Category: Gulf

ഖത്തറിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുമായി നേരിട്ട് സംവദിക്കാം

ഖത്തർ: ജൂൺ 30ന് നടക്കുന്ന മീറ്റ് ദ ചാർജ് ദ അഫയേഴ്സ് മീറ്റിലൂടെ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്താൻ അവസരം. ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ എംബസിയെ നേരിട്ട് അറിയിക്കാം. ഇക്കാര്യം നേരിട്ടോ ഫോണിലൂടെയോ ഓൺലൈനായോ എംബസിയെ അറിയിക്കാം. നേരിട്ട്…

അനുമതിയില്ലാതെ ഹജ് ചെയ്യാൻ ശ്രമിക്കരുതെന്ന് അധികൃതർ; 10,000 റിയാൽ പിഴ

മക്ക: അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പിടിക്കപ്പെട്ടാൽ 10,000 റിയാൽ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രി ജനറൽ സാമി അൽ ഷുവൈരേഖ് പറഞ്ഞു. എല്ലാ പൗരൻമാരോടും താമസക്കാരോടും ഹജ്ജുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാൻ വക്താവ്…

അബുദാബിയിൽ ഇനി വിമാന യാത്രക്കാരുടെ ലഗേജ് വീട്ടിലെത്തി ശേഖരിക്കും

അബുദാബി: വിമാന യാത്രക്കാരുടെ ലഗേജ് വീടുകളിൽ ശേഖരിക്കുന്ന ഓഫ് എയർപോർട്ട് ചെക്ക്-ഇൻ സർവീസ് അബുദാബിയിൽ ആരംഭിക്കുന്നു. വിദേശയാത്ര കഴിഞ്ഞ് എത്തുന്നവരുടെ ലഗേജും വിമാനത്താവളത്തിൽ നിന്ന് ശേഖരിച്ച് നാട്ടിലെത്തിക്കും. ഇക്കാരണത്താൽ, യാത്രക്കാർക്ക് നാട്ടിലേക്ക് പോകാൻ കയ്യും വീശി വിമാനത്താവളത്തിലേക്ക് പോകാം. ലഗേജ് ശേഖരിക്കുന്നതിനൊപ്പം…

ഹോട്ടലുകളുടെ സുവർണ നഗരമായി ദുബായ്

ദുബായ്: ഹോട്ടലുകളുടെ സുവർണ നഗരമായി മാറി ദുബായ്. സന്ദർശകരെ വരവേൽക്കുന്നതിനായി എല്ലാ മാസവും 1,027 പുതിയ ഹോട്ടൽ മുറികൾ സജ്ജീകരിക്കുന്നുണ്ട്. ദുബായ് എക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റാണു വിനോദ സഞ്ചാര മേഖലയിലെ പ്രധാന കണ്ണിയായ ഹോട്ടൽ രംഗത്തും അനുബന്ധമായുമുള്ള ദുബായ് നഗരത്തിന്റെ…

പ്രധാനമന്ത്രി യുഎഇയില്‍ എത്തി; ശൈഖ് മുഹമ്മദ് നേരിട്ടെത്തി സ്വീകരിച്ചു

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബിയിൽ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. പ്രധാനമന്ത്രി മോദി ഷെയ്ഖ് നഹ്യാനെ ആലിംഗനം ചെയ്തു. പ്രധാനമന്ത്രിയായ ശേഷം…

“അടുത്ത 10 വർഷത്തിനുളളിൽ 40% പരമ്പരാഗത തൊഴിലുകൾ ഇല്ലാതാകും”

ദുബായ്: അടുത്ത 10 വർഷത്തിനുള്ളിൽ 40 ശതമാനം പരമ്പരാഗത തൊഴിലവസരങ്ങളും ഇല്ലാതാകുമെന്ന് പഠന റിപ്പോർട്ട്. തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ മാർക്കറ്റ് മാഗസിനാണ് പഠനം നടത്തിയത്. മനുഷ്യധ്വാനം ആവശ്യമുള്ള തൊഴിലിടങ്ങളിൽ സാങ്കേതികവിദ്യ ഇടം നേടും. മനുഷ്യർക്ക് പകരം റോബോട്ടുകളോ കിയോസ്കുകളോ ആകും ഇടം…

ജനം ഇടപെട്ടു; 40 വർഷം നിലനിന്ന പരസ്യബോർഡ് പുനഃസ്ഥാപിച്ച് അധികൃതർ

ദുബായ്: നാല് പതിറ്റാണ്ടായി ദുബായ് നഗരത്തിന്റെ മുഖമുദ്രയായിരുന്ന പരസ്യബോർഡ് പുനഃസ്ഥാപിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യം ഒടുവിൽ അംഗീകരിച്ച് അധികൃതർ. നഗരചിത്രങ്ങൾ നിറച്ച ബോർഡ് കാലാവധി കഴിഞ്ഞതോടെ നീക്കം ചെയ്തതാണ് നഗരവാസികളെ ചൊടിപ്പിച്ചത്. ആദ്യം കെട്ടിട നിർമാതാക്കളെയും പരസ്യക്കാരെയും സമീപിച്ചു കാര്യം പറഞ്ഞു. അങ്ങനെ…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം അബുദാബിയിലെത്തും. ചൊവ്വാഴ്ച രാത്രിയോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യു.എ.ഇ സന്ദർശനമാണിത്.…

കുവൈറ്റിൽ പൊടിക്കാറ്റ്; ജാഗ്രത നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിലെ ചില തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശുന്നതിനാൽ ദൂരക്കാഴ്ച്ച കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽ റോഡ് ഉപയോഗിക്കുന്നവരും കടലിൽ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഫോൺ 112 ൽ വിളിക്കാൻ മടിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ…

യുഎഇയില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ

യു.എ.ഇ.യിൽ സ്കൂൾ അവധി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റിലെ സ്കൂളുകൾ അടുത്തയാഴ്ചയോടെ മധ്യവേനലവധിയിലേക്ക് കടക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അവധിക്ക് ശേഷം സെപ്റ്റംബർ ആദ്യവാരം സ്കൂളുകൾ വീണ്ടും തുറക്കും. ജൂലൈ…