Category: General News

പുരാരേഖാ നിയമനം; നിയമിക്കേണ്ടവരുടെ പേര് നിര്‍ദേശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: പുരാരേഖാ വകുപ്പില്‍ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ മന്ത്രിയുടെ ഇടപെടൽ. കോഴിക്കോട് റീജിയണൽ ഓഫീസിന്റെ കുന്ദമംഗലം സബ് സെന്‍ററിലും ഇടുക്കി ജില്ലാ ഹെറിറ്റേജ് കേന്ദ്രത്തിലും നിയമിക്കേണ്ടവരുടെ പേരുകൾ ആണ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർദേശിച്ചത്. ഇതനുസരിച്ച് കുന്ദമംഗലം സബ് സെന്‍ററിലെ…

ഷാരോണ്‍ വധം; കേരള പൊലീസിൻ്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് എജി

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ കേരള പൊലീസിന്‍റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് നിയമോപദേശം. കുറ്റപത്രം സമർപ്പിക്കുമ്പോൾ അന്വേഷണത്തിന്‍റെ പരിധി സംബന്ധിച്ച് എതിര്‍ഭാഗം തടസം ഉന്നയിച്ചേക്കുമെന്നാണ് നിയമോപദേശം. അഡ്വക്കേറ്റ് ജനറൽ ആണ് (എജി) നിർണായക നിയമോപദേശം നൽകിയത്. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന്…

കോർപ്പറേഷൻ കത്ത് വിവാദം; ക്രൈം ബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുത്തേക്കും

തിരുവനന്തപുരം: കത്തു വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം മേയറോട് സമയം തേടിയിട്ടുണ്ട്. ഇന്ന് തന്നെ മൊഴി രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. മേയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. അതിനാൽ,…

സിസാ തോമസിന്റെ നിയമനം: ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. നിയമനം നടത്തിയ രേഖകൾ കോടതി വിളിച്ചുവരുത്തണം.…

സാങ്കേതിക സർവകലാശാല വി സി സിസ തോമസ് ഗവർണറെ സന്ദർശിച്ചു

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഡോ.എം.എസ്. രാജശ്രീക്ക് പകരം നിയമിതയായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സിസ തോമസ് ഗവർണറെ കണ്ടു. സർവകലാശാലയുടെ ചുമതല ഏറ്റെടുക്കാനെത്തിയപ്പോൾ നേരിട്ട തടസ്സങ്ങൾ ഗവർണറോട് വിശദീകരിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഉന്നത ഉദ്യോഗസ്ഥരുടെയും ബ്രാഞ്ച്…

നിയമനം നിയമപരം; ഗവർണറുടെ നോട്ടീസിന് മറുപടി നൽകി വിസിമാർ

തിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച വിസിമാർ മറുപടി നൽകി. യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ച സാങ്കേതിക സർവകലാശാല വി.സിയെ സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് മറ്റ് സർവകലാശാലകളിലെ വി.സിമാരെ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കാൻ ഗവർണർ നോട്ടീസ് അയച്ചത്. ഇന്നുവരെ വി.സിമാർക്ക്…

ഗവർണറുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ; അനൗപചാരിക സന്ദർശനമെന്ന് വിശദീകരണം

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തി. വൈകിട്ട് ആറുമണിക്കായിരുന്നു കൂടിക്കാഴ്ച. സ്പീക്കറായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഷംസീർ രാജ്ഭവനിൽ ഗവർണറെ കാണുന്നത്. ഇത് അനൗപചാരിക സന്ദർശനം മാത്രമാണെന്ന്…

കെല്ലില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത് പരിഗണനയിൽ: പി.രാജീവ്

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളെ മികച്ചതാക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അവയെ ലാഭകരമാക്കുകയാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പി. രാജീവ്. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി (കെൽ) ലിമിറ്റഡിന്‍റെ പുതിയ കോർപ്പറേറ്റ് ഓഫീസ് മാമലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

സർക്കാർ ഫണ്ടിങ്ങുള്ള ഓഫിസുകളുടെ നിയമനവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി: മന്ത്രി

തിരുവനന്തപുരം: സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളും ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴിയെന്ന് മന്ത്രി വി ശിവൻകുട്ടി. പി.എസ്.സിയുടെ പരിധിയിൽ വരുന്ന താൽക്കാലിക ഒഴിവുകളും പി.എസ്.സിയുടെ പരിധിയിൽ വരാത്ത സ്ഥിര – താൽക്കാലിക ഒഴിവുകളും ഇത്തരത്തിലാണ് നികത്തുന്നത്. ഒഴിവുള്ള…

ഗവർണറുടെ നോട്ടിസിന് മറുപടി നൽകി കണ്ണൂർ സർവകലാശാല വിസി

തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടീസിന് മറുപടി നൽകി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. നിയമനത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നാണ് അഭിഭാഷകൻ മുഖേന നൽകിയ മറുപടിയിൽ പറയുന്നത്. പുറത്താക്കാതിരിക്കാൻ കാരണം വിശദീകരിക്കാനുള്ള…