ആവശ്യകത പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

യുഎഇയിൽ ഭൂചലനം ഉണ്ടായതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

ഷാര്‍ജ: യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഷാർജയിലെ അൽ ബത്തേഹിൽ പുലർച്ചെ 3.27നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് യുഎഇയിൽ യാതൊരു ആഘാതവും ഉണ്ടാക്കാതെയാണ് ഭൂചലനം അവസാനിച്ചതെന്ന്…

വാക്സിനേഷൻ ആവശ്യമില്ല ; പ്രവാസികൾക്കു സൗദിയിൽ പ്രവേശിക്കാം

റിയാദ്: കോവിഡിന്റെ നിയന്ത്രണങ്ങൾ സൗദിയിൽ പിൻവലിച്ചതിനാൽ, പ്രവാസികൾക്ക് വാക്സിനേഷനില്ലാതെ രാജ്യത്ത് പ്രവേശിക്കാനും, പുറത്തുപോകാനും കഴിയുമെന്ന് സൗദി അറേബ്യ. പ്രവാസികൾക്ക് രാജ്യത്ത് നിന്ന് യാത്ര ചെയ്യാൻ സാധുവായ വിസയും പാസ്പോർട്ടും ഉണ്ടായിരിക്കണം. എന്നാൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് അവർ പോകുന്ന രാജ്യങ്ങളിലെ…

പ്രവാചകന്മാരെ അവഹേളിക്കുന്നത് ക്രിമിനൽ കുറ്റമാക്കണം; ലോകരാജ്യങ്ങളോട് ഇമാം

മക്ക: പ്രവാചകൻമാരെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് മക്ക മസ്ജിദുൽ ഹറം ഇമാം ഷെയ്ഖ് അബ്ദുല്ല അൽ ജുഹാനി ലോകമെമ്പാടുമുള്ള രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും അഭ്യർത്ഥിച്ചു. പ്രവാചകനെ മോശമായി ചിത്രീകരിച്ച് വിശ്വാസികളെയും മതത്തെയും വ്രണപ്പെടുത്താനുള്ള ശ്രമങ്ങൾ ഇസ്ലാമിക മതത്തെയും പ്രവാചകനെയും ദോഷകരമായി ബാധിക്കില്ലെന്നും…

ജിസിസിയിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം

സൗദി : ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ താമസക്കാർക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അനുമതി നൽകാൻ ഒരുങ്ങി അധികൃതർ . ബിസിനസ്, ടൂറിസം, ഉംറ എന്നീ ആവശ്യങ്ങൾക്കായി പൗരൻമാർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ജിസിസി അനുമതി നൽകും. എന്നാൽ…

പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാവുന്നു ; ദുബായ് റൺവേ 22ന് തുറക്കും

ദുബായ്: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ 22 നു തുറക്കും. ഇതോടെ അൽ മക്തൂം വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ദുബായ് വിമാനത്താവളത്തിലേക്ക് മാറ്റും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ യാത്രക്കാരെ പ്രതീക്ഷിച്ചാണ് റൺവേയുടെ…

എസ്എസ്എൽസി പരീക്ഷ; ഗൾഫിലെ സ്കൂളുകൾക്ക് മിന്നും ജയം

അബുദാബി: ഗൾഫിലെ സ്കൂളുകൾ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം നേടി. 9 കേന്ദ്രങ്ങളിലായി 571 പേർ പരീക്ഷയെഴുതിയതിൽ 561 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.24 ആണ്. യു.എ.ഇ.യിൽ 102 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ദുബായ്…

രാജ്യത്ത് വിമാന ഇന്ധത്തിന്റെ വില വർധിച്ചു; ടിക്കറ്റ് നിരക്ക് കൂടിയെക്കും

ന്യൂ ഡൽഹി: വിമാന ഇന്ധനത്തിന്റെ വില വർദ്ധിച്ചു. വ്യാഴാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിച്ചത്. ഇന്ധനവില നിലവിൽ എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇതോടെ വിമാന ടിക്കറ്റ് നിരക്കും ഉയരുമെന്നാണ് സൂചന. ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ് വ്യോമയാന ഇന്ധന വിലയിലും പ്രതിഫലിച്ചു. റഷ്യ-ഉക്രൈൻ…